Movie prime

ബസിംഗ ഓണം സ്പെഷ്യൽ സമ്മാനമായ റെനോ ക്വിഡ് കാർ തൃശ്ശൂർ സ്വദേശിയ്ക്ക് 

 

ഇന്ത്യയിലെ ആദ്യത്തെ തത്സമയ സംവേദനാത്മക ബിഡിങ്  ഷോയായ  ബസിംഗയുടെ പ്രത്യേക ഓണം ലേല പരിപാടിയിലെ ബമ്പർ സമ്മാന വിജയിയെ പ്രഖ്യാപിച്ചു. തൃശ്ശൂർ കൊരട്ടി കിഴക്കുമുറി സ്വദേശി ലിപിൻ വി.എം  4.33 ലക്ഷം രൂപ വില വരുന്ന പുതിയ റെനോ ക്വിഡ് കാർ വെറും  9.52 രൂപ ലേലത്തുകയായി നൽകിയാണ്  സ്വന്തമാക്കിയത്. ഓഗസ്റ്റ് 21, 22 തീയതികളിൽ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത ഓണം സ്പെഷ്യൽ  ബസിംഗ ലൈവ് എപ്പിസോഡിലാണ് റെനോ ക്വിഡ് കാർ നേടാനുള്ള അവസരം ഉണ്ടായിരുന്നത്.

“പ്രേക്ഷകരുടെ  പ്രതികരണം കാണുമ്പോൾ ഞങ്ങൾ കൃതാർത്ഥരാണ്. ബസിംഗയുടെ മുഴുവൻ ടീമിന്റെയും അഭിനന്ദനങ്ങൾ ഞങ്ങൾ വിജയികളെ അറിയിക്കുന്നു. ഭാവിയിൽ ഞങ്ങളുടെ ഉപയോക്താക്കൾക്കായി ഇതു പോലെയുള്ള ആവേശകരമായ മത്സരഘടകങ്ങൾ അവതരിപ്പിക്കും," ബസിംഗയുടെ ബിസ്നസ് മേധാവി പിയൂഷ് രാജ്ഗാർഹിയ പറഞ്ഞു. 

 "ഈ ഓണക്കാലത്ത്  കുറ്റമറ്റ രീതിയിൽ  പ്രവർത്തനം നടത്തിയ ബസിംഗ ടീമിനും ഷോയിലെ വിജയികൾക്കും  എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ," സീ കേരളം ബിസ്നസ് മേധാവി സന്തോഷ് നായർ പറഞ്ഞു .ഗോവിന്ദ് പത്മസൂര്യ നയിക്കുന്ന ലൈവ്  ബിഡിങ് ഷോ, ബസിംഗ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ആളുകളുടെ ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുത്ത ആറ് മത്സരാർത്ഥികളും ഒരു സെലിബ്രിറ്റി അതിഥിയും തമ്മിൽ ബിഡിംഗ് ഗെയിം സ്റ്റുഡിയോയിലാണ് നടക്കുന്നത്. ബസിംഗ മൊബൈൽ ആപ്പ് മുഖേന വീട്ടിൽ ഇരുന്നും തത്സമയ ബിഡ്ഡിംഗ്  ഷോയിൽ പങ്കെടുക്കാവുന്നതാണ്.