Movie prime

മുലപ്പാൽ രക്ഷാ കവചമെന്ന് പഠനം

വളർച്ചയ്ക്കും പോഷണത്തിനും സഹായിക്കുന്ന സമ്പൂർണ്ണാഹാരമായി മാത്രമല്ല കുഞ്ഞുങ്ങളെ അണുബാധയിൽനിന്ന് അകറ്റിനിർത്തുന്ന നല്ല ബാക്ടീരിയകളുടെ കലവറയായും അതുവഴി രോഗങ്ങളിൽ നിന്നുള്ള രക്ഷാകവചമായും മുലപ്പാൽ പ്രവർത്തിക്കുന്നതായി പഠനം. സയന്റിഫിക് റിപ്പോർട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പശുവിൻ പാലിൽ ഉള്ളതിന്റെ ഇരുന്നൂറിരട്ടി ഗ്ലിസറോൾ മോണോലോറേറ്റ് (ജി എം എൽ ) മുലപ്പാലിൽ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റുജീവികളുടേതിൽ നിന്ന് വ്യത്യസ്തമായി മുലപ്പാലിൽ മാത്രമാണ് ഇത്ര ഉയർന്ന അളവിൽ ഗ്ലിസറോൾ മോണോലോറേറ്റ് കണ്ടുവരുന്നത്. ഇത് അപകടകരമായ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു. ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം കുഞ്ഞുങ്ങളിൽ ഇൻഫക്ഷൻ തടയാൻ സഹായകരമാണെങ്കിലും More
 
മുലപ്പാൽ രക്ഷാ കവചമെന്ന് പഠനം

വളർച്ചയ്ക്കും പോഷണത്തിനും സഹായിക്കുന്ന സമ്പൂർണ്ണാഹാരമായി മാത്രമല്ല കുഞ്ഞുങ്ങളെ അണുബാധയിൽനിന്ന്‌ അകറ്റിനിർത്തുന്ന നല്ല ബാക്ടീരിയകളുടെ കലവറയായും അതുവഴി രോഗങ്ങളിൽ നിന്നുള്ള രക്ഷാകവചമായും മുലപ്പാൽ പ്രവർത്തിക്കുന്നതായി പഠനം.

സയന്റിഫിക് റിപ്പോർട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പശുവിൻ പാലിൽ ഉള്ളതിന്റെ ഇരുന്നൂറിരട്ടി ഗ്ലിസറോൾ മോണോലോറേറ്റ് (ജി എം എൽ ) മുലപ്പാലിൽ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മറ്റുജീവികളുടേതിൽ നിന്ന് വ്യത്യസ്തമായി മുലപ്പാലിൽ മാത്രമാണ് ഇത്ര ഉയർന്ന അളവിൽ ഗ്ലിസറോൾ മോണോലോറേറ്റ് കണ്ടുവരുന്നത്. ഇത് അപകടകരമായ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു.

ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം കുഞ്ഞുങ്ങളിൽ ഇൻഫക്‌ഷൻ തടയാൻ സഹായകരമാണെങ്കിലും അത് അപകടകാരി ബാക്ടീരിയകളായ പാത്തോജനുകളോടൊപ്പം നല്ല ബാക്ടീരിയകളെയും നശിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.

എന്നാൽ, മുലപ്പാലിലെ ജി എം എൽ പാത്തോജനുകളെ നശിപ്പിച്ച് നല്ല ബാക്ടീരിയകളെ വളരാൻ ഇടയാക്കുന്നു. മുലപ്പാലിൽനിന്ന് ജി എം എൽ ഒഴിവാക്കി നോക്കിയപ്പോൾ അതിന്റെ ആന്റി മൈക്രോബിയൽ ഗുണങ്ങൾ അഥവാ ചീത്ത ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുകൾ നഷ്ടമാകുന്നതായും കണ്ടെത്തി.