Movie prime

നിശാഗന്ധി പുരസ്കാരം ഡോ. സി വി ചന്ദ്രശേഖറിന്

നൃത്ത രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത ഭരതനാട്യ പണ്ഡിതനും പത്മഭൂഷണ് ജേതാവുമായ ഡോ. സി വി ചന്ദ്രശേഖറിന്. അനന്തപുരിയില് നൂപുരധ്വനികള് ഉണര്ത്തി ജനുവരി 20 തിങ്കളാഴ്ച തിരി തെളിയുന്ന നിശാഗന്ധി നൃത്തോത്സവ വേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്ക്കാരം സമർപ്പിക്കും. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നര്ത്തകനെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും ഭരതനാട്യത്തിന് നല്കിയ വിലപ്പെട്ട സംഭാവനകള് കണക്കിലെടുത്താണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണത്തിലും പരിപോഷണത്തിലുമുളള More
 
നിശാഗന്ധി പുരസ്കാരം ഡോ. സി വി ചന്ദ്രശേഖറിന്
നൃത്ത രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത ഭരതനാട്യ പണ്ഡിതനും പത്മഭൂഷണ്‍ ജേതാവുമായ ഡോ. സി വി ചന്ദ്രശേഖറിന്. അനന്തപുരിയില്‍ നൂപുരധ്വനികള്‍ ഉണര്‍ത്തി ജനുവരി 20 തിങ്കളാഴ്ച തിരി തെളിയുന്ന നിശാഗന്ധി നൃത്തോത്സവ വേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്ക്കാരം സമർപ്പിക്കും.
ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നര്‍ത്തകനെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും ഭരതനാട്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണത്തിലും പരിപോഷണത്തിലുമുളള സമഗ്രസംഭാവനയ്ക്കാണ് നിശാഗന്ധി പുരസ്കാരം. റിട്ട. ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി. നായര്‍, കലാമണ്ഡലം മുന്‍ ചെയര്‍മാനും ഭാഷാശാസ്ത്ര വിദഗ്ധനുമായ ഡോ. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍, നര്‍ത്തകിയും നൃത്തസംവിധായകയുമായ മേതില്‍ ദേവിക, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവരടങ്ങിയ സമിതിയാണ് നിശാഗന്ധി പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

പ്രായാധിക്യത്തിലും ഇപ്പോഴും നൃത്തം തുടരുന്ന പ്രതിഭയാണ് ഡോ.സി വി ചന്ദ്രശേഖർ. എണ്‍പത്തിനാലുകാരനായ ഡോ. സിവി ചന്ദ്രശേഖര്‍ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം ഭരതനാട്യത്തില്‍ പിജി ഡിപ്ലോമ സ്വന്തമാക്കി. പ്രശസ്ത നര്‍ത്തകരായ രുഗ്മിണി ദേവി അരുണ്ഡേല്‍, കരിയാക്കല്‍ ശാരദാംബാള്‍, കെ എന്‍ ദണ്ഡൈപാണി പിള്ള എന്നിവരില്‍ നിന്ന് ചെന്നൈ കലാക്ഷേത്രത്തില്‍ പരിശീലനം നേടി. പ്രശസ്തരായ ബുഡലൂര്‍ കൃഷ്ണമൂര്‍ത്തി ശാസ്ത്രികള്‍, എംഡി രാമനാഥന്‍ എന്നിവരില്‍ നിന്ന് ശാസ്ത്രീയ സംഗീതത്തിലും പരിശീലനം നേടി.
1947-ല്‍ നൃത്തം ജീവനോപാധിയായി സ്വീകരിച്ച അദ്ദേഹം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിച്ചു. പെര്‍ഫോമിംഗ് ആര്‍ട്സില്‍ മേധാവിയും ഡീനും ആയിരിക്കെ ബറോഡ എംഎസ് യൂണിവേഴ്സിറ്റിയില്‍നിന്ന് 1992ല്‍ വിരമിച്ചു. ഇപ്പോള്‍ ചെന്നെയില്‍ ‘നൃത്യശ്രീ’ എന്ന സ്ഥാപനം നടത്തുന്നു. 1993ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും 2008ല്‍ കാളിദാസ് സമ്മാനും സ്വന്തമാക്കിയ അദ്ദേഹത്തെ 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് ജനുവരി 26 വരെ സംഘടിപ്പിക്കുന്ന വാര്‍ഷിക നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം 20-ന് വൈകിട്ട് 6 ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.