Movie prime

വമ്പൻ വിലക്കുറവിൽ വാങ്ങാം ബജാജ് ഡോമിനര്‍ 250

 

ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു. 16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250ക്ക് 1,54,176 രൂപയാണ് കുറച്ചത്.  

27 പിഎസ് പവര്‍ നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 248.8 സിസി ഡിഒഎച്ച്‌സി എഞ്ചിന്, 23.4 എന്‍്എം ഓഫ് ടോര്‍ക്ക് എന്നിവയാണ് ഡോമിനര്‍ 250യുടെ പ്രത്യേകതകള്‍. സൂപ്പീരിയര്‍ ഹാന്‍ഡ്‌ലിങ്ങിനും സൗകര്യത്തോടുമൊപ്പം മസ്‌കുലര്‍ ലുക്ക് നല്‍കുന്ന ഡോമിനര്‍ 400ലേത് പോലുള്ള അത്യാധുനിക ഫീച്ചറുകളായ അപ്പ് സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്ക്‌സ്, മസ്‌കുലര്‍ ലുക്കിനോടൊപ്പം സുപ്പീരിയര്‍ ഹാന്‍ഡിലിങ്ങും കംഫര്‍ട്ടും നല്‍കുന്നു.

ട്വിന്‍ ബാരല്‍ എക്സ്ഹോസ്റ്റ് ഒരു സ്‌പോര്‍ട്‌സ് ടൂറര്‍ അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ സാധനങ്ങള്‍ സുരക്ഷിതമായി വെക്കാനുള്ള ബംഗീ സ്ട്രാപ്‌സ് സീറ്റിന് താഴെയുണ്ട്.

സ്‌പോര്‍ട്‌സ് ടൂറിങ്ങിനായി നിര്‍മിച്ച ഒരു മോട്ടോര്‍ സൈക്കിള്‍ രാജ്യത്തെ ടൂറിങ്ങ് സെഗ്മെന്റിന് നല്കാനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. എല്ലാ ഇന്‍ഡസ്ട്രികളിലും വില വര്‍ദ്ധിക്കുമ്പോള്‍, സ്‌പോര്ട്ട്‌സ് ടൂറിങ്ങ് കൂടുതല്‍ പ്രാപ്യമാക്കാനാണ് ഞങ്ങള്‍ വില കുറക്കാന്‍ തീരുമാനിച്ചതെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് , മോട്ടോര്‍ സൈക്കിള്‍ ബിസിനസ് പ്രസിഡണ്ട് സാരാങ്ങ് കാനഡെ പറഞ്ഞു. . ഇന്ത്യയിലെ വളര്‍ന്ന് വരുന്ന ടൂറിങ്ങ് മോട്ടോര്‍്‌സൈക്കിള്‍ സെഗ്മെന്റ് ലക്ഷ്യമിട്ട് 2020 മാര്‍ച്ചിലാണ് ഡോമിനര്‍ 250 പുറത്തിറക്കിയത്.