Movie prime

ബെനെല്ലി ഇംപീരിയൽ 400 ബിഎസ്-Vl ഇന്ത്യയിൽ പുറത്തിറങ്ങി

Benelli ഇംപീരിയൽ 400ന്റെ ബിഎസ്-Vl പതിപ്പ് ബെനെല്ലി ഇന്ത്യയിൽ പുറത്തിറക്കി. ഒരുലക്ഷത്തി തൊണ്ണൂറ്റിയൊന്പതിനായിരം രൂപയാണ് എക്സ് ഷോറൂം വില. സിൽവർ, റെഡ്, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില് ബെനെല്ലി ഇംപീരിയൽ 400 ലഭ്യമാണ്.Benelli ഇംപീരിയൽ 400ന്റെ ബുക്കിംഗ് തുടങ്ങിയതായി കമ്പനി അറിയിച്ചു. കൂടാതെ ഉപഭോക്താക്കൾക്ക് 6,000 രൂപ അടച്ചു കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ അടുത്തുള്ള ബെനെല്ലി ഇന്ത്യ ഡീലർഷിപ്പ് സന്ദർശിച്ചോ ബൈക്ക് ബുക്ക് ചെയ്യാം. 2020 ഓഗസ്റ്റ് 1 മുതൽ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി More
 
ബെനെല്ലി ഇംപീരിയൽ 400 ബിഎസ്-Vl ഇന്ത്യയിൽ പുറത്തിറങ്ങി

Benelli

ഇംപീരിയൽ 400ന്റെ ബിഎസ്-Vl പതിപ്പ് ബെനെല്ലി ഇന്ത്യയിൽ പുറത്തിറക്കി. ഒരുലക്ഷത്തി തൊണ്ണൂറ്റിയൊന്‍പതിനായിരം രൂപയാണ് എക്സ് ഷോറൂം വില. സിൽവർ, റെഡ്, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ബെനെല്ലി ഇംപീരിയൽ 400 ലഭ്യമാണ്.Benelli

ഇംപീരിയൽ 400ന്റെ ബുക്കിംഗ് തുടങ്ങിയതായി കമ്പനി അറിയിച്ചു. കൂടാതെ ഉപഭോക്താക്കൾക്ക് 6,000 രൂപ അടച്ചു കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ അടുത്തുള്ള ബെനെല്ലി ഇന്ത്യ ഡീലർഷിപ്പ് സന്ദർശിച്ചോ ബൈക്ക് ബുക്ക്‌ ചെയ്യാം. 2020 ഓഗസ്റ്റ് 1 മുതൽ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

“ബി‌എസ്-Vl ബെനെല്ലി ഇംപീരിയൽ 400 അവതരിപ്പിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്രീമിയം റെട്രോ ക്രൂയിസർ ആരംഭിച്ചത് മുതല്‍ ജനപ്രിയമായി. നിരവധി ക്ലാസിക് മോട്ടോർസൈക്കിള്‍ ആരാധകർക്കിടയിൽ ഇത് പ്രിയങ്കരമാണ്. ബി‌എസ്-Vl വന്നതോടെ ഇം‌പീരിയൽ‌ ബ്രാൻഡിനെ കൂടുതൽ‌ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും എൻ‌ട്രി ലെവൽ‌ ക്ലാസിക് മോട്ടോർ‌സൈക്ലിംഗ് വിഭാഗത്തിൽ‌ ബെനെല്ലി തന്റെതായ ഒരു സ്ഥാനം നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ” ബെനെല്ലി ഇന്ത്യ മാനേജിംഗ് ഡയറക്ടർ വികാസ് ജബാഖ് പറഞ്ഞു

സിംഗിള്‍ സിലിണ്ടറോട് കൂടിയ 4 സ്ട്രോക്ക് എഞ്ചിനാണ് ബൈക്കിനുള്ളത്. എയര്‍ കൂള്‍ എഞ്ചിനില്‍ ഇലക്ട്രോണിക് ഫ്യവല്‍ ഇന്‍ജക്ഷനാണുള്ളത്.