Movie prime

പുതിയ അപ്ഡേറ്റുമായി ബെവ്-ക്യു ആപ്പ്

Bev-Q app പുതിയ അപ്ഡേറ്റുമായി ബെവ്-ക്യു ആപ്പ്. മദ്യം വാങ്ങാൻ ഉപഭോക്താവിന് ഇനി ബെവ് ക്യു ആപ്പ് വഴി ഔട്ട്ലെറ്റുകൾ തിരഞ്ഞെടുക്കാം. പിൻ കോഡ് മാറ്റുന്നതിനും ആപ്പില് ഇനി സാധിക്കും. ആപ്പിലെ മാറ്റങ്ങൾ നിലവിൽ വന്നു. പ്ലേസ്റ്റോറില് പോയി ആപ്പ് അപ്ഡേറ്റ് ചെയ്താല് പുതിയ ഫീച്ചേഴ്സ് ലഭ്യമാകും.Bev-Q app മുന്പ് ബുക്ക് ചെയ്താല് നമുക്ക് ഇഷ്ടമുള്ള ഔട്ട്ലറ്റ് തെരഞ്ഞെടുക്കാന് സൗകര്യമില്ലായിരുന്നു. കൂടാതെ പിന്കോഡ് മാറ്റുവാനും സാധിക്കില്ലായിരുന്നു. അതിനാല് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തെത്തിയാല് മദ്യം വാങ്ങാന് More
 
പുതിയ അപ്ഡേറ്റുമായി ബെവ്-ക്യു ആപ്പ്

Bev-Q app

പുതിയ അപ്ഡേറ്റുമായി ബെവ്-ക്യു ആപ്പ്. മദ്യം വാങ്ങാൻ ഉപഭോക്താവിന് ഇനി ബെവ്‌ ക്യു ആപ്പ് വഴി ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കാം. പിൻ കോഡ് മാറ്റുന്നതിനും ആപ്പില്‍ ഇനി സാധിക്കും. ആപ്പിലെ മാറ്റങ്ങൾ നിലവിൽ വന്നു. പ്ലേസ്റ്റോറില്‍ പോയി ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചേഴ്സ് ലഭ്യമാകും.Bev-Q app

മുന്‍പ് ബുക്ക്‌ ചെയ്താല്‍ നമുക്ക് ഇഷ്ടമുള്ള ഔട്ട്‌ലറ്റ് തെരഞ്ഞെടുക്കാന്‍ സൗകര്യമില്ലായിരുന്നു. കൂടാതെ പിന്‍കോഡ്‌ മാറ്റുവാനും സാധിക്കില്ലായിരുന്നു. അതിനാല്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തെത്തിയാല്‍ മദ്യം വാങ്ങാന്‍ സാധിച്ചിരുന്നില്ലായെന്ന പരാതി വ്യാപകമായിരുന്നു.

അതേസമയം, ഓണം കണക്കിലെടുത്ത് എക്സൈസ് വകുപ്പ് സംസ്ഥാനത്തെ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചു. ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്തിടത്ത് ഇപ്പോൾ 600 ടോക്കൺ വരെ അനുവദിക്കും.

മദ്യവിൽപന രാവിലെ 9 മുതൽ രാത്രി വരെ 7 വരെയായിരിക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഒരു തവണ ടോക്കൺ എടുത്തു മദ്യം വാങ്ങിയവ‍ർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നി‍ർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം.

ബെവ്ക്യൂ വഴിയുള്ള മദ്യവിൽപന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമ‍ർ ഫെഡ് മദ്യവിൽപനശാലകളിൽ മദ്യവിൽപന കുറഞ്ഞിരുന്നു.