Movie prime

ട്രോളന്മാരെയും തട്ടിപ്പുകാരെയും പഠിക്കാൻ ഫേസ്ബുക്ക് ‘ബോട്ടുകളെ’ ഉപയോഗിക്കാനൊരുങ്ങുന്നു

ട്രോളന്മാരുടെയും തട്ടിപ്പുവീരന്മാരുടെയും രീതികള് മനസിലാക്കുന്നതിനു ‘ബോട്ടുകള്’ ഉപയോഗിക്കാന് ഒരുങ്ങുകകയാണ് ഫേസ്ബുക്ക്. ട്രോളന്മാരരെയും തട്ടിപ്പുകരെയും അനുകരിക്കാന് കഴിവുള്ള ബോട്ടുകളാണ് ആപ്പില് ഉപയോഗിക്കാന് ഫേസ്ബുക്ക് ഒരുങ്ങുന്നത്. പൊതുവേ വെബ് റോബോട്ട് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ബോട്ട്’ എന്നുവേണമെങ്കിൽ പറയാം. ചില ജോലികൾ തുടർച്ചയായി മനുഷ്യസഹായമില്ലാതെ ഇന്റർനെറ്റിൽ ചെയ്യാൻ കഴിയുംവിധം നിർമിച്ചിരിക്കുന്ന സോഫ്റ്റ്വേർ ആണ് ഇവ. വളരെ വേഗത്തിൽ ഒരേ ജോലി തുടർച്ചയായി ചെയ്യാൻ ഇവയ്ക്ക് കഴിയും. ‘വെബ് എനെബിള്ഡ് സിമുലേഷന്’ എന്ന ഗവേഷണ പേപ്പറനുസരിച്ച് ഒരു പുതിയ അപ്ഡേറ്റ് പുറത്തു വിടുന്നതിനു More
 
ട്രോളന്മാരെയും തട്ടിപ്പുകാരെയും പഠിക്കാൻ ഫേസ്ബുക്ക് ‘ബോട്ടുകളെ’ ഉപയോഗിക്കാനൊരുങ്ങുന്നു

ട്രോളന്മാരുടെയും തട്ടിപ്പുവീരന്മാരുടെയും രീതികള്‍ മനസിലാക്കുന്നതിനു ‘ബോട്ടുകള്‍’ ഉപയോഗിക്കാന്‍ ഒരുങ്ങുകകയാണ് ഫേസ്ബുക്ക്‌. ട്രോളന്മാരരെയും തട്ടിപ്പുകരെയും അനുകരിക്കാന്‍ കഴിവുള്ള ബോട്ടുകളാണ് ആപ്പില്‍ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത്. പൊതുവേ വെബ് റോബോട്ട് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ബോട്ട്‌’ എന്നുവേണമെങ്കിൽ പറയാം. ചില ജോലികൾ തുടർച്ചയായി മനുഷ്യസഹായമില്ലാതെ ഇന്റർനെറ്റിൽ ചെയ്യാൻ കഴിയുംവിധം നിർമിച്ചിരിക്കുന്ന സോഫ്റ്റ്‌വേർ ആണ്‌ ഇവ. വളരെ വേഗത്തിൽ ഒരേ ജോലി തുടർച്ചയായി ചെയ്യാൻ ഇവയ്ക്ക് കഴിയും.

‘വെബ്‌ എനെബിള്‍ഡ് സിമുലേഷന്‍’ എന്ന ഗവേഷണ പേപ്പറനുസരിച്ച് ഒരു പുതിയ അപ്ഡേറ്റ് പുറത്തു വിടുന്നതിനു മുന്‍പായി എന്തെങ്കിലും തകരാറോ അപാകതയോ ഉണ്ടോയെന്നു ഈ ബോട്ടുകള്‍ വഴി പരീക്ഷിക്കനാകും .

എന്തേലും അപാകതയുണ്ടെല്‍ തനിയെ പരിഹരിക്കാനുള്ള വഴികളും ഡബ്ല്യൂ ഡബ്ല്യൂ. എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്ഫോം പറഞ്ഞു തരുമെന്ന് ഒരു ടെക്നോളജി സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു. മറ്റേതൊരു സോഫ്റ്റ്‌വെയര്‍ കമ്പനിയെപ്പോലെ തങ്ങള്‍ പുറത്തിറക്കുന്ന അപ്ഡേറ്റ് പരീക്ഷിക്കുകയാണ് ഫേസ്ബുക്കിനറെയും ലക്‌ഷ്യം.

മറ്റുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികളെ പോലെ ചെറിയ രീതിയിലുള്ള ടെസ്റ്റിംഗ് 250 കോടി ഉപയോക്താളുള്ള ഫേസ്ബുക്കിൽ ഫലവത്താകില്ല.അത് മാത്രമല്ല ഫേസ് ബുക്കിന്റെ 25 ശതമാനം പ്രശ്നവും ഉപയോക്താക്കൾ പരസ്പരം ബന്ധപ്പെടുമ്പോൾ മാത്രമേ വെളിവാകാറുള്ളൂ.

തട്ടിപ്പുകാരുടെ രീതി മനസിലാകുന്നതിനായി ബോട്ടുകൾ തട്ടിപ്പുകാരായി മാറി ഒരാളുടെ സ്വകാര്യ വിവരങ്ങളോ അല്ലെങ്കിൽ അയാളുടെ അക്കൗണ്ടോ ഹാക്ക് ചെയ്യാൻ ശ്രമിക്കും. ബോട്ടുകൾക്ക് അത് സാധിച്ചാൽ അതിലെ പിഴവ് മനസിലാക്കി അത് തിരുത്തി സുരക്ഷ വർധിപ്പിക്കാൻ സാധിക്കും. ലൈവായി ടെസ്റ്റുകൾ നടത്താൻ ഡബ്ള്യു ഡബ്ള്യു പ്ലാറ്റ്ഫോം വഴി സാധിക്കുമെന്നതിനാൽ ഇത് മറ്റുള്ള ടെസ്റ്റിംഗ് രീതിയിൽ നിന്നും വ്യത്യസ്തമാണ്. കൂടാതെ ബോട്ടുകൾ ബാക് എൻഡിൽ പ്രവർത്തിക്കുന്നത് കൊണ്ട് വേറെ പ്രശനവും ഉപയോക്താക്കൾക്ക് നേരിടില്ല.