Movie prime

ബ്രോ ഡാഡി തെലങ്കാനയിൽ

 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന  ബ്രോ  ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. തെലങ്കാനയിലാണ് ചിത്രത്തിന്റെ  ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു  പ്രധാനപ്പെട്ട കഥാപാത്രമായി  പൃഥ്വിരാജുമെത്തുന്നുണ്ട്.

ചിത്രത്തിലെ  പൃഥ്വിരാജിന്റേയും കല്യാണി പ്രിയദർശന്റെയും ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ പൂജയ്ക്ക്  പൃഥ്വിരാജ്, സുപ്രിയ  പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 കേരളത്തിൽ   ചിത്രത്തിന്റെ  ചിത്രീകരണം നടത്തുന്നതിന് അനുമതി ലഭിക്കാത്തതു കൊണ്ടാണ് തെലങ്കാനയിലേയ്ക്ക് ചിത്രീകരണം മാറ്റിയത്. ഇത് കൊണ്ട് വലിയ നഷ്ടമാണ് ഉണ്ടായത്. ഇൻഡോര്‍ ഷൂട്ടിംഗിന് പോലും അനുമതി നൽകിയില്ലയെന്ന സിനിമയുടെ നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

 മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എൻ, ബിബിൻ ജോര്‍ജ്ജ് എന്നിവരുടേതാണ് തിരക്കഥ.  അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.