Movie prime

ബ്ലോക്ക് ചെയിന്‍ കോഴ്‌സ് “അറിയാനുള്ളതും അറിയേണ്ടതും” സെമിനാര്‍ ജൂലൈ 4 ന്

തിരുവനന്തപുരം : വാണിജ്യ രംഗത്ത് അതിവേഗം വളരുന്ന തൊഴില് മേഖലയായ ബ്ലോക്ക് ചെയിന് സാങ്കേതിക രംഗത്ത് ലഭിക്കുന്ന തൊഴില് സാധ്യതകളെക്കുറിച്ച് ഉദ്യോഗാര്ത്ഥികള്ക്കും, പൊതു ജനങ്ങള്ക്കും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ‘അറിയാനുള്ളതും അറിയേണ്ടതും’ എന്ന പേരില് ഒരു സെമിനാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ജൂലൈ നാലാം തീയതി ടെക്നോപാര്ക്കിന് സമീപം ടിസിഎസില് വെച്ചാണ് സെമിനാർ നടക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന സര്ക്കാരിന് കീഴില് പ്രവര്ത്തിക്കുന്ന കേരള ഡവലപ്മെന്റ് ആന്ഡ് ഇന്നവേഷന് സ്ട്രാറ്റജിക് കൗണ്സിലും (K -DISC ), കേരള ബ്ലോക്ക് More
 
ബ്ലോക്ക് ചെയിന്‍ കോഴ്‌സ് “അറിയാനുള്ളതും അറിയേണ്ടതും” സെമിനാര്‍ ജൂലൈ 4 ന്

തിരുവനന്തപുരം : വാണിജ്യ രംഗത്ത് അതിവേഗം വളരുന്ന തൊഴില്‍ മേഖലയായ ബ്ലോക്ക് ചെയിന്‍ സാങ്കേതിക രംഗത്ത് ലഭിക്കുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കും, പൊതു ജനങ്ങള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ‘അറിയാനുള്ളതും അറിയേണ്ടതും’ എന്ന പേരില്‍ ഒരു സെമിനാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

ജൂലൈ നാലാം തീയതി ടെക്‌നോപാര്‍ക്കിന് സമീപം ടിസിഎസില്‍ വെച്ചാണ് സെമിനാർ നടക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (K -DISC ), കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും ഐസിടി അക്കാദമിയും സംയുക്തമായാണ് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വേണ്ടി നൂതന സാങ്കേതിക വിദ്യാ കോഴ്‌സായ ആക്‌സിലറേറ്റഡ് ബ്ലോക്ക് ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് ( ABCD ) കോഴ്‌സ് ആരംഭിച്ചത്.

സാങ്കേതിക ലോകത്ത് വൻ ജോലി സാധ്യത വാഗ്ദാനം ചെയ്യുന്ന ഈ കോഴ്‌സിനെക്കുറിച്ച് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ശില്‍പശാല സംഘടിപ്പിക്കുന്നതെന്ന് കെ ഡിസ്‌ക് ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.എം. എബ്രഹാം അറിയിച്ചു. ശിൽപശാലയിൽ IT രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനും ABCD കോഴ്സിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:9995122295/0471 27000812.