Movie prime

​വീണ്ടും കുഴൽക്കിണർ അപകടം; ഇത്തവണ ​ഹരിയാണയിൽ

തിരുച്ചിറപ്പള്ളിയില് കുഴല്ക്കിണറില് വീണ്രണ്ടുവയസ്സുകാരന് മരിച്ച സംഭവത്തിന്റെ നൊമ്പരം വിട്ടുമാറും മുമ്പേ വീണ്ടും മറ്റൊരു കുഴല്ക്കിണര് അപകടം. ഹരിയാണ കര്ണാലിലെ ഗരൗന്ധയിലാണ് ആഴമേറിയ കുഴല്ക്കിണര് വീണ്ടും അപകടത്തിന് കാരണമായത്. ഗരൗന്ധ ഹര്സിങ്പുര ഗ്രാമത്തിലെ അഞ്ചുവയസ്സുകാരിയാണ് കുഴല്ക്കിണറിനായിഎടുത്തിരുന്ന കുഴിയില് വീണത്. ഞായറാഴ്ച വയലില് കളിക്കുന്നതിനിടെയാണ് കുഴല്ക്കിണറിലേക്ക്കുട്ടി വീണതെന്ന് പൊലീസ് ഉദ്യോഗസ്ഥര് പറഞ്ഞു. അമ്പതടിയോളം താഴ്ചയുള്ള കുഴല്ക്കിണറിലാണ്കുട്ടി കുടുങ്ങിയിരിക്കുന്നത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെകുടുംബാംഗങ്ങള് തെരച്ചില് നടത്തുകയായിരുന്നു. പിന്നീടാണ് കുട്ടിയെ കുഴല്ക്കിണറില്കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില് രക്ഷാപ്രവര്ത്തനംതുടരുകയാണെന്ന് ജില്ലാ ഭരണകൂടവും More
 
​വീണ്ടും കുഴൽക്കിണർ അപകടം; ഇത്തവണ ​ഹരിയാണയിൽ

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ്രണ്ടുവയസ്സുകാരന്‍ മരിച്ച സംഭവത്തിന്റെ നൊമ്പരം വിട്ടുമാറും മുമ്പേ വീണ്ടും​ ​മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാണ കര്‍ണാലിലെ ഗരൗന്ധയിലാണ് ആഴമേറിയ കുഴല്‍ക്കിണര്‍​ ​വീണ്ടും അപകടത്തിന് കാരണമായത്.

ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ അഞ്ചുവയസ്സുകാരിയാണ് കുഴല്‍ക്കിണറിനായിഎടുത്തിരുന്ന കുഴിയില്‍ വീണത്. ഞായറാഴ്ച വയലില്‍ കളിക്കുന്നതിനിടെയാണ് കുഴല്‍ക്കിണറിലേക്ക്കുട്ടി വീണതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാ​​ണ്കുട്ടി കുടുങ്ങിയിരിക്കുന്നത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെകുടുംബാംഗങ്ങള്‍ തെരച്ചില്‍ നടത്തുകയായിരുന്നു. പിന്നീടാണ് കുട്ടിയെ കുഴല്‍ക്കിണറില്‍കണ്ടെത്തിയത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനംതുടരുകയാണെന്ന് ജില്ലാ ഭരണകൂടവും പൊലീസും അറിയിച്ചു. കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്.കുട്ടിയുടെ കാലുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറ​​യുന്നു.ഏത് വിധേനയും കുഞ്ഞിനെ രക്ഷിക്കാനാണ് ഇവര്‍ പരിശ്രമിക്കുന്നത്.

ഒക്ടോബര്‍ 25-നാണ് തിരുച്ചിറപ്പള്ളിയിലെനാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍വീണത്. 25-​ന് വൈകിട്ട് കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ നാലുദിവസത്തോളം നീണ്ടരക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.​ ​സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍തുടരുന്നതിനിടെയാണ് നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.​ ​തുടര്‍ന്ന് ഒക്ടോബര്‍ 29-ന് പുലര്‍ച്ചെ മൃതദേഹം​ ​പുറത്തെടുക്കുകയായിരുന്നു ​.