Movie prime

ആരോഗ്യം തരും ബീറ്റ്റൂട്ട്

beetroot നമ്മുടെ വീടുകളിൽ സാധാരണ കാണുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട് . ബീറ്റ്റൂട്ട് കൊണ്ട് ഉണ്ടാക്കുന്ന വിവിധയിനം വിഭവങ്ങൾ നമുക്ക് പരിചിതമാണ്. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണത്തെകുറിച്ച് നമ്മളിൽ പലർക്കും അത്രകണ്ട് അറിയില്ല എന്നതാണ് സത്യം . ബീറ്റ്റൂട്ടിൽ വളരെ കുറഞ്ഞ കലോറിയാണ് ഉള്ളത് . കൂടാതെ ധാതുക്കൾ, വിറ്റാമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്.beetroo ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയ ആരോഗ്യപരമായ More
 
ആരോഗ്യം തരും ബീറ്റ്റൂട്ട്

beetroot

നമ്മുടെ വീടുകളിൽ സാധാരണ കാണുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട് . ബീറ്റ്റൂട്ട് കൊണ്ട് ഉണ്ടാക്കുന്ന വിവിധയിനം വിഭവങ്ങൾ നമുക്ക് പരിചിതമാണ്. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണത്തെകുറിച്ച് നമ്മളിൽ പലർക്കും അത്രകണ്ട് അറിയില്ല എന്നതാണ് സത്യം . ബീറ്റ്റൂട്ടിൽ വളരെ കുറഞ്ഞ കലോറിയാണ് ഉള്ളത് . കൂടാതെ ധാതുക്കൾ, വിറ്റാമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്.beetroo

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയ ആരോഗ്യപരമായ ഗുണങ്ങളാണ് ലഭിക്കുക. ഉയർന്ന പോഷകമൂല്യമുള്ള ബീറ്റ്റൂട്ട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹത്തെ തടയുന്നതിനും സഹായിക്കുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു .ബീറ്റ്റൂട്ട് കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ.

വീക്കം തടയാൻ സഹായിക്കുന്നു

അമിതവണ്ണം, ഹൃദയ സംബന്ധമായ അവസ്ഥകൾ, കരൾ രോഗം, ക്യാൻസർ തുടങ്ങി നിരവധി രോഗങ്ങളുമായി നമ്മുടെ ശരീരത്തിലെ പുകച്ചിൽ, വീക്കം എന്നിവ ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ പ്രധാനം അവയവങ്ങളിൽ ഉണ്ടാവുന്ന പുകച്ചിൽ, വീക്കം എന്നിവ കുറയ്ക്കാൻ കഴിയും . ബീറ്റ്റൂട്ടിൽ അടങ്ങിരിക്കുന്ന ബെറ്റാലൈനിൽ പുകച്ചിൽ, വീക്കം എന്നിവ കുറയ്ക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഉയർന്ന പോഷകമൂല്യമുള്ളതാണ് ബീറ്റ്റൂട്ട്

ധാരാളം പോഷകമൂല്യമുള്ള ബീറ്റ്റൂട്ടിൽ കലോറി വളരെ കുറവാണ് .കൂടാതെ, ഫൈബർ, വിറ്റാമിൻ ബി, സി, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട് . രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ബീറ്റ്റൂട്ട് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
.
ബീറ്റ്റൂട്ട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സഹായിക്കുന്നു

ബീറ്റ്റൂട്ടിൽ ആൽഫ-ലിപ്പോയിക് ആസിഡ് എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും ഈ സംയുക്തം സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ് -2 പ്രമേഹ രോഗികൾക്ക് ഇത് വളരെ അധികം ഗുണം ചെയ്യും . കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചതിനുശേഷം ഒരു ഗ്ലാസ്ഫുൾ ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

ബീറ്റ്റൂട്ട് ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും

ഒരു കപ്പ് ബീറ്റ്റൂട്ടിൽ ഏകദേശം 3.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
ഫൈബർ നമ്മുടെ ദഹനം മെച്ചപ്പെടുത്തുമെന്ന് തെളിയിച്ചുള്ളതാണ്. മാത്രവുമല്ല പഥ്യാഹാരപരമായ ഫൈബർ നമ്മുടെ വയർ നിറഞ്ഞതുപോലുള്ള അനുഭവത്തെ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത ഒഴിവാക്കുകയും അതിലൂടെ ശരീര ഭാരം കുറയുകയും ചെയ്യും. അതുകൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കുന്നവർ ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് വളരെ നല്ലതാണ്.