Movie prime

27 വർഷത്തിനുശേഷം ആമസോൺ സിഇഒ സ്ഥാനത്തുനിന്നും വിരമിക്കാനൊരുങ്ങി ജെഫ് ബെസോസ്; കമ്പനിയുടെ തലപ്പത്തേക്ക് ആൻഡി ജാസ്സി

Jeff Bezos ലോകത്തെ മുൻനിര ഓൺലൈൻ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ആമസോണിൻ്റെ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങാൻ ജെഫ് ബെസോസ്. 27 വർഷത്തിനു ശേഷമാണ് സഹസ്ര കോടീശ്വരനായ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നത്. Jeff Bezos ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബെസോസ് തയ്യാറെടുക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് തുടരുമെന്ന് ആമസോൺ ജീവനക്കാർക്ക് നൽകിയ കുറിപ്പിൽ ബെസോസ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി 100 ബില്യൺ ഡോളറിന് മുകളിൽ തുടർച്ചയായ മൂന്നാം തവണയും ത്രൈമാസ വിൽപനയും റെക്കോർഡ് More
 
27 വർഷത്തിനുശേഷം ആമസോൺ സിഇഒ സ്ഥാനത്തുനിന്നും വിരമിക്കാനൊരുങ്ങി ജെഫ് ബെസോസ്; കമ്പനിയുടെ തലപ്പത്തേക്ക് ആൻഡി ജാസ്സി

Jeff Bezos
ലോകത്തെ മുൻനിര ഓൺലൈൻ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ആമസോണിൻ്റെ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങാൻ ജെഫ് ബെസോസ്. 27 വർഷത്തിനു ശേഷമാണ് സഹസ്ര കോടീശ്വരനായ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നത്. Jeff Bezos

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബെസോസ് തയ്യാറെടുക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് തുടരുമെന്ന് ആമസോൺ ജീവനക്കാർക്ക് നൽകിയ കുറിപ്പിൽ ബെസോസ് വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യമായി 100 ബില്യൺ ഡോളറിന് മുകളിൽ തുടർച്ചയായ മൂന്നാം തവണയും ത്രൈമാസ വിൽപനയും റെക്കോർഡ് ലാഭവും കൈവരിച്ച സന്ദർഭത്തിലാണ് സിഇഒ സ്ഥാനത്തുനിന്നുമുള്ള ബെസോസിൻ്റെ പടിയിറക്കം. നിലവിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ് മേധാവിയായ ആൻഡി ജാസ്സി ആമസോണിന്റെ അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആകും.

എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ കമ്പനിയുടെ സുപ്രധാന സംരംഭങ്ങളിലെല്ലാം തുടർന്നും തൻ്റെ പങ്കാളിത്തവും സാന്നിധ്യവും ഉണ്ടാവുമെന്ന് ബെസോസ് പറഞ്ഞു. ഡേ വൺ ഫണ്ട്, ബെസോസ് എർത്ത് ഫണ്ട്, ബ്ലൂ ഒറിജിൻ, വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള തൻ്റെ മറ്റ് അഭിനിവേശങ്ങളിൽ കൂടുതൽ ശ്രദ്ധയും സമയവും ചിലവഴിക്കേണ്ടതുണ്ട്. സിഇഒ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു എന്നതിൻ്റെ അർഥം താൻ കമ്പനിയിൽ നിന്നും വിരമിക്കുന്നു എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

27 വർഷം മുമ്പ് ഒരു ഇന്റർനെറ്റ് ബുക്ക് സെല്ലിങ്ങ് കമ്പനി എന്ന നിലയിലാണ് ബെസോസ് ആമസോണിന് തുടക്കമിടുന്നത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായി അത് മാറിക്കഴിഞ്ഞു.

1997-ലാണ് ആൻഡി ജാസ്സിആമസോണിൽ എത്തുന്നത്. ഹാർവാർഡ് ബിസ്നസ് സ്കൂളിൽനിന്ന് അദ്ദേഹം എം‌ബി‌എ നേടിയിട്ടുണ്ട്. ആമസോൺ വെബ് സർവീസസിന് (എ ഡബ്ല്യു എസ്) തുടക്കമിട്ടത് ജാസ്സിയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ക്ലൗഡ് പ്ലാറ്റ്‌ഫോം എന്ന നിലയിലേക്ക് അതിനെ വളർത്തിയതിലും സുപ്രധാനമായ പങ്കാണ് അദ്ദേഹം വഹിച്ചത്.

സിഇഒ പദവിയിലേക്കുള്ള ജാസ്സിയുടെ സ്ഥാനക്കയറ്റം ആമസോണിന്റെ വെബ് സേവനങ്ങളുടെ പ്രാധാന്യത്തെയാണ് അടിവരയിട്ട് ഉറപ്പിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ക്ലൗഡ് സർവീസിൽ തത്ക്കാലം ജാസ്സിക്ക് പകരക്കാരനെ പ്രഖ്യാപിക്കുന്നില്ലെന്നാണ് ആമസോൺ പറയുന്നത്.