Movie prime

പിറന്നാൾ ദിനത്തിൽ മകൻ വിയാന് ലംബോർഗിനി സമ്മാനിച്ചെന്ന വാർത്ത വ്യാജമെന്ന് രാജ് കുന്ദ്ര; വാങ്ങിയത് ഒരു കളിപ്പാട്ട ലംബോ

Birthday ജന്മദിനത്തിൽ മകൻ വിയാന് താൻ ഒരു ലംബോർഗിനി സമ്മാനിച്ചതായ മാധ്യമ റിപ്പോർട്ട് വ്യാജമെന്ന് പ്രമുഖ വ്യവസായി രാജ് കുന്ദ്ര. ഒരു കളിപ്പാട്ട ലംബോർഗിനിയാണ് അവന് വാങ്ങി നല്കിയതെന്ന് അദ്ദേഹം പറഞ്ഞു. “അതൊരു വ്യാജവാർത്തയാണ്. യഥാർഥത്തിൽ അതൊരു കളിപ്പാട്ട ലംബോ ആയിരുന്നു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. Birthday പ്രശസ്തനടി ശിൽപ ഷെട്ടിയുടെയും വ്യവസായിയായ രാജ് കുന്ദ്രയുടെയും മകനാണ് വിയാൻ. എട്ടാമത്തെ വയസ്സിൽ പിതാവ് മകന് കോടികൾ വിലമതിക്കുന്ന ഒരു ആഡംബര സ്പോർട്സ് കാർ സമ്മാനിച്ചതായ വാർത്ത ഒട്ടേറെ More
 
പിറന്നാൾ ദിനത്തിൽ മകൻ വിയാന് ലംബോർഗിനി സമ്മാനിച്ചെന്ന വാർത്ത വ്യാജമെന്ന് രാജ് കുന്ദ്ര; വാങ്ങിയത് ഒരു കളിപ്പാട്ട ലംബോ

Birthday
ജന്മദിനത്തിൽ മകൻ വിയാന് താൻ ഒരു ലംബോർഗിനി സമ്മാനിച്ചതായ മാധ്യമ റിപ്പോർട്ട് വ്യാജമെന്ന് പ്രമുഖ വ്യവസായി രാജ് കുന്ദ്ര. ഒരു കളിപ്പാട്ട ലംബോർഗിനിയാണ് അവന് വാങ്ങി നല്‌കിയതെന്ന് അദ്ദേഹം പറഞ്ഞു. “അതൊരു വ്യാജവാർത്തയാണ്. യഥാർഥത്തിൽ അതൊരു കളിപ്പാട്ട ലംബോ ആയിരുന്നു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. Birthday

പ്രശസ്തനടി ശിൽ‌പ ഷെട്ടിയുടെയും വ്യവസായിയായ രാജ് കുന്ദ്രയുടെയും മകനാണ് വിയാൻ. എട്ടാമത്തെ വയസ്സിൽ പിതാവ് മകന് കോടികൾ വിലമതിക്കുന്ന ഒരു ആഡംബര സ്പോർട്സ് കാർ സമ്മാനിച്ചതായ വാർത്ത ഒട്ടേറെ മോശം പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.

ട്വിറ്ററിൽ വാർത്തയുടെ ലിങ്ക് കൂടി പങ്കുവെച്ച രാജ് പ്രസ്തുത ലേഖനത്തിൻ്റെ സോഴ്സിനെപ്പറ്റി വിശേഷിപ്പിച്ചത് “മോശമായ ഗവേഷണം” എന്നാണ്. “ഒരു വിശ്വസനീയ മാസിക, പക്ഷേ മോശമായി ഗവേഷണം നടത്തിയ ലേഖനം! ഒരു കളിപ്പാട്ട ലംബോ കാറായിരുന്നു എന്ന് ദയവായി പരാമർശിക്കുക! “ഫേക്ക് ന്യൂസ് ” എന്ന ഹാഷ് ടാഗോടെയാണ് കുന്ദ്രയുടെ പരാമർശങ്ങൾ.

