Movie prime

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പാൻ്റ്സിൻ്റെ സിപ്പ് ഊരിയാൽ ലൈംഗികാതിക്രമം ആവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്

Bombay High Court പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പാൻ്റ്സിൻ്റെ സിപ്പ് ഊരിയാൽ അത് പോക്സോ പ്രകാരം ലൈംഗികാതിക്രമത്തിൻ്റെ (സെക്ഷ്വൽ അസോൾട്ട്) പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. ചർമം കൊണ്ട് ചർമത്തിൽ സ്പർശനമുണ്ടായാലേ (സ്കിൻ റ്റു സ്കിൻ കോൺടാക്റ്റ്) ലൈംഗികാതിക്രമം ചുമത്താനാവൂ എന്ന വിധിയിലൂടെ ഏറെ വിവാദത്തിലായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല തന്നെയാണ് ഈ വിധിയും പുറപ്പെടുവിച്ചിരിക്കുന്നത്. Bombay High Court പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്ന് കണ്ടെത്തി, സെഷൻസ് കോടതി പോക്സോ പ്രകാരം More
 
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പാൻ്റ്സിൻ്റെ സിപ്പ് ഊരിയാൽ ലൈംഗികാതിക്രമം ആവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്

Bombay High Court
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പാൻ്റ്സിൻ്റെ സിപ്പ് ഊരിയാൽ അത് പോക്സോ പ്രകാരം ലൈംഗികാതിക്രമത്തിൻ്റെ (സെക്ഷ്വൽ അസോൾട്ട്) പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. ചർമം കൊണ്ട് ചർമത്തിൽ സ്പർശനമുണ്ടായാലേ (സ്കിൻ റ്റു സ്കിൻ കോൺടാക്റ്റ്) ലൈംഗികാതിക്രമം ചുമത്താനാവൂ എന്ന വിധിയിലൂടെ ഏറെ വിവാദത്തിലായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല തന്നെയാണ് ഈ വിധിയും പുറപ്പെടുവിച്ചിരിക്കുന്നത്. Bombay High Court

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്ന് കണ്ടെത്തി, സെഷൻസ് കോടതി പോക്സോ പ്രകാരം ശിക്ഷ വിധിച്ചതാണ് ഈ കേസും. എന്നാൽ കേസിൽ പ്രതിക്കെതിരെ പോക്സോ ചുമത്താനാവില്ലെ ന്നാണ് കോടതിയുടെ നിരീക്ഷണം. ഐ പി സി 354 എ പ്രകാരം ലൈംഗിക ചൂഷണമാണ് (സെക്ഷ്വൽ ഹരാസ്മെൻ്റ്) നടന്നിരിക്കുന്നത്.

പാൻ്റ്സിൻ്റെ സിപ്പ് ഊരിയ നിലയിൽ 5 വയസ്സുള്ള തൻ്റെ മകളുടെ കൈപിടിച്ച് നിന്നിരുന്ന 50 വയസ്സുള്ള പ്രതിയെ കണ്ടു എന്നാണ് പെൺകുഞ്ഞിൻ്റെ അമ്മ നൽകിയ മൊഴി.പാൻ്റ്സിൻ്റെ സിപ്പ് ഊരി ലിംഗം പുറത്തെടുത്തെന്നും തനിക്കൊപ്പം കിടക്കാൻ പ്രതി നിർബന്ധിച്ചെന്നും പെൺകുട്ടി പറഞ്ഞതായും അമ്മയുടെ മൊഴിയിലുണ്ട്.

12 വയസ്സിൽ താഴെയുള്ള കുഞ്ഞാണ് ഇര എന്നതിനാൽ ‘ഗുരുതരമായ ലൈംഗിക അതിക്രമം’ എന്നാണ് സെഷൻസ് കോടതി കണ്ടെത്തിയത്. പോക്സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരം പ്രതിക്ക് 5 വർഷത്തെ കഠിന തടവും 25000 രൂപ പിഴയും 6 മാസത്തെ സാധാരണ തടവും കോടതി വിധിച്ചു. തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിക്കുന്നത്.

