Movie prime

ബൊളീവിയന്‍ പ്രസിഡന്റ് ജെനീന്‍ അനേസീന് കോവിഡ്

Bolivia ബൊളീവിയ ഇടക്കാല പ്രസിഡന്റ് ജെനീൻ അനേസിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിസഭയിലെ നാലുപേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽനിന്നാണ് പ്രസിഡൻറിന് രോഗം ബാധിച്ചതെന്നാണ് സൂചന.Bolivia താൻ കോവിഡ് പോസിറ്റീവാണെന്നും 14 ദിവസം ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നും 53കാരിയായ പ്രസിഡൻറ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം നിരവധി പേര്ക്ക് ടെസ്റ്റ് നടത്തിയിരുന്നു. അതില് ഞാനും ഭാഗമായി. അങ്ങനെയാണ് രോഗമുണ്ടെന്ന് മനസിലായത്”, ജെനീന് ട്വിറ്ററില് കുറിച്ചു. അമേരിക്കൻ രാജ്യങ്ങളിൽ രണ്ടാമത്തെ പ്രസിഡൻറിനാണ് രോഗം സ്ഥിരീകരിച്ചത്.നേരത്തേ ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൽസനാരോക്ക് More
 
ബൊളീവിയന്‍ പ്രസിഡന്റ് ജെനീന്‍ അനേസീന് കോവിഡ്

Bolivia

ബൊളീവിയ ഇടക്കാല പ്രസിഡന്റ്‌ ജെനീൻ അനേസിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. മന്ത്രിസഭയിലെ നാലു​പേർക്ക്​ കഴിഞ്ഞ ദിവസം രോഗം സ്​ഥിരീകരിച്ചിരുന്നു. ഇവരിൽനിന്നാണ്​ പ്രസിഡൻറിന്​ രോഗം ബാധിച്ചതെന്നാണ്​ സൂചന.Bolivia

താൻ കോവിഡ്​ ​പോസിറ്റീവാണെന്നും 14 ദിവസം ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നും 53കാരിയായ പ്രസിഡൻറ്​ ട്വീറ്റ്​ ചെയ്​തു. കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് ടെസ്റ്റ്‌ നടത്തിയിരുന്നു. അതില്‍ ഞാനും ഭാഗമായി. അങ്ങനെയാണ് രോഗമുണ്ടെന്ന് മനസിലായത്”, ജെനീന്‍ ട്വിറ്ററില്‍ കുറിച്ചു.

​അമേരിക്കൻ രാജ്യങ്ങളിൽ രണ്ടാമ​ത്തെ പ്രസിഡൻറി​നാ​ണ്​ രോഗം സ്ഥിരീകരിച്ചത്.നേരത്തേ ബ്രസീൽ പ്രസിഡൻറ്​ ജെയിർ ​ബോൽസനാരോക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. പ്രസിഡന്റ്‌ കഴിഞാല്‍ രാജ്യത്തെ ഏറ്റവും ശക്തനായ വെനസ്വേലയിലെ കോൺസ്​റ്റിറ്റ്യൂഷനൽ അസംബ്ലി പ്രസിഡൻറ്​ ദിയോസ്​ഡാഡോ കബെല്ലോക്കും കഴിഞ്ഞ ദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

രണ്ടു മാസത്തിനുള്ളില്‍ ബൊളീവിയയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണ നേതൃത്വത്തത്തിലെ പ്രമുഖര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ബൊളീവിയയിൽ ഇതുവരെ 44000ത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1638പേർ മരിക്കുകയും ചെയ്​തു. ലോകത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ്​ ബ്രസീൽ. ഇവിടെ 17,59,103 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 69,254 പേർ മരിച്ചു.