Movie prime

“അടുത്ത ആറുമാസം സ്ഥിതിഗതികൾ അങ്ങേയറ്റം മോശമാകും”: ബിൽഗേറ്റ്സ്

Bill Gates കോവിഡ്-19 വാക്സിൻ വികസനത്തിലും വിതരണത്തിലും സജീവ പങ്കുവഹിക്കുന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിൻ്റെ അഭിപ്രായത്തിൽ അടുത്ത നാല് മുതൽ ആറ് മാസം വരെ അമേരിക്ക നേരിടാനിരിക്കുന്നത് പകർച്ചവ്യാധിയുടെ ഏറ്റവും മോശമായ ഘട്ടമാണ്. Bill Gates “ദു:ഖകരമെന്നു പറയട്ടെ, അടുത്ത നാലുമുതൽ ആറു മാസം വരെ മഹാമാരിയുടെ ഏറ്റവും മോശമായ അവസ്ഥയാണ് നാം നേരിടാനിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ രണ്ടുലക്ഷത്തിലധികം മരണങ്ങളാണ് പ്രവചിക്കുന്നത്. മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോൾ More
 
“അടുത്ത ആറുമാസം സ്ഥിതിഗതികൾ അങ്ങേയറ്റം മോശമാകും”: ബിൽഗേറ്റ്സ്

Bill Gates
കോവിഡ്-19 വാക്സിൻ വികസനത്തിലും വിതരണത്തിലും സജീവ
പങ്കുവഹിക്കുന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിൻ്റെ അഭിപ്രായത്തിൽ അടുത്ത നാല് മുതൽ ആറ് മാസം വരെ അമേരിക്ക നേരിടാനിരിക്കുന്നത് പകർച്ചവ്യാധിയുടെ ഏറ്റവും മോശമായ ഘട്ടമാണ്. Bill Gates

“ദു:ഖകരമെന്നു പറയട്ടെ, അടുത്ത നാലുമുതൽ ആറു മാസം വരെ മഹാമാരിയുടെ ഏറ്റവും മോശമായ അവസ്ഥയാണ് നാം നേരിടാനിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ രണ്ടുലക്ഷത്തിലധികം മരണങ്ങളാണ് പ്രവചിക്കുന്നത്. മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി അനുസരിച്ച് മുന്നോട്ട് പോകാനായാൽ മരണങ്ങളിൽ വലിയൊരു ശതമാനവും നമുക്ക് ഒഴിവാക്കാൻ കഴിയും,” ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹസ്ഥാപകനായ ഗേറ്റ്സ് സിഎൻഎന്നിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.കഴിഞ്ഞ ഏതാനും ആഴ്ചകളായി, അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കേസുകളുടെ എണ്ണവും മരണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവുമെല്ലാം റെക്കോർഡ് നിലയിലാണ്. കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ പുതിയ സർക്കാർ കൂടുതൽ മെച്ചപ്പെട്ട ജോലി ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ഗേറ്റ്സ് അഭിപ്രായപ്പെട്ടു. 2015-ൽ ഇത്തരം ഒരു മഹാമാരിയെക്കുറിച്ച് ബിൽ ഗേറ്റ്സ് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

2015-ൽ ഇത്തരം ഒരു മഹാമാരിയെക്കുറിച്ച് പ്രവചനം നടത്തിയപ്പോൾ, മരണങ്ങളുടെ എണ്ണം ഇതിനേക്കാൾ ഉയർന്ന നിലയിലായിരിക്കും എന്നായിരുന്നു പറഞ്ഞത്. അതിനാൽ, ഈ വൈറസ് ഇപ്പോഴത്തേക്കാൾ മാരകമായേക്കാം. ഏറ്റവും മോശം അവസ്ഥയിലേക്ക് നാം ഇതുവരെ എത്തിയിട്ടില്ല എന്നാണ് കരുതുന്നത്. തന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം അഞ്ച് വർഷം മുമ്പ് നടത്തിയ പ്രവചനത്തേക്കാൾ വളരെ കൂടുതലാണ് യുഎസിലെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെയും സാമ്പത്തികമായ ആഘാതം.ഇതുവരെ യുഎസിൽ 2,90,000 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്.

വാക്സിൻ വികസനത്തിനും വിതരണത്തിനുമായി ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ധാരാളം ധനസഹായം നൽകി വരുന്നുണ്ടെന്ന് ഗേറ്റ്സ് പറഞ്ഞു. ഇക്കാര്യത്തിൽ വളരെ ഊർജ്വസ്വലമായാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. കൊയലിഷൻ ഫോർ എപ്പിഡമിക് പ്രിപ്പയേർഡ്നസ് ഇന്നൊവേഷൻസ്
(സിഇ‌പിഐ) എന്ന കൂട്ടായ്മയിൽ പങ്കാളിയാണ്. യു‌എസ് സർക്കാരിനു ശേഷമുള്ള രണ്ടാമത്തെ വലിയ ഫണ്ടിംഗ് സ്ഥാപനമാണ് ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ.

ഡയഗ്നോസ്റ്റിക്സ്, തെറാപ്പി, വാക്സിൻ ഗവേഷണം എന്നിവയിൽ ശാസ്ത്രം എത്രത്തോളം മുന്നോട്ടുപോയെന്ന് തങ്ങൾക്കറിയാമെന്ന് ഗേറ്റ്സ് അവകാശപ്പെട്ടു. ഏറെ സുപ്രധാനമായ ഈ ഘടകങ്ങളെല്ലാം എങ്ങനെയാണ് അടിയന്തിരമായി ഒത്തുചേരേണ്ടതെന്ന് തങ്ങൾക്കറിയാം.

പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഒപ്പിട്ട വിവേചനപരമായ എക്സിക്യൂട്ടീവ് ഉത്തരവിനെപ്പറ്റി ചോദിച്ചപ്പോൾ മുഴുവൻ മനുഷ്യരാശിയെയും
അമേരിക്കസഹായിക്കേണ്ടതുണ്ടെന്ന് ഗേറ്റ്സ് പ്രതികരിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പായി മുഴുവൻ അമേരിക്കക്കാർക്കും വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള മുൻഗണന ഉത്തരവിലാണ് ട്രമ്പ്‌ ഒപ്പിട്ടിരിക്കുന്നത്.

ലോക സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. മരണങ്ങൾ ഏറ്റവും കുറഞ്ഞ നിലയിലാക്കാനാണ് ആഗ്രഹം. ഇപ്പോഴത്തെ വാക്സിൻ അടിസ്ഥാനപരമായി ഒരു ജർമൻ സാങ്കേതികവിദ്യയാണ്. അതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള വിതരണത്തിനും സഹകരണത്തിനും തടസ്സം നില്ക്കുന്നത് വിനാശകരമാണ്. അതൊരു വലിയ തെറ്റായി മാറും.

എല്ലാ വാക്സിനുകളുടെയും കാര്യക്ഷമത വർധിപ്പിക്കേണ്ടതുണ്ട്. വരും മാസങ്ങളിൽ ചില പുതിയ വാക്സിനുകൾ അംഗീകരിക്കപ്പെടും. അതുവഴി വാക്സിൻ ഉത്പാദനം വർധിക്കും. മറ്റ് രാജ്യങ്ങളിലെ ജീവനക്കാരുടെ തൊഴിൽമികവിൽ വലിയ നേട്ടങ്ങൾ കൈവരിച്ച രാജ്യമാണ് യുഎസ്. അതിനാൽ നാം സ്വാർഥരാകരുത്.

വാക്‌സിനിൽ ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ മുൻ പ്രസിഡൻ്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ എന്നിവർക്കൊപ്പം താനും വാക്‌സിൻ എടുക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഗേറ്റ്സ് പറഞ്ഞു. രോഗം പകർത്താതിരിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും അവകാശമില്ല. സമ്പത്തല്ല, മറിച്ച് ആവശ്യമാവണം വാക്സിൻ ലഭ്യതയ്ക്കുള്ള പ്രാഥമിക മാനദണ്ഡമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദരിദ്ര രാജ്യങ്ങൾക്ക് മുൻഗണനാ നിലയിൽ തന്നെ വാക്സിൻ ലഭ്യമാകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.

പകർച്ചവ്യാധി ലോകമെമ്പാടും അസമത്വം വർധിപ്പിക്കുകയാണ്. ഹിസ്പാനിക് വംശജർക്കും കറുത്തവർക്കും താഴ്ന്ന വരുമാനക്കാർക്കുമെല്ലാം മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ തുല്യതയോടെയാവണം വാക്സിൻ വിതരണം.വാക്സിൻ ലഭ്യമായാലും അടുത്ത നാല് മുതൽ ആറ് മാസം വരെ അമേരിക്കക്കാർ പരമാവധി ശ്രദ്ധ പുലർത്തണമെന്ന് ഗേറ്റ്സ് മുന്നറിയിപ്പ് നൽകി.

മാസ്ക് ധരിക്കുന്നതിൽ ഒരു പോരായ്മയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അവ വിലയേറിയതല്ല. രാജ്യത്തെ മിക്ക ബാറുകളും റെസ്റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്. സ്കൂളുകളും അങ്ങിനെയാണ്. സങ്കടകരമെങ്കിലും ഇക്കാര്യങ്ങൾ ഈ നിലയിൽ തന്നെ മുന്നോട്ടു പോകണം.

പുതിയ ഭരണകൂടത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഗേറ്റ്സ് പങ്കുവെച്ചു. യഥാർഥ വിദഗ്ധരെ ആശ്രയിക്കാൻ പുതിയ ഭരണകൂടം തയ്യാറാണ്. അവർ വ്യക്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. അതിനാൽ ഇത് ക്രിയാത്മകമായി നടപ്പാക്കു -മെന്നാണ് താൻ കരുതുന്നത്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനിലും അദ്ദേഹത്തിൻ്റെ സംഘത്തിലും വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് കോളിൻസിനെയും ടോണി ഫൗച്ചിയെയും ഒപ്പം നിർത്താനും ശക്തമായ ഒരു ടീമിലേക്ക് അവരെ ചേർക്കാനും ബൈഡൻ പരമാവധി ശ്രമിക്കുന്നുണ്ട്. കാര്യങ്ങൾ ശരിയായ നിലയിൽ വന്നില്ലെങ്കിൽ അക്കാര്യം തുറന്നു സമ്മതിക്കാനും കഠിനമായ സന്ദേശങ്ങൾ നൽകാനും തയ്യാറായ ആളുകൾ ആണ് അവർ. പുതിയ ടീം അധികാരത്തിലെത്തുന്നതോടെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന നിലയിൽ നിന്ന് യുഎസ് മുന്നേറുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ഗേറ്റ്സ് വ്യക്തമാക്കി.