Movie prime

ആകാശ് ഏറ്റെടുക്കാൻ ബൈജൂസ്

Akash രാജ്യത്തെ ഏറ്റവും വലിയ എഡ്യുടെക്ക് സ്റ്റാർട്ടപ്പായ ബൈജൂസ്, മുൻനിര കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടായ ആകാശ് എഡ്യുക്കേഷണൽ സർവീസസിനെ ഏറ്റെടുക്കുന്നു. ഒരു ബില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ കരാറെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഡ്യുടെക്ക് മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കൽ നടപടിയായാണ് കരാർ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. Akash ബ്ലാക്ക് സ്റ്റോൺ ഗ്രൂപ്പിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് രാജ്യത്തുടനീളം 200-ലേറെ കോച്ചിങ്ങ് കേന്ദ്രങ്ങളുണ്ട്. ജെ സി ചൗധരിയാണ് സ്ഥാപനത്തിൻ്റെ More
 
ആകാശ് ഏറ്റെടുക്കാൻ ബൈജൂസ്

Akash
രാജ്യത്തെ ഏറ്റവും വലിയ എഡ്യുടെക്ക് സ്റ്റാർട്ടപ്പായ ബൈജൂസ്, മുൻനിര കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടായ ആകാശ് എഡ്യുക്കേഷണൽ സർവീസസിനെ ഏറ്റെടുക്കുന്നു. ഒരു ബില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ കരാറെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഡ്യുടെക്ക് മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കൽ നടപടിയായാണ് കരാർ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. Akash

ബ്ലാക്ക് സ്റ്റോൺ ഗ്രൂപ്പിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് രാജ്യത്തുടനീളം 200-ലേറെ കോച്ചിങ്ങ് കേന്ദ്രങ്ങളുണ്ട്. ജെ സി ചൗധരിയാണ് സ്ഥാപനത്തിൻ്റെ ചെയർമാൻ. ന്യൂഡൽഹിയാണ് ആസ്ഥാനം. മെഡിക്കൽ, എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷകൾക്ക് മികച്ച കോച്ചിങ്ങ് നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്.

നീറ്റ്, എയിംസ്, ജിപ്മർ പ്രവേശന പരീക്ഷകൾക്കു പുറമേ സ്കൂൾ, ബോർഡ് പരീക്ഷകൾ, ഐഐടി പരീക്ഷകൾ എന്നിവയിലും ആകാശിൻ്റെ മേധാവിത്വം ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും മികച്ച 25 കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാം സ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ പുരസ്കാരം സ്ഥാപനം നേടിയിട്ടുണ്ട്. 2,50,000-ത്തിലേറെ വിദ്യാർഥികൾ നിലവിൽ ആകാശിൽ അധ്യയനം നടത്തിവരുന്നു.

രാജ്യത്തെ ഏറ്റവും വലിയ എഡ്യുക്കേഷണൽ ടെക്നോളജി കമ്പനിയാണ് ബൈജൂസ്. ഓൺലൈനിലൂടെ ട്യൂഷൻ നൽകുന്ന കമ്പനി 2011-ലാണ് സ്ഥാപിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗ വളർച്ചയാണ് ബൈജൂസ് കൈവരിച്ചത്. ബെംഗളൂരുവിലാണ് ആസ്ഥാനം. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിൻ്റെ സ്ഥാപകൻ. നിലവിൽ 9000 ജീവനക്കാരാണ് കമ്പനിയിൽ ഉള്ളത്. ബിസ്നസ് സ്റ്റാൻഡേർഡ്, ആമസോൺ, സിഎൻബിസി, വാർട്ടൺ, ഡിലോയിറ്റ് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.