Movie prime

അവധി, പണിമുടക്ക്: മാര്‍ച്ചില്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 6 ദിവസം അടഞ്ഞു കിടക്കും

അടുത്ത മാസം ബാങ്കുകള് അവധിയും പണിമുടക്കും കാരണം 6 ദിവസത്തോളം അടഞ്ഞുകിടക്കാന് സാധ്യത. മാര്ച്ച് 10 മുതല് 15 വരെയാണ് ബാങ്കുകള് അടഞ്ഞു കിടക്കുക. വിവിധ ആവശ്യങ്ങള് ഉന്നയിച്ചു ബാങ്ക് ജീവനക്കാര് നടത്തുന്ന ത്രിദിന പണിമുടക്കും ഹോളിയും രണ്ടാം ശനിയാഴ്ച്ചയും കൂടി ആകുമ്പോള് ഇടപാടുകാര് വലയും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ചേര്ന്നാണ് സമരത്തിനു ആഹ്വാനം നല്കിയിരിക്കുന്നത്. ഈ വര്ഷമിത് മൂന്നാമത്തെ തവണയാണ് ബാങ്കുകള് പണിമുടക്കുന്നത്. മുന്പ് വിവിധ More
 
അവധി, പണിമുടക്ക്: മാര്‍ച്ചില്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 6 ദിവസം അടഞ്ഞു കിടക്കും

അടുത്ത മാസം ബാങ്കുകള്‍ അവധിയും പണിമുടക്കും കാരണം 6 ദിവസത്തോളം അടഞ്ഞുകിടക്കാന്‍ സാധ്യത. മാര്‍ച്ച്‌ 10 മുതല്‍ 15 വരെയാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ത്രിദിന പണിമുടക്കും ഹോളിയും രണ്ടാം ശനിയാഴ്ച്ചയും കൂടി ആകുമ്പോള്‍ ഇടപാടുകാര്‍ വലയും.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ചേര്‍ന്നാണ് സമരത്തിനു ആഹ്വാനം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷമിത് മൂന്നാമത്തെ തവണയാണ് ബാങ്കുകള്‍ പണിമുടക്കുന്നത്. മുന്‍പ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ജനുവരി 8നും ജനുവരി 31നും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ 12.5 ശതമാനം ശമ്പള വര്‍ധനവ് മുന്നോട്ട് വെച്ചിരുന്നെങ്കിലും ജീവനക്കാര്‍ക്ക് അത് സ്വീകാര്യമല്ലായിരുന്നു. വരും ദിവസങ്ങളില്‍ ചര്‍ച്ചകളില്‍ സമവായമായില്ലെങ്കില്‍ സമരവുമായി ജീവനക്കാര്‍ മുന്നോട്ട് പോകും.