പോക്സോ ആക്റ്റിലെ സെക്ഷൻ 7 ആണ് ലൈംഗിക അതിക്രമത്തെ നിർവചിക്കുന്നത്. ലൈംഗികമായ ഉദ്ദേശ്യത്തോടെ കുട്ടികളുടെ യോനി, ലിംഗം, മലദ്വാരം അല്ലെങ്കിൽ സ്തനം സ്പർശിക്കുകയോ കുട്ടികളെക്കൊണ്ട് യോനി, ലിംഗം, മലദ്വാരം അല്ലെങ്കിൽ സ്തനം സ്പർശിപ്പിക്കുകയോ, അതുമല്ലെങ്കിൽ പെനിട്രേഷൻ ഇല്ലാതെ, ശാരീരിക സമ്പർക്കത്തോടെ ലൈംഗിക ഉദ്ദേശ്യംവെച്ച് മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുന്നതോ ആണ് ലൈംഗികാതിക്രമം എന്നാണ് പറയുന്നത്.

അതനുസരിച്ച് പോക്സോ ആക്റ്റ് പ്രകാരം ‘ലൈംഗികാതിക്രമം’ചുമത്തണ മെങ്കിൽ ഫിസിക്കൽ കോൺടാക്റ്റ് (ശാരീരിക സമ്പർക്കം) ഉണ്ടാകണം. ഈ കേസിൽ അങ്ങനെയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. പ്രതിയുടെ രഹസ്യ ഭാഗങ്ങളിൽ കുട്ടി സ്പർശിക്കുകയോ, കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ പ്രതി സ്പർശിക്കുകയോ ചെയ്തിട്ടില്ല.

നിർവചനത്തിലെ മൂന്നാം ഭാഗവും- പെനിട്രേഷൻ ഇല്ലാതെ, ശാരീരിക സമ്പർക്കത്തോടെ ലൈംഗിക ഉദ്ദേശ്യംവെച്ച് മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുന്നത് – കോടതി സൂക്ഷ്മമായി വിശകലനം ചെയ്തു. “മറ്റേതെങ്കിലും പ്രവൃത്തി” എന്നത് പ്രസ്തുത ആക്റ്റിൽ വിശദീകരിക്കുന്ന പ്രവൃത്തികളോട് സമാനമായ തോ അതിനോട് അടുത്ത് വരുന്നതോ ആവണം. നിയമ ഭാഷയിൽ ‘ഇജുസ്ഡം ജനറിസ് ‘ എന്നാണ് ഇതിനെ പറയുന്നത്. അതനുസരിച്ചും പ്രതിയുടെ കൃത്യത്തെ ലൈംഗികാതിക്രമത്തിൽ പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. “ഇരയുടെ കൈ പിടിച്ച് “, “പാൻ്റ്സിൻ്റെ സിപ്പ് ഊരി ” തുടങ്ങിയ ആരോപണങ്ങൾ അതിൽ പെടുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്.

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പോക്സോ ആക്റ്റ് പ്രകാരം ‘അഗ്രവേറ്റഡ് സെക്ഷ്വൽ അസോൾട്ട് ‘ ആണ്. സെക്ഷൻ 10 പ്രകാരമുള്ള ശിക്ഷ അതിന് ലഭിക്കും. പോക്സോ വകുപ്പുകൾ ഒഴിവാക്കി യെങ്കിലുംഐ പി സി 354 പ്രകാരം പരമാവധി 3 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് ഹൈക്കോടതി കണ്ടെത്തി. എന്നാൽ കഴിഞ്ഞ 5 മാസത്തെ തടവ് പ്രതി ചെയ്ത കുറ്റത്തിന് മതിയാവുമെന്നും കോടതി വിധിച്ചു.