Movie prime

​ഹരിയാണയില്‍ കുഴല്‍ക്കിണറില്‍ വീണ 5 വയസ്സുകാരി മരിച്ചു

ഹരിയാണ യിലെ കര്ണാലില് കുഴല്ക്കിണറില് വീണ അഞ്ചു വയസ്സുകാരി മരിച്ചു. ഹര്സിംഗ്പുര ഗ്രാമത്തിലെ ശിവാനിഎന്ന അഞ്ച് വയസ്സുകാരിയാണ് 16 മണിക്കൂര് കുഴല്ക്കിണറിനുള്ളില് കുടുങ്ങിക്കിടന്ന്, ഒടുവില് മരണത്തിന് കീഴടങ്ങിയത്. 10 മണിക്കൂര് നീണ്ട രക്ഷാപ്രവര്ത്തനത്തിനൊടുവില് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന് നിലനിര്ത്താനായില്ല. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് ശിവാനി 50 അടിയോളെം താഴ്ചയിലുള്ള കുഴല്ക്കിണറില്വീണത്. രക്ഷാപ്രവര്ത്തനത്തിനൊടുവില് കുട്ടിയെ ഇന്ന്രാവിലെ 9.30 ഓടെയാണ് പുറത്തെടുത്തത്. ഉടന് കര്ണാലിലെ സിവില് ആശുപത്രിയിലെത്തച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് മുന്നില് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതാകുന്നത്. കുടുംബം കുട്ടിയെതിരയുന്നതിനിടയില് More
 
​ഹരിയാണയില്‍ കുഴല്‍ക്കിണറില്‍ വീണ 5 വയസ്സുകാരി മരിച്ചു

ഹരിയാണ യിലെ കര്‍ണാലില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരി മരിച്ചു. ഹര്‍സിംഗ്പുര ഗ്രാമത്തിലെ ശിവാനിഎന്ന അഞ്ച് വയസ്സുകാരിയാണ് 16 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങിക്കിടന്ന്, ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.

10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് ശിവാനി 50 അടിയോളെം താഴ്ചയിലുള്ള കുഴല്‍ക്കിണറില്‍വീണത്.

രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ ഇന്ന്രാവിലെ 9.30 ഓടെയാണ് പുറത്തെടുത്തത്. ഉടന്‍ കര്‍ണാലിലെ സിവില്‍ ആശുപത്രിയിലെത്തച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതാകുന്നത്. കുടുംബം കുട്ടിയെതിരയുന്നതിനിടയില്‍ അവര്‍ കുഴല്‍ക്കിണറിനുള്ളില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗ്രാമത്തിലുള്ളവര്‍ ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. ദേശീയ ദുരന്ത പ്രതിരോധസേനയും സ്ഥലത്തെത്തി. പെണ്‍കുട്ടിയക്ക് കുഴല്‍ക്കിണറിനുള്ളില്‍ ഓക്ജിന്‍ നല്‍കിയിരുന്നു. കുട്ടിയുടെ ചലനങ്ങള്‍ ക്യമാറ വച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. കുഴല്‍ക്കിണര്‍ തുറന്നുവച്ചതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബത്തെ എംഎല്‍എ ഹര്‍വിന്ദര്‍ കല്യാണ്‍ വിമര്‍ശിച്ചു. ​