Movie prime

ഐഫോൺ 12 അടുത്തയാഴ്ച പുറത്തിറക്കാൻ സാധ്യത

iPhone 12 ആപ്പിളിൻ്റെ ഐഫോൺ 12 അടുത്തയാഴ്ച പുറത്തിറങ്ങാൻ ഇടയുണ്ടെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 13-ന് നടക്കുന്ന ഒരു വെർച്വൽ ഈവന്റിലേക്ക് ബ്ലോഗർമാർക്കും മാധ്യമങ്ങൾക്കും ക്ഷണക്കത്ത് ലഭിച്ചതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ഐഫോൺ 12-ൻ്റെ ലോഞ്ചിൽ വന്ന കാലതാമസം കമ്പനിക്ക് നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. എന്തായാലും ഒക്ടോബർ 13-ന് ഫോൺ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. iPhone 12 ക്ഷണക്കത്തിലെ സ്പീഡിനെക്കുറിച്ചുള്ള പരാമർശം ഐഫോണിന്റെ പ്രോസസറിനെ പറ്റിയുള്ള റഫറൻസാകാമെന്നും ഐ ഫോണിൻ്റെ പുതിയ പതിപ്പ് 5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതാവും എന്നും More
 
ഐഫോൺ 12 അടുത്തയാഴ്ച പുറത്തിറക്കാൻ സാധ്യത

iPhone 12
ആപ്പിളിൻ്റെ ഐഫോൺ 12 അടുത്തയാഴ്ച പുറത്തിറങ്ങാൻ ഇടയുണ്ടെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 13-ന് നടക്കുന്ന ഒരു വെർച്വൽ ഈവന്റിലേക്ക് ബ്ലോഗർമാർക്കും മാധ്യമങ്ങൾക്കും ക്ഷണക്കത്ത് ലഭിച്ചതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ഐഫോൺ 12-ൻ്റെ ലോഞ്ചിൽ വന്ന കാലതാമസം കമ്പനിക്ക് നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. എന്തായാലും ഒക്ടോബർ 13-ന് ഫോൺ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. iPhone 12

ക്ഷണക്കത്തിലെ സ്പീഡിനെക്കുറിച്ചുള്ള പരാമർശം ഐഫോണിന്റെ പ്രോസസറിനെ പറ്റിയുള്ള റഫറൻസാകാമെന്നും ഐ ഫോണിൻ്റെ പുതിയ പതിപ്പ് 5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതാവും എന്നും ലൈവ് മിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ ടെക്നോളജി ഭീമനായ ആപ്പിൾ സാധാരണയായി എല്ലാ വർഷവും സെപ്റ്റംബറിലാണ് പുതിയ ഐഫോണുകൾ പുറത്തിറക്കാറ്. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ ഇവൻ്റിൽ ആപ്പിൾ വാച്ചും ഐപാഡുകളും മാത്രമാണ് ലോഞ്ച് ചെയ്തത്.

നേരത്തേ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ലൂക്ക മാസ്ട്രിയെ ഉദ്ധരിച്ചു കൊണ്ടുള്ള ഒരു പത്രക്കുറിപ്പിൽ ഐഫോൺ 12 പുറത്തിറങ്ങുന്നതിൽ അല്പം കാലതാമസം ഉണ്ടാകും എന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം മൂലം മിക്ക സ്മാർട്ട്‌ഫോൺ നിർമാതാക്കളും ഉത്പാദന പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. എന്തായാലും കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കമ്പനി മൂന്ന് പുതിയ ഐഫോണുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്സവ സീസണ് മുൻപായി ഐഫോണുകൾ വിപണിയിൽ എത്തിക്കാനാണ് ആപ്പിളിൻ്റെ നീക്കം എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാസംസ്വന്തമായ ഇ-കൊമേഴ്‌സ് സ്റ്റോറിന് കമ്പനി തുടക്കം കുറിച്ചിരുന്നു. ഒക്ടോബർ ഒന്നുമുതൽ ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവ ആപ്പിൾ സ്റ്റോർ വഴി വിൽക്കുന്നുണ്ട്.

ആപ്പിളിന് രാജ്യത്ത് ഏകദേശം രണ്ട് ശതമാനം വിപണി വിഹിതം മാത്രമേ ഉള്ളൂവെങ്കിലും, കഴിഞ്ഞ പാദത്തിൽ കമ്പനി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ(ഐ‌ഡി‌സി) റിപ്പോർട്ട് പ്രകാരം കമ്പനിയുടെ വിപണി വിഹിതം പടിപടിയായി വർധന രേഖപ്പെടുത്തുന്നുണ്ട്.
വൺപ്ലസ് പോലുള്ള ബ്രാൻ്റുകൾ നേരിട്ട ഉത്പാദന പ്രതിസന്ധിയും ഇന്ത്യയിൽ വിപണി വിഹിതം വർധിപ്പിക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ഈ വർഷം മെയിൽ ഇറങ്ങിയ ഐഫോൺ എസ്ഇയുടെ പുതിയ പതിപ്പിന് രാജ്യത്ത് ആവശ്യക്കാർ ഏറെയുണ്ടെന്നാണ് പറയപ്പെടുന്നത്.