Movie prime

കുരുമുളക് അത്ര നിസാരക്കാരനല്ല

കുരുമുളകിനെ സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവെന്നാണ് അറിയപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് കുരുമുളക്. കുരുമുളക് ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, ധാതുക്കളുടെയും പോഷകങ്ങളുടെയും സമൃദ്ധമായ കലവറ കൂടിയാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഫിറ്റ്നസ് പ്രേമികൾക്ക് അവരുടെ ദൈനംദിന മെനുവിൽ കുരുമുളകിന് വളരെ വലിയ പ്രാധാന്യമുണ്ട്. കുരുമുളക് നമ്മുടെ രുചി മുകുളങ്ങൾ ഉത്തേജിപ്പിക്കുകയും നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്ക് ഗുണകരമാകുകയും ചെയ്യുന്നു. More
 
കുരുമുളക് അത്ര നിസാരക്കാരനല്ല

കുരുമുളകിനെ സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവെന്നാണ് അറിയപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് കുരുമുളക്. കുരുമുളക് ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, ധാതുക്കളുടെയും പോഷകങ്ങളുടെയും സമൃദ്ധമായ കലവറ കൂടിയാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഫിറ്റ്നസ് പ്രേമികൾക്ക് അവരുടെ ദൈനംദിന മെനുവിൽ കുരുമുളകിന് വളരെ വലിയ പ്രാധാന്യമുണ്ട്.

കുരുമുളക് നമ്മുടെ രുചി മുകുളങ്ങൾ ഉത്തേജിപ്പിക്കുകയും നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്ക് ഗുണകരമാകുകയും ചെയ്യുന്നു. ശരിക്കും വൈവിധ്യമാർന്ന ഉൽപ്പന്നമാണ് കുരുമുളക്. അതിലെ തെർമോജെനിക് സവിശേഷതകൾ നമ്മളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ശാരീരികവും മാനസികവുമായ ശേഷിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ആയുർവേദത്തിൽ കുരുമുളകിന് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട് . ആവണക്കണ്ണയിലോ നെയ്യിലോ കുരുമുളക് ചേർത്ത് സേവിച്ചാൽ നമ്മുടെ വിശപ്പ് വർദ്ധിക്കുകയും, ശ്വസനപ്രക്രിയ സുഖമമാകുകയും , ചുമ ഇല്ലാതാക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്.

ദഹനത്തിന് കുരുമുളക്

കുരുമുളക് അത്ര നിസാരക്കാരനല്ല

പച്ച കുരുമുളക് കഴിക്കുന്നതിലൂടെ ആമാശയത്തിലേ യ്ക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഹൈഡ്രോക്ലോറിക് ആസിഡ് നിങ്ങളുടെ കുടൽ വൃത്തിയാക്കുകയും ദഹനനാളങ്ങൾക്ക് ഉണ്ടാവുന്ന പ്രശ്‍നങ്ങൾ തടുക്കുകയും ചെയ്യുന്നു. അതിനാൽ ഭക്ഷണങ്ങളിൽ ഒരു നുള്ള് കുരുമുളക് ചേർക്കുന്നത് നമ്മുടെ ഉദരസംബന്ധമായ രോഗങ്ങൾക്ക് വളരെ ഗുണകരമാണ്.

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ കുരുമുളക്

കുരുമുളകിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ നമ്മൾ വിചാരിക്കുന്നതിലും വളരെ വൈവിധ്യപൂർണ്ണമാണ്. കുരുമുളകിൽ ധാരാളം വിറ്റാമിൻ എ , വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. കുരുമുളകിൽ അടങ്ങിയിരിക്കുന്ന മറ്റ് പോഷകങ്ങൾ തിയമിൻ ( Thiamin ), പിറിഡോക്സിൻ ( Pyridoxine ), റിബോഫ്ലേവിൻ ( Riboflavin ), ഫോളിക് ആസിഡ്, കോളിൻ, കോപ്പർ, കാൽസ്യം തുടങ്ങിയവ ഉൾപ്പെടുന്നു.

മലബന്ധം തടയുന്നു

ആഴ്ചയിൽ മൂന്ന് പ്രാവശ്യത്തിൽ താഴെ മലവിസർജ്ജനം നടത്തുന്നില്ലെങ്കിൽ തീർച്ചയായും ആ വ്യക്തിക്ക് മലബന്ധം ഉണ്ട്. എങ്കിൽ , നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും കുറച്ച് കുരുമുളക് ചേർക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാകും.സ്ഥിരമായി കുരുമുളക് കഴിക്കുന്നത്,മലബന്ധം, ഓക്കാനം, മറ്റു രോഗാണുക്കൾ കാരണമുണ്ടാവുന്ന പ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ

കുരുമുളക് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.നിങ്ങൾ കുടിക്കുന്ന ഗ്രീൻ ടീയിൽ ഒരു ദിവസം 2-3 തവണ ചേർത്ത് കുടിക്കുന്നത് ശരീര ഭാരം അത്ഭുതാവഹമായി കുറയാൻ സഹായിക്കുന്നു. കാരണം കുരുമുളകിൽ ധാരാളമായി അടങ്ങിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ നമ്മുടെ ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നു.കൂടാതെ നമ്മുടെ ശരീരത്തിലെ മെറ്റബോളിസവും വർദ്ധിപ്പിക്കുന്നു.

ക്യാൻസറിനെ തടയുന്നു

കുരുമുളക് അത്ര നിസാരക്കാരനല്ല

മഞ്ഞളും കുരുമുളകും ക്യാൻസറിനെ ചെറുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പാലിൽ മഞ്ഞളും , കുരുമുളകും ചേർത്ത് കുടിക്കുന്നത് കാൻസർ വരുന്നത് തടയുമെന്ന് പറയപ്പെടുന്നു. കൂടാതെ കുരുമുളകിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.