Movie prime

ബംഗാളിൽ ബിജെപി എം‌എൽ‌എ ദേബേന്ദ്രനാഥ് റേ ചന്തയിൽ തൂങ്ങിമരിച്ച നിലയിൽ

BJP MLA പശ്ചിമ ബംഗാളിൽ ബിജെപി എംഎൽഎ ദേബേന്ദ്രനാഥ് റേയെ ഇന്ന് പുലർച്ചെ വടക്കൻ ദിനാജ്പൂർ ജില്ലയിലെ ചന്തയിൽ ഒരു കടയ്ക്ക് പുറത്തെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംഎൽഎയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മാർക്കറ്റ്. പ്രദേശവാസികളാണ് അദ്ദേഹത്തിന്റെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും പൊലീസിനെ വിവരം അറിയിച്ചതും. BJP MLA പുലർച്ചെ ഒരു മണിയോടെ ചിലർ വീട്ടിൽ വന്ന് അദ്ദേഹത്തെ വിളിച്ചുകൊണ്ട് പോയതാണെന്ന് കുടുംബാംഗം ആരോപിച്ചിട്ടുണ്ട്. മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ More
 
ബംഗാളിൽ ബിജെപി എം‌എൽ‌എ ദേബേന്ദ്രനാഥ് റേ ചന്തയിൽ തൂങ്ങിമരിച്ച നിലയിൽ

BJP MLA

പശ്ചിമ ബംഗാളിൽ ബിജെപി എം‌എൽ‌എ ദേബേന്ദ്രനാഥ് റേയെ ഇന്ന് പുലർച്ചെ വടക്കൻ ദിനാജ്പൂർ ജില്ലയിലെ ചന്തയിൽ ഒരു കടയ്ക്ക് പുറത്തെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം‌എൽ‌എയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മാർക്കറ്റ്. പ്രദേശവാസികളാണ് അദ്ദേഹത്തിന്റെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും പൊലീസിനെ വിവരം അറിയിച്ചതും. BJP MLA

പുലർച്ചെ ഒരു മണിയോടെ ചിലർ വീട്ടിൽ വന്ന് അദ്ദേഹത്തെ വിളിച്ചുകൊണ്ട് പോയതാണെന്ന് കുടുംബാംഗം ആരോപിച്ചിട്ടുണ്ട്. മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

രാവിലെ ഹെംതാബാദ് പ്രദേശത്തെ ഒരു കടയ്ക്ക് സമീപത്താണ് റേയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും മുതിർന്ന ജില്ലാ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

എം‌എൽ‌എയെ കൊലപ്പെടുത്തിയതാണെന്ന് ബിജെപി ആരോപിച്ചു. ബംഗാളിൽ ബിജെപി നേതാക്കളുടെ കൊലപാതകങ്ങൾക്ക് അവസാനമില്ലെന്നും, ടിഎംസി വിട്ട എം‌എൽ‌എയാണ് കൊല്ലപ്പെട്ടതെന്നും, ബിജെപിയിൽ ചേർന്നതിനാണോ അദ്ദേഹം കൊലചെയ്യപ്പെട്ടതെന്നും ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ ട്വീറ്റ് ചെയ്തു.

ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും എം‌എൽ‌എയുടെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എംഎൽഎയുടെ കൊലപാതകം ഞെട്ടലുണ്ടാക്കിയെന്നും, മമത സർക്കാരിൻ്റെ ഗുണ്ടാരാജാണ് ബംഗാളിൽ നടമാടുന്നതെന്നും, ക്രമസമാധാനം തകർന്നെന്നും ബിജെപി അധ്യക്ഷൻ ആരോപിക്കുന്നു.

2016-ൽ കോൺഗ്രസിന്റെ പിന്തുണയോടെ സി.പി.എം ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചയാളാണ് ദേബേന്ദ്രനാഥ് റേ. പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഹെംതാബാദ് നിയമസഭ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ വർഷമാണ് അദ്ദേഹം ബിജെപി യിലേക്ക് മാറിയത്.