Movie prime

ഇഗ്നിറ്റേറിയം കൊച്ചി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: ഇരുന്നൂറില് പരം സാങ്കേതിക വിദഗ്ദ്ധര് ജോലി ചെയ്യുന്ന ഐടി സ്ഥാപനമായ ഇഗ്നിറ്റേറിയത്തിന്റെ കൊച്ചി ഓഫീസ് ഇന്ഫോ പാര്ക്കിലെ ഫേസ് 2 ല് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഐടി മേഖലയിലെ വിജയഗാഥകളിലൊന്നായി വളരാന് ഇഗ്നിറ്റേറിയത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലാ കമ്മീഷ്ണര് ഡി. വി. സ്വാമി, ഇന്ഫോ പാര്ക്ക് സിഇഒ ഋഷികേശ് നായര്, മേക്കര് വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് നായര് എന്നിവര് പങ്കെടുത്തു. വ്യവസായിക ഉല്പ്പാദന More
 
ഇഗ്നിറ്റേറിയം കൊച്ചി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: ഇരുന്നൂറില്‍ പരം സാങ്കേതിക വിദഗ്ദ്ധര്‍ ജോലി ചെയ്യുന്ന ഐടി സ്ഥാപനമായ ഇഗ്നിറ്റേറിയത്തിന്‍റെ കൊച്ചി ഓഫീസ് ഇന്‍ഫോ പാര്‍ക്കിലെ ഫേസ് 2 ല്‍ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഐടി മേഖലയിലെ വിജയഗാഥകളിലൊന്നായി വളരാന്‍ ഇഗ്നിറ്റേറിയത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലാ കമ്മീഷ്ണര്‍ ഡി. വി. സ്വാമി, ഇന്‍ഫോ പാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

വ്യവസായിക ഉല്‍പ്പാദന തകരാറുകള്‍ കണ്ടെത്താനുള്ള ഐടി ഉല്‍പ്പന്നം ഇഗ്നിറ്റേറിയം മേക്കര്‍ വില്ലേജില്‍ വികസിപ്പിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, വയര്‍ലെസ് എനേബിള്‍ഡ് എംബഡഡ് സിസ്റ്റംസ് എന്നിവയില്‍ ശ്രദ്ധയൂന്നുന്നതാണ് ഇഗ്നിറ്റേറിയത്തിന്‍റെ സവിശേഷ മേഖല. ബംഗളൂരു ആസ്ഥാനമായുള്ള ഇഗ്നിറ്റേറിയത്തിന് ടെക്സാസിലെ ഓസ്റ്റിന്‍, കാലിഫോര്‍ണിയയിലെ സാന്‍ജോസ് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്.