in ,

തൃശ്ശൂരിലെ വീട്ടിൽ എത്തിയ ഭാവന ക്വാറന്‍റൈനിലേക്ക്

ബെംഗളൂരുവിൽ നിന്ന് തൃശ്ശൂരിലുള്ള തന്റെ വീട്ടിൽ എത്തിയ നടി ഭാവന ഹോം  ക്വാറന്‍റൈനിൽ. മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് നടി ഹോം ക്വാറന്‍റൈനിൽ പോയത്.

മുത്തങ്ങ അതിർത്തിയിലൂടെയാണ്  ഭാവന ബെംഗളൂരുവിൽ നിന്ന് എത്തിയത്. ഭർത്താവ് നവീനിന്റെ കൂടെ കാറിൽ അതിർത്തിവരെ എത്തിയ താരം പിന്നീട് സഹോദരന്റെ കൂടെ യാത്ര തുടർന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് അതിർത്തിയിലെത്തിയത്.  ചെക്ക് പോസ്റ്റിൽ വിവരങ്ങൾ  നൽകിയതിന് ശേഷം  പ്രാഥമിക മെഡിക്കൽ പരിശോധന നടത്തി. സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി നൽകി. തുടർന്നാണ് ഹോം ക്വാറന്‍റൈനിൽ പോയത്.

പരിശോധനയ്ക്കായി  ഫെസിലിറ്റേഷൻ സെന്ററിൽ  എത്തിയ താരം അവിടെയുള്ളവർക്ക്  അത്ഭുതവും കൗതുകവുമായി .താരത്തിനൊപ്പം നിന്ന് സെൽഫി എടുക്കാനുള്ള മോഹവും പലരും മറച്ചു വെച്ചില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ചിത്രങ്ങൾ എടുത്തത്.

കന്നട സിനിമാ നിർമാതാവായ നവീനുമൊത്തുള്ള വിവാഹ ശേഷം ബെംഗളൂരുവിലാണ് ഭാവന താമസിക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സന്നദ്ധപ്രവര്‍ത്തകരെ പോലീസ് വോളന്‍റിയര്‍മാരായി നിയോഗിക്കും  

കാപേ രണസിംഗത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി