Movie prime

അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി അപോളിസ് ടെക്നോപാർക്കിലേക്ക്

തിരുവനന്തപുരം : കാലിഫോർണിയയിലെ എൽ സെഗുൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അപോളിസിൻറെ ഗ്ലോബൽ ഡെലിവറി സെൻറർ ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇതിനായി നിള കെട്ടിട സമുച്ചയത്തിൽ 6000 ചതുരസ്ട്ര ചതുരശ്ര അടി സ്ഥലം ആദ്യഘട്ട വികസനത്തിനായി ഏറ്റെടുത്തു.ഇതിയായുള്ള കരാറിൽ അപോളിസ് പ്രസിഡൻറ് രഞ്ജിത് വർമ്മ ടെക്നോപാർക്ക് രജിസ്ട്രാർ ശ്രീവത്സൻ .എസ്. തുടങ്ങിയവർ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ, അപോളിസ് ഇന്ത്യ ഓപ്പറേഷൻ വൈസ് പ്രസിഡൻറ് ശിവ പ്രസാദ് പിള്ള, ടെക്നോപാർക്ക് ബിസിനസ്സ് ഡെവലപ്മെൻറ് മാനേജർ വസന്ത് More
 
അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി അപോളിസ് ടെക്നോപാർക്കിലേക്ക്

തിരുവനന്തപുരം : കാലിഫോർണിയയിലെ എൽ സെഗുൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അപോളിസിൻറെ ഗ്ലോബൽ ഡെലിവറി സെൻറർ ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിക്കുന്നു.

ഇതിനായി നിള കെട്ടിട സമുച്ചയത്തിൽ 6000 ചതുരസ്ട്ര ചതുരശ്ര അടി സ്ഥലം ആദ്യഘട്ട വികസനത്തിനായി ഏറ്റെടുത്തു.ഇതിയായുള്ള കരാറിൽ അപോളിസ് പ്രസിഡൻറ് രഞ്ജിത് വർമ്മ ടെക്നോപാർക്ക് രജിസ്ട്രാർ ശ്രീവത്സൻ .എസ്. തുടങ്ങിയവർ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ, അപോളിസ് ഇന്ത്യ ഓപ്പറേഷൻ വൈസ് പ്രസിഡൻറ് ശിവ പ്രസാദ് പിള്ള, ടെക്നോപാർക്ക് ബിസിനസ്സ് ഡെവലപ്മെൻറ് മാനേജർ വസന്ത് വരദ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തൽ ടെക്നോപാർക്കിൽ വച്ച് ഒപ്പുവച്ചു.

ഇ.ആർ. പി, ഇ-കൊമേഴ്സ് തുടങ്ങിയവയാണ് കമ്പനിയുടെ പ്രവർത്തന മേഖല. 1996 – ൽ കാലിഫോർണിയയിൽ ആരംഭിച്ച അപോളിസിന് അമേരിക്കയെ കൂടാതെ ഇന്ത്യയിലും, ചൈനയിലും ഓഫീസുകളുണ്ട് ഓട്ടോമോട്ടീവ്, മാനുഫാക്ച്ചറിങ്, നിർമ്മാണവിതരണം, ലോജിസ്റ്റിക്, റീട്ടെയിൽ രംഗത്തുള്ളവരാണ് അപോളിസിൻറെ പ്രധാന ക്ലയന്റുകൾ. ആഗോള തലത്തിൽ ക്ലയന്റുകൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്ന കേന്ദ്രമാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഗ്ലോബൽ ഡെലിവറി സെൻറർ.

തങ്ങളുടെ മുന്നോട്ടുള്ള വളർച്ചക്ക് ,തിരുവനന്തപുര൦ ഓഫീസ് ഒരു സുപ്രധാന നാഴികകല്ലാണെന്നും ആഗോള തലത്തിലുള്ള ഉപഭോക്താക്കളെയും, വിദഗ്ധരായ ജീവനക്കാരെയും മുന്നിൽ കണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓഫീസാണ് ടെക്നോപാർക്കിൽ ഒരുങ്ങുന്നതെന്ന് അപോളിസ് പ്രസിഡൻറ് രഞ്ജിത് വർമ്മ പറഞ്ഞു. ടെക്നോപാർക്കിലെ ഓഫീസ് കൂടി വരുന്നതോടെ അപോളിസ് 500 ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനമാകും. 2020 ലേക്ക് ജീവനക്കാരുടെ എണ്ണം ഇരട്ടിയിലധികമകുന്നാണ് പ്രതീക്ഷ.

അപോളിസ് കൂടി എത്തുന്നതോടെ 410 കമ്പനികൾ പ്രവർത്തിക്കുന്ന ഐ.ടി പാർക്കായി ടെക്നോപാർക്ക് മാറും.60,000 അധിക൦ ജീവനക്കാരാണ് ഇപ്പോഴുള്ളത്.അമേരിക്കയിൽ നിന്നും കൂടുതൽ കമ്പനികൾ അവരുടെ ഇന്ത്യൻ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ടെക്നോപാർക്കിനെ തിരഞ്ഞെടുക്കുന്നത് അഭിനന്ദനാർഹമായ നേട്ടമാണെന്നും കേരളത്തിലെ യുവ ഐ. ടി വിദഗ്ധർക്ക് അന്താരാഷ്ട്ര കമ്പനികളിൽ ഇവിടെ നിന്നുതന്നെ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളതെന്നും ടെക്നോപാർക്ക് സി. ഇ. ഒ. ഋഷികേശ് നായർ പറഞ്ഞു.

ആഗോള മേഖലയിൽ സാന്നിദ്ധ്യമുറപ്പിക്കാൻ തിരുവനന്തപുരത്തെ മനോഹരമായ ഓഫീസും , വിദഗ്ധ ജീവനക്കാരുടെ സേവനവും സഹായിക്കുമെന്ന് കമ്പനിയുടെ സി. ഇ. ഒ അമർ ഷൊകീൻ പറഞ്ഞു.