Movie prime

ബ്ലോക്ക് ചെയിന്‍ : എ ബി സി ഡി കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: രാജ്യത്തെ മുന്നിര കമ്പിനികളില് മികച്ച തൊഴില് അവസരങ്ങള് സൃഷ്ടിച്ച് വിജയം കൈവരിച്ച സംസ്ഥാന സര്ക്കാര് സ്ഥാപനമായ കെ-ഡിസ്ക് നടത്തുന്ന ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിന് കംപീറ്റന്സി ഡെവലപ്മെന്റ് (എബിസിഡി) കോഴ്സിന് അപേക്ഷകള് ക്ഷണിച്ചു. സയന്സ് വിഷയങ്ങളിലോ എഞ്ചിനീയറിംഗിലോ ബിരുദം/ എഞ്ചിനീയറിഗില് ഡിപ്ലോമ, രണ്ടിനുമൊപ്പം മിനിമം കമ്പ്യൂട്ടര് പ്രോഗ്രാമിംഗ് സ്കില് ആണ് അപേക്ഷകര്ക്ക് വേണ്ട അടിസ്ഥാന യോഗ്യത. ജോലിയുള്ളവര്ക്ക് വാരാന്ത്യ പരിശീലനവും ലഭ്യമാണ്. പ്രായപരിധി 50 വയസ്. ജൂലൈയിലാണ് ക്ലാസുകള് ആരംഭിക്കുക. തിരുവനന്തപുരം, എറുണാകുളം, തൃശ്ശൂര്, കോഴിക്കോട് എന്നീ More
 
ബ്ലോക്ക് ചെയിന്‍ : എ ബി സി ഡി കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര കമ്പിനികളില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് വിജയം കൈവരിച്ച സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് നടത്തുന്ന ആക്‌സിലറേറ്റഡ് ബ്ലോക്ക് ചെയിന്‍ കംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു.

സയന്‍സ് വിഷയങ്ങളിലോ എഞ്ചിനീയറിംഗിലോ ബിരുദം/ എഞ്ചിനീയറിഗില്‍ ഡിപ്ലോമ, രണ്ടിനുമൊപ്പം മിനിമം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് സ്‌കില്‍ ആണ് അപേക്ഷകര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത. ജോലിയുള്ളവര്‍ക്ക് വാരാന്ത്യ പരിശീലനവും ലഭ്യമാണ്. പ്രായപരിധി 50 വയസ്.

ജൂലൈയിലാണ് ക്ലാസുകള്‍ ആരംഭിക്കുക. തിരുവനന്തപുരം, എറുണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 4 സെന്ററുകളിലേക്കാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 6 ആണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.

പ്രവേശന പരീക്ഷ ജൂലൈ 13 ന് നടത്തും. പ്രവേശന പരീക്ഷയില്‍ 60% നത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്‌സില്‍ 70% ഫീസ് ഇളവ് ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് ; 0471-2700813,8078102119, bcinfo@ictkerala.org