2012-ലാണ് ശിൽപ ഷെട്ടി, രാജ് കുന്ദ്ര ദമ്പതികൾക്ക് വിയാൻ ജനിച്ചത്. 2020-ൽ മകൾ സമിഷ ജനിച്ചത് വാടക ഗർഭധാരണ (സറൊഗസി) ത്തിലൂടെയാണ്. നേരത്തേ വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, ശിൽ‌പ തൻ്റെ കൈവശമുള്ള വിലകൂടിയ ഒരു ഡയമണ്ട് ആഭരണത്തെപ്പറ്റി സംസാരിച്ചിരുന്നു. വിയാൻ വിവാഹിതനാവുന്ന കാലത്ത് അവൻ്റെ ഭാര്യയ്ക്ക് സമ്മാനിക്കാൻ വിലയേറിയ ഒരു ഡയമണ്ട് ആഭരണം കരുതിവെച്ചിട്ടുണ്ട്. പക്ഷേ, ഒരു നിബന്ധനയുണ്ട്. തന്നോട് നല്ല രീതിയിൽ പെരുമാറുന്ന കുട്ടിയാവണം. എങ്കിൽ കൈവശമുള്ള 20 കാരറ്റിൻ്റെ വിലകൂടിയ ആ ഡയമണ്ട് ആഭരണം സമ്മാനമായി നൽകും. ഇക്കാര്യം താൻ എപ്പോഴും മകനോടും പറയാറുണ്ടെന്നും അവർ തമാശരൂപത്തിൽ പറഞ്ഞു.

മദേഴ്സ് ഡേയിൽ ഹിന്ദുസ്ഥാൻ ടൈംസിന്നൽകിയ അഭിമുഖത്തിൽ സഹോദരങ്ങൾക്കുവേണ്ടി ആഗ്രഹം പ്രകടിപ്പിച്ച മകനെപ്പറ്റി പറഞ്ഞിരുന്നു. വിയാൻ എപ്പോഴും സഹോദരങ്ങളെ ആഗ്രഹിച്ചിരുന്നു. അവൻ്റെ സുഹൃത്തുക്കൾക്കെല്ലാം സഹോദരങ്ങളുണ്ടായിരുന്നു. സഹോദരങ്ങളെ അവൻ എപ്പോഴും മിസ്സ് ചെയ്തു. കുട്ടി വളരെയധികം ഏകാന്തത അനുഭവിക്കുന്നതായി ഞങ്ങൾക്ക് തോന്നി. രാജിനോടും എന്നോടും അവൻ എപ്പോഴും അതേപ്പറ്റി ചോദിക്കും. എന്തുകൊണ്ടാണ് എനിക്ക് സഹോദരങ്ങൾ ഇല്ലാത്തത് എന്ന അവൻ്റെ ചോദ്യം ഞങ്ങളെ വിഷമത്തിലാക്കി. ഒരു സഹോദരിയെ ആണ് അവൻ ശരിക്കും ആഗ്രഹിച്ചിരുന്നത്.

ഞങ്ങൾ‌ വർഷത്തിലൊരിക്കൽ‌ ഷിർദി സന്ദർശിക്കുന്നവരാണ്. കഴിഞ്ഞ മൂന്ന്‌ വർഷമായി, വിയാന് ഒരു കുഞ്ഞ്‌ സഹോദരിയെ കിട്ടാനുള്ള‌ പ്രാർഥനയിലായിരുന്നു ഞങ്ങൾ. സറൊഗസിയിലൂടെ ഒരു പെൺകുഞ്ഞിനെ ത്തന്നെ കിട്ടിയപ്പോൾ അവിശ്വസനീയമായി തോന്നി. എല്ലാം ഷിർദിയുടെ അനുഗ്രഹമാണ്. മൂന്ന് വർഷത്തെ വിയാൻ്റെ പ്രാർഥനയാണ് സമിഷ എന്നും ശിൽപ പറഞ്ഞു.