Movie prime

ജിയോയിൽ ഫേസ്ബുക്കിൻ്റെ വമ്പൻ നിക്ഷേപം, 9.99% ഓഹരിക്ക് 43,574 കോടി രൂപ മുതൽമുടക്കി

റിലയൻസ് ജിയോയിൽ 43,574 കോടി രൂപയുടെ നിക്ഷേപം നടത്തി ഫേസ് ബുക്ക്. ജിയോ പ്ലാറ്റ്ഫോമിൻ്റെ 9.99% ഓഹരികൾക്കാണ് ഇത്രയും ഭീമമായ തുക ഫേസ്ബുക്ക് ചിലവഴിച്ചത്. ടെക്നോളജി മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപമാണിത്. കേവലം പത്ത് ശതമാനത്തിനടുത്ത് വരുന്ന ഓഹരിക്കാണ് 5.7 ബില്യൺ ഡോളർ ഫേസ് ബുക്ക് നിക്ഷേപിച്ചത്. ഇതോടെ റിലയൻസ് ജിയോയുടെ ഏറ്റവും വലിയ മൈനോറിറ്റി ഓഹരി ഉടമയായി ഫേസ് ബുക്ക് മാറി. ജിയോ പ്ലാറ്റ്ഫോമിലൂടെ ചെറുകിട ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫേസ് ബുക്ക് More
 
ജിയോയിൽ ഫേസ്ബുക്കിൻ്റെ വമ്പൻ നിക്ഷേപം, 9.99% ഓഹരിക്ക് 43,574 കോടി രൂപ മുതൽമുടക്കി

റിലയൻസ് ജിയോയിൽ 43,574 കോടി രൂപയുടെ നിക്ഷേപം നടത്തി ഫേസ് ബുക്ക്. ജിയോ പ്ലാറ്റ്ഫോമിൻ്റെ 9.99% ഓഹരികൾക്കാണ് ഇത്രയും ഭീമമായ തുക ഫേസ്ബുക്ക് ചിലവഴിച്ചത്.

ടെക്നോളജി മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപമാണിത്. കേവലം പത്ത് ശതമാനത്തിനടുത്ത് വരുന്ന ഓഹരിക്കാണ് 5.7 ബില്യൺ ഡോളർ ഫേസ് ബുക്ക് നിക്ഷേപിച്ചത്. ഇതോടെ റിലയൻസ് ജിയോയുടെ ഏറ്റവും വലിയ മൈനോറിറ്റി ഓഹരി ഉടമയായി ഫേസ് ബുക്ക് മാറി. ജിയോ പ്ലാറ്റ്ഫോമിലൂടെ ചെറുകിട ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫേസ് ബുക്ക് ലക്ഷ്യമിടുന്നത്. റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡ്, ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്, ഫേസ്ബുക്ക് ഐഎൻസി എന്നിവ സംയുക്തമായാണ് കരാർ പ്രഖ്യാപിച്ചത്.

കൊറോണാനന്തര കാലത്ത് ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗം മെച്ചപ്പെടുമെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർവസ്ഥിതി പ്രാപിക്കുമെന്നും റിലയൻസ് ഇൻ്റസ്ട്രീസ് ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററുമായ മുകേഷ് അംബാനി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് തങ്ങൾ നിറവേറ്റിയതെന്ന് ഫേസ് ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് പ്രതികരിച്ചു. നിലവിൽ ഫേസ്ബുക്കിൻ്റെ പ്രതിമാസ ഉപയോക്താക്കൾ 328 ദശലക്ഷം പേരാണ്. 400 ദശലക്ഷം വാട്സ്അപ്പ് ഉപയോക്താക്കളും കമ്പനിക്കുണ്ട്. നിലവിൽ രാജ്യത്ത് 388 ദശലക്ഷം സബ്സ്ക്രൈബേഴ്സാണ് ജിയോയ്ക്കുള്ളത്