Movie prime

മഞ്ജു വാര്യര്‍ക്കുള്ള പിറന്നാള്‍ സമ്മാനം: ആയിഷയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി 

 

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ കമേഴ്‌സ്യല്‍ മലയാള-അറബിക് ചിത്രമായ ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്‌ചെയ്തു. നവാഗതനായ ആമിര്‍ പള്ളിക്കല്‍  സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആയിഷ ഒരു കുടുംബ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ വെളിപ്പെടുത്തുന്നു,

ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ആഷിഫ് കക്കോടിയുടേതാണ് തിരക്കഥ. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂര്‍ണമായും ഗള്‍ഫിലാണ്  ചിത്രീകരിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു.  എഡിറ്റിംങ് അപ്പു എന്‍. ഭട്ടതിരി.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജുവാര്യരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്.