Movie prime

ബ്ലോക്ക് ചെയിന്‍ കോഴ്‌സിന് പ്രിയമേറുന്നു

കേരള സര്ക്കാരിന്റെ കീഴില് പ്രവര്ത്തിക്കുന്ന കേരള ഡവലപ്മെന്റ് ആന്ഡ് ഇന്നവേഷന് സ്ട്രാറ്റജിക് കൗൺസിൽലും ( K-DISC),കേരള ബ്ലോക്ക് ചെയിന് അക്കാദമിയും (KBA), ഐ സി ടി അക്കാദമിയും (ICTAK) സംയുക്തമായി നടത്തുന്ന നുതന സാങ്കേതിക വിദ്യകോഴ്സായ ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കൊംപീറ്റൻസി ഡവലപ്മെന്റ് (ABCD) കോഴ്സിന് പ്രിയമേറുന്നു. വാണിജ്യ രംഗത്ത് അതിവേഗം വളരുന്ന തൊഴില് മേഖലയാണ് ബ്ലോക്ക് ചെയിന് കോഴ്സിലൂടെ കെ – ഡിസ്ക് പരിചയപ്പെടുത്തുന്നത്. ഡിജിറ്റല് വിവരങ്ങള് വിതരണം ചെയ്യുന്നതിനും പരസ്പരം സൗകര്യത്തോടെ കൈമാറുന്നതിനും വേണ്ടിയുള്ള More
 
ബ്ലോക്ക് ചെയിന്‍ കോഴ്‌സിന് പ്രിയമേറുന്നു

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗൺസിൽലും ( K-DISC),കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും (KBA), ഐ സി ടി അക്കാദമിയും (ICTAK) സംയുക്തമായി നടത്തുന്ന നുതന സാങ്കേതിക വിദ്യകോഴ്‌സായ ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കൊംപീറ്റൻസി ഡവലപ്മെന്റ് (ABCD) കോഴ്‌സിന് പ്രിയമേറുന്നു.

വാണിജ്യ രംഗത്ത് അതിവേഗം വളരുന്ന തൊഴില്‍ മേഖലയാണ് ബ്ലോക്ക് ചെയിന്‍ കോഴ്‌സിലൂടെ കെ – ഡിസ്‌ക് പരിചയപ്പെടുത്തുന്നത്. ഡിജിറ്റല്‍ വിവരങ്ങള്‍ വിതരണം ചെയ്യുന്നതിനും പരസ്പരം സൗകര്യത്തോടെ കൈമാറുന്നതിനും വേണ്ടിയുള്ള നൂതന ടെക്‌നോളജിയാണ്ബ്ലോക്ക് ചെയിന്‍.ഉദാഹരണത്തിന്, വരും കാലങ്ങളിൽ നമ്മുടെ നിരത്തുകളിൽ നിറയുന്ന ഇലക്ട്രിക് വാഹനങ്ങളിലെ ചാർജിംഗ്സംവിധാനം, ഡ്രൈവർ ലൈസ് വാഹനങ്ങളുടെ പ്രവർത്തനം തുടങ്ങിയവ ബ്ലോക്ക് ചെയിനിലൂടെ ആവും സജീവമാകുക. ബ്ലോക്ക് ചെയിന്‍ പഠനത്തിനു മുന്നോടിയായി പഠിക്കേണ്ടുന്ന കോഴ്സ് ആണ് ഫുൾ സ്റ്റാക്ക് ഡെവലപ്പർ കോഴ്സ്
ആഗോളതലത്തില്‍ തന്നെ മികച്ച തൊഴില്‍ അവസരങ്ങളാണ് ഫുൾ-സ്റ്റാക്ക് ,ബ്ലോക്ക് ചെയിന്‍ ടെക്നോളോജി കോഴ്സ്പൂര്‍ത്തിയാകുന്നവര്‍ക്ക് ലഭിക്കുന്നത്. സമ്പദ് സേവനം, റിയല്‍ എസ്റ്റേറ്റ്,ആഗോള ഷിപ്പിങ്, ആരോഗ്യരക്ഷ, മൊബൈല്‍ ഇടപാടുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിരവധി തൊഴില്‍ സാധ്യതകളാണ് ലഭ്യമാകുന്നത്.

തിരുവനന്തപുരം , എറുണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെ – ഡിസ്‌ക് പരിശീലനം നല്‍കുക. സയൻസിൽ ബിരുദംഅല്ലെങ്കിൽ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിംഗ് ഉള്ള 50 വയസ് പ്രായപരിധിയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

2018 ല്‍ കെ -ഡിസ്‌ക് ആരംഭിച്ച ഈ കോഴ്‌സ് പഠിച്ചിറങ്ങിയ നിരവധി പേര്‍ ഇന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളില്‍ മികച്ചശമ്പളത്തില്‍ ജോലി നോക്കുന്നുണ്ട് . ടി സി എസ്, യു എസ് ടി ഗ്ലോബൽ , സൺടെക്, ഇ വൈ, ബെക്കോൺ-ഇൻഫോടെക്ക്, പിനെടെക്ക് , ഐ ബിസ് , മൊസാന്ത-ടെക്നോളജീസ്, എസ്എൻവൈഎം-ടെക്നോളജിസ് മുതലായ കമ്പനികൾ ഉൾപ്പെടെ 25 ഓളം ബഹുരാക്ഷ്ട്ര കമ്പനികൾകെ-ഡിസ്ക് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക് തൊഴിലവസരം നൽകുകയുണ്ടായി.

സോഫ്റ്റ്‌വെയർ വികസനത്തിൽ പ്രോഗ്രാമിങിന്റെ പ്രധാന മേഖലകളെ കോർത്തിണക്കാനുള്ള വൈദഗ്ധ്യം ആണ് ഫുൾസ്റ്റാക്ക്ഡെവലൊപ്മെന്റ്. ഒരു ഐ.ടി പ്രോഡക്റ്റ് കമ്പനി എന്ന നിലക്ക്, സൺടെക് അത്തരം നൈപുണ്യമുള്ളവർക് തൊഴിലവസങ്ങൾനൽകുന്നുണ്ട് . കെ-ഡിസ്ക്കിന്റെ എബിസിഡി പ്രോഗ്രാം സൺടെക് പോലുള്ള കമ്പനികൾക്ക് നൈപുണ്യമുള്ളഉദ്യോഗാർത്ഥികളെ ഉറപ്പുവരുത്തുന്നതിനു വളരെ പ്രയോജനകരമാണ് എന്ന് സൺടെക് ഇന്റെ ഹ്യൂമൻ റിസോഴ്സസ് തലവൻ ശ്രിപ്രകാശ് പറഞ്ഞു

എബിസിഡി കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യണ്ട അവസാന തീയതി ജൂലൈ 6, പ്രവേശന പരീക്ഷ ജൂലൈ 13. കൂടുതൽ വിവരങ്ങൾക്ക്ഫോൺ : 8078102119, 0471 -2700813 , വെബ്സൈറ്റ് : abcd.kdisc.kerala.gov.in