Movie prime

ടിക് ടോക്കിനുവേണ്ടി റിലയൻസുമായി ചർച്ച നടത്തി ബൈറ്റ്ഡാൻസ്

tiktok നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടിക് ടോക്കിനെ രക്ഷിക്കാൻ കമ്പനി ഉടമകളായ ബൈറ്റ് ഡാൻസ്, റിലയൻസുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.ഇന്ത്യയിലെ ടിക് ടോക്കിന്റെ പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന്, റിലയൻസുമായി ധാരണയിലെത്താനാണ് ബൈറ്റ് ഡാൻസിൻ്റെ ശ്രമം. ഹ്രസ്വ വീഡിയോ അപ്ലിക്കേഷനായ ടിക് ടോക്കിന് രാജ്യത്ത് കോടിക്കണക്കിന് ആരാധകരുണ്ട്. ബദലായി നിരവധി ഇന്ത്യൻ നിർമിത ആപ്പുകൾ രംഗത്തു വന്നെങ്കിലും ടിക് ടോക്കിനുളളത്ര പ്രചാരം നേടാൻ കഴിയാത്ത സാഹചര്യത്തിൽ കമ്പനിയുടെ നീക്കം ശ്രദ്ധേയമാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.tiktok കഴിഞ്ഞ മാസം അവസാനമാണ് More
 
ടിക് ടോക്കിനുവേണ്ടി റിലയൻസുമായി ചർച്ച നടത്തി ബൈറ്റ്ഡാൻസ്

tiktok

നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടിക് ടോക്കിനെ രക്ഷിക്കാൻ കമ്പനി ഉടമകളായ ബൈറ്റ് ഡാൻസ്, റിലയൻസുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.ഇന്ത്യയിലെ ടിക് ടോക്കിന്റെ പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന്, റിലയൻസുമായി ധാരണയിലെത്താനാണ് ബൈറ്റ് ഡാൻസിൻ്റെ ശ്രമം. ഹ്രസ്വ വീഡിയോ അപ്ലിക്കേഷനായ ടിക് ടോക്കിന് രാജ്യത്ത് കോടിക്കണക്കിന് ആരാധകരുണ്ട്. ബദലായി നിരവധി ഇന്ത്യൻ നിർമിത ആപ്പുകൾ രംഗത്തു വന്നെങ്കിലും ടിക് ടോക്കിനുളളത്ര പ്രചാരം നേടാൻ കഴിയാത്ത സാഹചര്യത്തിൽ കമ്പനിയുടെ നീക്കം ശ്രദ്ധേയമാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.tiktok

കഴിഞ്ഞ മാസം അവസാനമാണ് ഇരു കമ്പനികളും തമ്മിൽ സംഭാഷണം ആരംഭിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതുവരെയും കരാറിലെത്തിയിട്ടില്ല. സ്വകാര്യമായ ചർച്ചകളാണ് നടക്കുന്നത് എന്നതിനാൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ജൂൺ അവസാനവാരം നിരോധനം വരുന്നതിന് മുമ്പ് 200 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് രാജ്യത്ത് ടിക് ടോക്കിനുണ്ടായിരുന്നത്. ആപ്പിൻ്റെ ഇന്ത്യയിലെ വിപണിമൂല്യം 3 ബില്യൺ ഡോളറിലധികം വരും.ടിക് ടോക്കിലെ നിക്ഷേപം ഉപയോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് റിലയൻസിൻ്റെ നിഗമനം.

ജിയോ പ്ലാറ്റ്‌ഫോമുകൾ നിലവിൽ വന്നിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. അതിനുള്ളിൽ 400 ദശലക്ഷം ഉപയോക്താക്കളെ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഉപയോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനാവുന്ന തരത്തിലുള്ള അപ്ലിക്കേഷനുകൾ നിർമിക്കാൻ ഇതുവരെയും കമ്പനിക്കായിട്ടില്ല.

