Movie prime

ഗുജറാത്തിൽ പൊലീസുകാർക്ക് ബോഡി ക്യാമറ

Gujarat ഗുജറാത്തിൽ പൊലീസുകാരുടെ ശരീരത്തിൽ ബോഡി ക്യാമറ ഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി സർക്കാർ. സബ് ഇൻസ്പെക്റ്റർ റാങ്കിന് മുകളിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ശരീരത്തിൽ ബോഡി ക്യാമറ ഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പത്രസമ്മേളനത്തിൽ പറഞ്ഞു. യൂണിഫോമിൽ ഘടിപ്പിക്കുന്ന ബോഡി ക്യാമറയിലെ ദൃശ്യങ്ങൾ കൺട്രോൾ റൂമിലിരുന്ന് ലൈവായി നിരീക്ഷിക്കും.Gujarat ബോഡി ക്യാമറ വിതരണത്തിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഉള്ളവരാണ് പൊലീസുകാർ. സാധാരണക്കാരായ ജനങ്ങളോട് പൊലീസുകാർ More
 
ഗുജറാത്തിൽ പൊലീസുകാർക്ക് ബോഡി ക്യാമറ

Gujarat
ഗുജറാത്തിൽ പൊലീസുകാരുടെ ശരീരത്തിൽ ബോഡി ക്യാമറ ഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി സർക്കാർ. സബ് ഇൻസ്പെക്റ്റർ റാങ്കിന് മുകളിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ശരീരത്തിൽ ബോഡി ക്യാമറ ഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പത്രസമ്മേളനത്തിൽ പറഞ്ഞു. യൂണിഫോമിൽ ഘടിപ്പിക്കുന്ന ബോഡി ക്യാമറയിലെ ദൃശ്യങ്ങൾ കൺട്രോൾ റൂമിലിരുന്ന്
ലൈവായി നിരീക്ഷിക്കും.Gujarat

ബോഡി ക്യാമറ വിതരണത്തിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഉള്ളവരാണ് പൊലീസുകാർ. സാധാരണക്കാരായ ജനങ്ങളോട് പൊലീസുകാർ മാന്യമായി പെരുമാറേണ്ടതുണ്ട്. മോശമായ പെരുമാറ്റത്തിലൂടെ സാധാരണക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ അവർക്ക് അവകാശമില്ല. പൗരൻമാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുക മാത്രമല്ല, ഇത്തരം ഒരു സാങ്കേതിക വിദ്യയിലൂടെ തെറ്റായ ആരോപണങ്ങളിൽനിന്ന് രക്ഷപ്പെടാനും അവർക്ക് കഴിയുമെന്ന് രൂപാനി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ ജോലി സമയത്തെ പെരുമാറ്റം ലൈവായി നിരീക്ഷിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ട്രാഫിക് വിഭാഗത്തിലാണ് സംവിധാനം പ്രാവർത്തികമാക്കുന്നത്. സബ് ഇൻസ്പെക്ടർമാർക്കും ട്രാഫിക് ഇൻസ്പെക്ടർമാർക്കും ബോഡി ക്യാമറ പിൻചെയ്ത യൂണിഫോമുകൾ നൽകും. യൂണിഫോം ധരിച്ചുകൊണ്ട് ഡ്യൂട്ടിയിലുള്ള സമയം മുഴുവൻ പൊതുജനങ്ങളുമായുള്ള ഇവരുടെ ഇടപെടൽ നിരീക്ഷിച്ചു കൊണ്ടിരിക്കും.

പൊലീസുകാർക്കും പൊതുജനങ്ങൾക്കും ഒരേ പോലെ പ്രയോജനം ചെയ്യുന്നതാണ് ബോഡി ക്യാമറ വെച്ചുള്ള നിരീക്ഷണമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കരുതലോടെ പെരുമാറാൻ പൊലീസുകാർക്കിത് പ്രേരണ നൽകും. നിരീക്ഷണത്തെപ്പറ്റിയുള്ള നിരന്തരമായ ജാഗ്രത സ്വന്തം പെരുമാറ്റം മെച്ചപ്പെടുത്താൻ അവരെ സഹായിക്കും. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെച്ചൊല്ലി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ജനങ്ങൾക്കും കഴിയില്ല. എല്ലാം നിരീക്ഷണ വിധേയമാകുന്നതിനാൽ കാര്യങ്ങൾ സുതാര്യമാകും. പൊലീസിനും പൊതുജനത്തിനും ഇടയ്ക്കുള്ള സംഘർഷങ്ങൾ കുറയും. അമേരിക്ക ഉൾപ്പെടെ വികസിത രാജ്യങ്ങളിലെല്ലാം ബോഡി ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.