Movie prime

എച്ച്ഡി‌എഫ്സി ബാങ്കിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങൾ താല്ക്കാലികമായി നിർത്തിവെയ്ക്കണമെന്ന് ആർ‌ബി‌ഐ

HDFC തുടർച്ചയായി പരാതികൾ ഉയർന്നുവന്നതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങൾ താത്ക്കാലികമായിനിർത്തിവെയ്ക്കാൻ റിസർവ് ബാങ്ക് ഉത്തരവിട്ടു.പുതിയതായി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ സ്വീകരിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ളതിനല്ല, പുതിയതായി ലോഞ്ച് ചെയ്യുന്ന സേവനങ്ങൾക്കാണ് ഉത്തരവ് ബാധകമെന്ന് ബാങ്ക് അറിയിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾ, ഇൻറർനെറ്റ് ബാങ്കിങ്ങ്, യുപിഐ, ഐഎംപിഎസ് ഉൾപ്പെടെ മുഴുവൻ ഡിജിറ്റൽ സേവനങ്ങളെ പറ്റിയും ഉപയോക്താക്കൾ പരാതികൾ ഉന്നയിച്ചിരുന്നു. HDFC ഡിജിറ്റൽ സേവനങ്ങളുമായി ബന്ധപ്പെട്ട് ബാങ്കിന് തുടർച്ചയായി പരാജയങ്ങൾ ഉണ്ടാവുന്നതായി വിലയിരുത്തിയാണ് ഡിജിറ്റൽ പ്രവർത്തനങ്ങൾ തത്ക്കാലത്തേക്ക് More
 
എച്ച്ഡി‌എഫ്സി ബാങ്കിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങൾ താല്ക്കാലികമായി നിർത്തിവെയ്ക്കണമെന്ന് ആർ‌ബി‌ഐ

HDFC
തുടർച്ചയായി പരാതികൾ ഉയർന്നുവന്നതിനെ തുടർന്ന് എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങൾ താത്ക്കാലികമായിനിർത്തിവെയ്ക്കാൻ റിസർവ് ബാങ്ക് ഉത്തരവിട്ടു.പുതിയതായി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ സ്വീകരിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ളതിനല്ല, പുതിയതായി ലോഞ്ച് ചെയ്യുന്ന സേവനങ്ങൾക്കാണ് ഉത്തരവ് ബാധകമെന്ന് ബാങ്ക് അറിയിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾ, ഇൻറർനെറ്റ് ബാങ്കിങ്ങ്, യുപിഐ, ഐ‌എം‌പി‌എസ് ഉൾപ്പെടെ മുഴുവൻ ഡിജിറ്റൽ സേവനങ്ങളെ പറ്റിയും ഉപയോക്താക്കൾ പരാതികൾ ഉന്നയിച്ചിരുന്നു. HDFC

ഡിജിറ്റൽ സേവനങ്ങളുമായി ബന്ധപ്പെട്ട് ബാങ്കിന് തുടർച്ചയായി പരാജയങ്ങൾ ഉണ്ടാവുന്നതായി വിലയിരുത്തിയാണ് ഡിജിറ്റൽ പ്രവർത്തനങ്ങൾ തത്ക്കാലത്തേക്ക് നിർത്തി വെയ്ക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചത്. മുംബൈ ആണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ആസ്ഥാനം.എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇൻ്റർനെറ്റ് ബാങ്കിങ്ങ്, മൊബൈൽ ബാങ്കിങ്ങ്, പേമെന്റ് യൂട്ടിലിറ്റി തകരാറുകൾ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വർഷമായി പരാതികൾ ഉയർന്നു വരുന്നതായി റിസർവ് ബാങ്ക് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇൻ്റർനെറ്റ് ബാങ്കിങ്ങ്, പേമെൻ്റ് സംവിധാനങ്ങളിൽ നവംബർ 21-ന് സംഭവിച്ച ഗുരുതരമായ പാളിച്ചകളെപ്പറ്റി ഉത്തരവിൽ എടുത്ത് പറയുന്നുണ്ട്. പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടർന്നാണ് 2020 നവംബർ 21-ന് ഇടപാടുകൾ തടസ്സപ്പെട്ടതെന്ന് ബാങ്ക് അതിൻ്റെ റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നുണ്ട്.

ഡിജിറ്റൽ 2.0, ബിസ്നസ്, ഐടി അപ്ലിക്കേഷനുകൾ ഉൾപ്പെടെ പുതിയ ഡിജിറ്റൽ ബിസ്നസ് ജനറേറ്റിങ്ങ് പ്രവർത്തനങ്ങളെല്ലാം താത്ക്കാലികമായി നിർത്തിവെയ്ക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. കൂടാതെ, വീഴ്ചകൾ പരിശോധിക്കാനും ഉത്തരവാദിത്തം നിർണയിക്കാനും ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.

ഡിജിറ്റൽ ബാങ്കിങ്ങ് ചാനലുകളിലെ സമീപകാല തകരാറുകൾ പരിഹരിക്കുന്നതിന് ബാങ്ക് ശക്തമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്. ക്രെഡിറ്റ് കാർഡുകൾ, ഡിജിറ്റൽ ബാങ്കിംഗ് ചാനലുകൾ ഉൾപ്പെടെ നിലവിലുള്ള പ്രവർത്തനങ്ങളിൽ റിസർവ് ബാങ്കിൻ്റെ പുതിയ ഉത്തരവ് യാതൊരു സ്വാധീനവും ചെലുത്തില്ലെന്ന് ഉപയോക്താക്കൾക്ക് ഉറപ്പുനൽകുന്നു. ആർബിഐ നടപടി മൊത്തത്തിലുള്ള ബിസ്നസിനെ ബാധിക്കില്ലെന്നാണ് ബാങ്കിൻ്റെ വിശ്വാസം.