Movie prime

700 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഭീമാകാര തമോദ്വാരം കണ്ടെത്തി

Black hole ശാസ്ത്രലോകം ഇതേവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വേഗത്തിൽ വളരുന്ന തമോദ്വാരമായ ജെ2157 “അതിശയകരമാം വിധത്തിൽ വലുതും അതിഭയങ്കര വിശപ്പുള്ളതും” ആണെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പുതിയ ഗവേഷണത്തിൽ കണ്ടെത്തി. പ്രതിദിനം ഒരു സൂര്യനെ തിന്നാൻമാത്രം വിശപ്പുള്ളതാണ് പുതിയ തമോദ്വാരം. ഭൂമിയിൽ നിന്ന് 700 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഹോം 15 എ ഗാലക്സിയിലാണ് ഈ തമോദ്വാരം മറഞ്ഞിരിക്കുന്നത്. റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രതിമാസ ജേണലിലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. നമ്മുടെ സൂര്യന്റെ More
 
700 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഭീമാകാര തമോദ്വാരം കണ്ടെത്തി

Black hole

ശാസ്ത്രലോകം ഇതേവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വേഗത്തിൽ വളരുന്ന തമോദ്വാരമായ ജെ2157 “അതിശയകരമാം വിധത്തിൽ വലുതും അതിഭയങ്കര വിശപ്പുള്ളതും” ആണെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പുതിയ ഗവേഷണത്തിൽ കണ്ടെത്തി. പ്രതിദിനം ഒരു സൂര്യനെ തിന്നാൻമാത്രം വിശപ്പുള്ളതാണ് പുതിയ തമോദ്വാരം. ഭൂമിയിൽ നിന്ന് 700 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഹോം 15 എ ഗാലക്സിയിലാണ് ഈ തമോദ്വാരം മറഞ്ഞിരിക്കുന്നത്.

റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രതിമാസ ജേണലിലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. നമ്മുടെ സൂര്യന്റെ പിണ്ഡത്തിന്റെ 34 ബില്യൺ ഇരട്ടി വലിപ്പമുള്ളതാണ് ഈ തമോദ്വാരം. എല്ലാ ദിവസവും സൂര്യൻ്റെ വലിപ്പത്തിന് തുല്യമായ പിണ്ഡം ഇത് അകത്താക്കുന്നു.

ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെത്തുമ്പോൾ തമോദ്വാരത്തിൻ്റെ പിണ്ഡം 8,000 മടങ്ങ് വർധിക്കുന്നതായി ഗവേഷകനായ ഡോ. ക്രിസ്റ്റഫർ ഓങ്കൻ പറഞ്ഞു.

നമ്മുടെ ക്ഷീരപഥത്തിലെ തമോദ്വാരം അത്ര വലിപ്പത്തിൽ വളരാൻ ആഗ്രഹിച്ചാൽ, ആകാശഗംഗയുടെ മൂന്നിൽ രണ്ട് നക്ഷത്രങ്ങളെയും വിഴുങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“2018 ലാണ് ജെ2157 എന്ന തമോദ്വാരത്തെ കണ്ടെത്തിയത്. പ്രപഞ്ചത്തിന് 1.2 ബില്യൺ വർഷം മാത്രം പഴക്കമുള്ള സമയത്താണ് ഈ കണ്ടെത്തൽ. ഒരു തമോദ്വാരത്തിന് എത്ര വിഴുങ്ങാൻ കഴിയും എന്നത് അതിന് എത്ര പിണ്ഡമുണ്ടെന്നതിനെ ആശ്രയിച്ചിരിക്കുന്നു” ,യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ(ഇസോ) പ്രമുഖനും ഗവേഷണ സംഘാംഗവുമായ ഫ്യൂയൻ ബിയാൻ പറഞ്ഞു

തമോഗർത്തത്തിന്റെ പിണ്ഡത്തെക്കുറിച്ചുള്ള കണ്ടെത്തലിന് ഗവേഷകർ പ്രയോജനപ്പെടുത്തിയത് ചിലിയിലുള്ള ഇസോയുടെ ഭീമാകാരൻ ദൂരദർശിനിയാണ്.