Movie prime

ബിഗ്‌ ബോസ് ഉടൻ വരുന്നു

ബിഗ് ബോസ് സീസൺ 4 തമിഴിൽ ഉടൻ ആരംഭിക്കും. പതിവുപോലെ ഷോ കമൽ ഹാസൻ ആതിഥേയത്വം വഹിക്കുമെന്നും ,ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു കോവിഡ് 19-നെ തുടർന്ന് തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസിന്റെ നാലാം സീസൺ റദ്ദാക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു തമിഴ് മാധ്യമം പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം സീസൺ നാല് ഷോ ഉടൻ ആരംഭിക്കുമെന്നും, കമൽ ഹാസൻ തന്നെയാവും കഴിഞ്ഞ മൂന്ന് സീസണുകളിലേതുപോലെ ആതിഥേയത്വം വഹിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ടിവി സീരീസിന്റെ ഷൂട്ട് ആരംഭിച്ചതായും More
 
ബിഗ്‌ ബോസ് ഉടൻ  വരുന്നു

ബിഗ്‌ ബോസ് സീസൺ 4 തമിഴിൽ ഉടൻ ആരംഭിക്കും. പതിവുപോലെ ഷോ കമൽ ഹാസൻ ആതിഥേയത്വം വഹിക്കുമെന്നും ,ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

കോവിഡ് 19-നെ തുടർന്ന് തമിഴ് റിയാലിറ്റി ഷോ ബിഗ്‌ ബോസിന്റെ നാലാം സീസൺ റദ്ദാക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു തമിഴ് മാധ്യമം പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം സീസൺ നാല് ഷോ ഉടൻ ആരംഭിക്കുമെന്നും, കമൽ ഹാസൻ തന്നെയാവും കഴിഞ്ഞ മൂന്ന് സീസണുകളിലേതുപോലെ ആതിഥേയത്വം വഹിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ടിവി സീരീസിന്റെ ഷൂട്ട് ആരംഭിച്ചതായും ബിഗ്‌ ബോസിനെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ടിവി ചാനൽ ഉടൻ പ്രഖ്യാപിക്കും. എന്നിരുന്നാലും, നിലവിലുള്ള പകർച്ചവ്യാധി കാരണം ഷോ അല്പം വൈകുമെന്നും പറയുന്നുണ്ട് .

“ബിഗ് ബോസ് ഈ വർഷാവസാനം ഉണ്ടാവും . കൊറോണ എന്ന മഹാമാരി കാരണമാണ് കാലതാമസമുണ്ടെങ്കിലും അത് തീർച്ചയായും സംഭവിക്കും, കമൽ ഹാസൻ സർ കഴിഞ്ഞ 3 സീസണുകളെപ്പോലെ ഷോ ആതിഥേയത്വം വഹിക്കും. ഞങ്ങൾ ഇതിനകം ടെലിവിഷൻ സീരീയസിന്റെ ഷൂട്ട് ആരംഭിച്ചു, ബിഗ്‌ ബോസിനായുള്ള ഷൂട്ടിംഗ് അധികം താമസിക്കാതെ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഒദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നും ഷോയുടെ അണിയറയിൽ നിന്ന് ലഭിച്ച വിവരങ്ങൾ വച്ച് ഒരു വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു . തമിഴ് റിയാലിറ്റി ഷോയുടെ നാലാം സീസണിൽ പങ്കെടുക്കാൻ വിജെ മണിമേഘല , നടി രമ്യ പാണ്ഡ്യൻ, സൂപ്പർ സിംഗർ ഫെയിം ശിവാംഗി , ടിക് ടോക്ക് ഫെയിം ഇലാക്കിയ എന്നിവർ ബിഗ്‌ ബോസ് സീസൺ നാലിൽ പങ്കെടുക്കുമെന്ന് ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്തായാലും , ഷോയിലെ മത്സരാർത്ഥികൾ ആരാണെന്ന് ഉറപ്പാക്കാൻ ഒദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം.