Movie prime

ചൈനീസ് ഉത്പന്ന ബഹിഷ്കരണവാദത്തിനു പിന്നിൽ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാർ

ഇന്ന് ഉല്പാദനത്തിന്റെ രംഗത്ത് ഒരു ഗ്ലോബൽ സപ്ളൈ ചെയിൻ നിലവിൽ വന്നിരിക്കുന്നു. പരിപൂർണ സ്വയംപര്യാപ്തത ഒരു രാജ്യത്തിനും സാധ്യമല്ല. അത് സംഘപരിവാർ നേതൃത്വത്തിനുമറിയാം.അതിൽ ഏതെങ്കിലുമൊരു കണ്ണിയെ ബഹിഷ്ക്കരിക്കൽ അസാധ്യമാണ്.അത്തരം പ്രചരണങ്ങൾ നടത്തുന്നവർക്ക് തീവ്രവലതുപക്ഷ രാഷ്ട്രീയം വളർത്തൽ മാത്രമാണ് ലക്ഷ്യം. ഇതറിയാതെ ഫേസ്ബുക്കിൽ വലിയ “രാജ്യസ്നേഹം” വിളമ്പുന്നവർ രാജ്യത്തെ തകർക്കുന്നതിന് ചൂട്ടുപിടിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനങ്ങൾക്കു പിന്നിലുള്ള രാഷ്ട്രീയത്തെപ്പറ്റി പി.ജെ. ബേബി എഴുതുന്നു. ചൈനയുമായുണ്ടായ അതിർത്തി സംഘർഷത്തിന്റെ പേരിൽ ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക എന്നൊക്കെയുള്ള പ്രചരണങ്ങൾ More
 
ചൈനീസ് ഉത്പന്ന ബഹിഷ്കരണവാദത്തിനു പിന്നിൽ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാർ

ഇന്ന് ഉല്പാദനത്തിന്റെ രംഗത്ത് ഒരു ഗ്ലോബൽ സപ്ളൈ ചെയിൻ നിലവിൽ വന്നിരിക്കുന്നു. പരിപൂർണ സ്വയംപര്യാപ്തത ഒരു രാജ്യത്തിനും സാധ്യമല്ല. അത് സംഘപരിവാർ നേതൃത്വത്തിനുമറിയാം.അതിൽ ഏതെങ്കിലുമൊരു കണ്ണിയെ ബഹിഷ്ക്കരിക്കൽ അസാധ്യമാണ്.അത്തരം പ്രചരണങ്ങൾ നടത്തുന്നവർക്ക് തീവ്രവലതുപക്ഷ രാഷ്ട്രീയം വളർത്തൽ മാത്രമാണ് ലക്ഷ്യം. ഇതറിയാതെ ഫേസ്ബുക്കിൽ വലിയ “രാജ്യസ്നേഹം” വിളമ്പുന്നവർ രാജ്യത്തെ തകർക്കുന്നതിന് ചൂട്ടുപിടിക്കുകയാണ്.

ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനങ്ങൾക്കു പിന്നിലുള്ള രാഷ്ട്രീയത്തെപ്പറ്റി പി.ജെ. ബേബി എഴുതുന്നു.

ചൈനയുമായുണ്ടായ അതിർത്തി സംഘർഷത്തിന്റെ പേരിൽ ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക എന്നൊക്കെയുള്ള പ്രചരണങ്ങൾ എത്രകണ്ട് ശരിയാണ്? ഈ മാനദണ്ഡം നാം അമേരിക്കയുടെ കാര്യത്തിൽ വച്ചു പുലർത്തിയിട്ടുണ്ടോ?സംഘപരിവാർ നേതൃത്വം നല്കുന്ന ഇന്ത്യൻ വലതുപക്ഷം ഇത്തരമൊരു രാഷട്രീയം എന്നെങ്കിലും വച്ചു പുലർത്തിയിട്ടുണ്ടോ?അമേരിക്കൻ പട്ടാളവും ഇന്ത്യൻ പട്ടാളവും ഒരിക്കലും സംഘർഷത്തിലേർപ്പെട്ടിട്ടില്ല, ഇന്ത്യൻ ജവാനെ അവർ കൊന്നിട്ടില്ല എന്നാകും ഉത്തരം.ശരിയാണ്, സാങ്കേതികമായ അർത്ഥത്തിൽ ഇല്ല.

പക്ഷേ അഫ്ഗാനിലെ സോവിയറ്റിടപെടൽ മുതൽ സോവിയറ്റ് പക്ഷത്തു നില്ക്കുന്ന ഇന്ത്യയെ ശിഥിലീകരിക്കാൻ അമേരിക്ക തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് പഞ്ചാബിൽ ഖാലിസ്ഥാൻ തീവ്രവാദവും ,ആസാമിലും മറ്റു വടക്കുകിഴക്കൻ പ്രദേശങ്ങളിലും നിരവധിയായ തീവ്രവാദ പ്രസ്ഥാനങ്ങളും കരുത്താർജിച്ചത് എന്ന വസ്തുത ഇന്ത്യൻ ഭരണവർഗങ്ങളും ഇന്ത്യൻ മാധ്യമങ്ങളും മൂടിവച്ചതുകൊണ്ട് ഇല്ലാതാകുമോ?ഖാലിസ്ഥാൻ വാദം പൊടുന്നനെ എവിടെ നിന്ന് ഉയർന്നു വന്നു ? കാനഡയിൽ മുഖ്യ ആസ്ഥാനവും ബ്രിട്ടനിൽ ഉപ ഓഫീസുകളും തുറന്ന അവർക്കെവിടെ നിന്ന് പാക്കിസ്ഥാനിൽ നിരവധിയായ ആയുധപരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ വേണ്ട പണവും ആയുധങ്ങളും കിട്ടി?

തുർക്കിയിൽ ആയുധപരിശീലന കേന്ദ്രങ്ങൾ തുടങ്ങി അമേരിക്കയും സൗദിയുമെല്ലാം പണമൊഴുക്കി സിറിയയിലേക്ക് കടത്തിവിട്ട അൽ നൂസ്റ- ഫ്രീ സിറിയൻ ആർമി പോരാളികളാണ് ഒരു വർഷത്തിനകം ഇസ്ലാമിക് സ്റ്റേറ്റും അൽബാഗ്ദാദിയുടെ ഖലീഫ പദവിയുമായി വേഷം മാറിയതെങ്കിൽ അത്ര തന്നെ പരസ്യമായ അമേരിക്കൻ ഇടപെടലായിരുന്നു ഖാലിസ്ഥാൻ വാദം .അതിന്റെ ഫലമായി ഇന്ദിരാഗാന്ധി മൃഗീയമായി കൊലചെയ്യപ്പെട്ടു. പതിനായിരക്കണക്കിന് ജവാന്മാരുടെ ജീവൻ പോയി.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദം ഇന്നും തുടരുന്നു.

വാജ്പേയി സർക്കാരിന്റെ കാലത്ത് ആൻഡമാൻ കടലിൽ ഇന്ത്യൻ നേവി ഒരായുധക്കപ്പൽ തടഞ്ഞു വക്കുകയും അത് വിട്ടുകൊടുക്കാൻ അന്നത്തെ ശവപ്പെട്ടിക്കച്ചവടക്കാരൻ ജോർജ് ഫെർണാണ്ടസ് (പ്രതിരോധ മന്ത്രി)കർശനമായി ആവശ്യപ്പെടുകയും നേവി തലവൻ വിഷ്ണു ഭഗവത് രാജിവച്ച് പോകുകയും ചെയ്ത നിന്ദ്യമായ സംഭവം ഇന്നെത്ര പേർ ഓർക്കുന്നുണ്ട്?അക്കാലത്തൊന്നും ഇന്ത്യ അമേരിക്കൻ ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് സംഘ പരിവാർ ആവശ്യപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല, റഷ്യയെ വിട്ട് അമേരിക്കൻ പക്ഷത്ത് ചേരണമെന്ന ശക്തമായ അഭിപ്രായ രൂപീകരണമാണ് നടത്തിപ്പോന്നത്.

അതിനെ രാജ്യദ്രോഹം എന്നു വിളിക്കാൻ ഇന്ത്യയിലാരും തയ്യാറായില്ല.ഇന്ന് അതിർത്തി സംഘർഷത്തിന്റെ പേരിൽ ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവും പ്രചരണവും അമേരിക്കക്കും ട്രമ്പിനും കീഴിൽ രാജ്യത്തെ അടിയറ വെയ്ക്കണമെന്ന രാഷ്ട്രീയമായ അഭിപ്രായം മാത്രമാണ്.ഇതേ ട്രമ്പ് മലേറിയ മരുന്നിന്റെ കയറ്റുമതി നിയന്ത്രണം എടുത്തു കളഞ്ഞ് ഉടനടി ഞങ്ങൾക്ക് “ഞങ്ങൾ പറയുന്നത്ര തരണം, ഇല്ലെങ്കിൽ വിവരമറിയും “എന്ന് ഭീഷണിപ്പെടുത്തിയിട്ട് മൂന്ന് മാസമായിട്ടില്ല. അന്നതിന്റെ പേരിൽ ഒരു അമേരിക്കനുല്പന്ന ബഹിഷ്ക്കരണവും നടന്നില്ല.

മോഡി നാണംകെട്ടു കീഴടങ്ങി. ഇന്ന് അമേരിക്ക തകരുന്ന ശക്തിയാണ്. അവരുമായി സ്വന്തം ഭാഗധേയത്തെ കൂട്ടിക്കെട്ടി രാജ്യത്തെ തകർക്കാനുള്ള പദ്ധതി മാത്രമാണ് സംഘപരിവാർ കൈക്കൊള്ളുന്നത്. ഹിന്ദു-മുസ്ലീം ഭിന്നത വളർത്തി രാജ്യത്തെ വിഭജിക്കാൻ പൗരത്വ നിയമം കൊണ്ടുവരികയും കൊറോണയെയടക്കം ഉപയോഗിക്കുകയും ചെയ്ത രാജ്യദ്രോഹ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിതും.

ഇന്ന് ഉല്പാദനത്തിന്റെ രംഗത്ത് ഒരു ഗ്ലോബൽ സപ്ളൈ ചെയിൻ നിലവിൽ വന്നിരിക്കുന്നു. പരിപൂർണ സ്വയംപര്യാപ്തത ഒരു രാജ്യത്തിനും സാധ്യമല്ല. അത് സംഘപരിവാർ നേതൃത്വത്തിനുമറിയാം.അതിൽ ഏതെങ്കിലുമൊരു കണ്ണിയെ ബഹിഷ്ക്കരിക്കൽ അസാധ്യമാണ്.അത്തരം പ്രചരണങ്ങൾ നടത്തുന്നവർക്ക് തീവ്രവലതുപക്ഷ രാഷ്ട്രീയം വളർത്തൽ മാത്രമാണ് ലക്ഷ്യം. ഇതറിയാതെ ഫേസ്ബുക്കിൽ വലിയ “രാജ്യസ്നേഹം ” വിളമ്പുന്നവർ രാജ്യത്തെ തകർക്കുന്നതിന് ചൂട്ടുപിടിക്കുകയാണ്.