ഏപ്രിൽ അവസാനം മുതൽ, ഫേസ്ബുക്കും ഗൂഗിളും ഉൾപ്പെടെ ലോകത്തെ 13 വമ്പൻ നിക്ഷേപകരിൽ നിന്ന് ഏകദേശം 20 ബില്യൺ ഡോളർ റിലയൻസ് സമാഹരിച്ചിട്ടുണ്ട്. ചെലവു കുറഞ്ഞ ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണുകൾക്ക് വേണ്ടി, ജിയോയുമായി ചേർന്ന് കുറഞ്ഞ ചെലവിൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമിക്കാനുളള പദ്ധതിയാണ് ഗൂഗ്ൾ ആരംഭിച്ചിട്ടുള്ളത്. രാജ്യത്തെ 60 ദശലക്ഷത്തോളം വരുന്ന ചെറുകിട, ഇടത്തരം ബിസിനസുകളുടെ ഡിജിറ്റലൈസേഷന് റിലയൻസുമായി സഹകരിക്കാനാണ് ഫേസ്ബുക്കിൻ്റെ പദ്ധതി.

ഇതിനിടയിൽ, ഇന്ത്യയിലെ തങ്ങളുടെ ചില ഉന്നതതല ഉദ്യോഗസ്ഥരെ കമ്പനിയിൽ നിലനിർത്താൻ ബൈറ്റ്ഡാൻസ് പാടുപെടുന്നതായി റിപ്പോർട്ടുകളുണ്ട്. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ഹലോ ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് മേൽനോട്ടം വഹിച്ച രോഹൻ മിശ്ര ഉൾപ്പെടെ ചില ഉന്നത ഉദ്യോഗസ്ഥർ കമ്പനി വിടാനുള്ള ഒരുക്കത്തിലാണെന്ന് സൂചനകളുണ്ട്. സർക്കാരുമായി ചർച്ച നടത്തുകയാണെന്നും രാജ്യത്തെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയില്ലെന്നും ബൈറ്റ്ഡാൻസ് പറയുന്നു. രണ്ടായിരത്തോളം ജീവനക്കാരാണ് ഇന്ത്യയിൽ കമ്പനിക്കുള്ളത്.

യുഎസ് ഉൾപ്പെടെ തിരഞ്ഞെടുത്ത വിപണികളിൽ മൈക്രോസോഫ്റ്റുമായി ധാരണയിലെത്താനും ബൈറ്റ്ഡാൻസ് ശ്രമിക്കുന്നുണ്ട്. യുറോപ്പും ഇന്ത്യയും ഉൾപ്പെടെയുള്ള മറ്റ് വിപണികളേയും ഈ ഇടപാടിൻ്റെ പരിധിയിൽ കൊണ്ടുവരാൻ ഇരുകമ്പനികളും ശ്രമം നടത്തുന്നതായി ഫിനാൻഷ്യൽ ടൈംസ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും ധനികനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസുമായുള്ള ഏത് ഇടപാടും സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബൈറ്റ്‌ഡാൻസിനെ സഹായിക്കും.

ട്വിറ്ററിൻ്റെ പിന്തുണയുള്ള ഷെയർ‌ചാറ്റ്, ടൈംസ് ഇൻ്റർനെറ്റിന്റെ ഗാന, എം‌എക്സ് പ്ലെയർ തുടങ്ങി നിരവധി പ്രാദേശിക സ്റ്റാർ‌ട്ടപ്പുകൾ‌ ടിക്‌ടോക്ക് മോഡൽ ഹ്രസ്വ വീഡിയോ അനുഭവങ്ങൾ പകർന്നു നല്കാൻ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാൻ‌ഡലോൺ അപ്ലിക്കേഷനായോ, ഇൻ്റഗ്രേഡറ്റഡ് ഫീച്ചറായോ ടിക് ടോക്ക് മോഡൽ അനുകരിക്കാനാണ് അവ ശ്രമിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിൽ ആരംഭിച്ച ഫെയ്‌സ്ബുക്കിൻ്റെ ഇൻസ്റ്റഗ്രാം റീൽസും ഇതേ ഗണത്തിൽ ഉള്ളതാണ്.