Movie prime

ലോക്ക്ഡൗണിലും ജിയോ കുതിച്ചുയര്‍ന്നു: ഒരു മാസത്തിനിടയില്‍ ജിയോ നേടിയത് 78,562 കോടി രൂപയുടെ വിദേശ നിക്ഷേപം

ഒരു മാസത്തിനിടെ ലോകത്തെ പ്രമുഖരായ അഞ്ച് ടെക്നോളജി നിക്ഷേപകരില് നിന്ന് ഫണ്ട് കരസ്ഥമാക്കി റിലയന്സ് ഇന്ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോം. ഫേസ്ബുക്ക്, സില്വര് ലേക്ക്, വിസ്റ്റ, ജനറല് അറ്റ്ലാന്റിക് എന്നിര്ക്ക് പിറകെ കെകെആര് ആണ് അവസാനമായി ജിയോയില് നിക്ഷേപം നടത്തിയിരിക്കുന്നത്. 11,367 കോടി രൂപയ്ക്ക് ജിയോയുടെ 2.32 ശതമാനം ഓഹരികളാണ് കെകെആര് സ്വന്തമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമാണ് കെകെആര് ജിയോയില് നടത്തിയിരിക്കുന്നത്. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്സിലടക്കം നിരവധി വന്കിട കമ്പനികളില് നിക്ഷേപം നടത്തിയിട്ടുള്ള More
 
ലോക്ക്ഡൗണിലും ജിയോ കുതിച്ചുയര്‍ന്നു: ഒരു മാസത്തിനിടയില്‍ ജിയോ നേടിയത് 78,562 കോടി രൂപയുടെ വിദേശ നിക്ഷേപം

ഒരു മാസത്തിനിടെ ലോകത്തെ പ്രമുഖരായ അഞ്ച് ടെക്‌നോളജി നിക്ഷേപകരില്‍ നിന്ന് ഫണ്ട് കരസ്ഥമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോം. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ, ജനറല്‍ അറ്റ്‌ലാന്റിക് എന്നിര്‍ക്ക് പിറകെ കെകെആര്‍ ആണ് അവസാനമായി ജിയോയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 11,367 കോടി രൂപയ്ക്ക് ജിയോയുടെ 2.32 ശതമാനം ഓഹരികളാണ് കെകെആര്‍ സ്വന്തമാക്കിയത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമാണ് കെകെആര്‍ ജിയോയില്‍ നടത്തിയിരിക്കുന്നത്. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിലടക്കം നിരവധി വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ടെക്‌നോളജി ഇന്‍വെസ്റ്ററിംഗ് കമ്പനിയാണ് കെകെആര്‍.

ഇതിനെത്തുടര്‍ന്ന് ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. എന്റര്‍പ്രൈസ് മൂല്യം എത്തിനില്‍ക്കുന്നത് 5.16 ലക്ഷം കോടി രൂപയിലും. റിലയന്‍സിന്റെ ടെലികോം ബിസിനസ് സംരംഭങ്ങളെല്ലാം റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് 38 കോടിയിലധികം വരിക്കാരുണ്ട് ജിയോയ്ക്ക്.