Movie prime

കേരള കാര്‍ഷിക മേഖലയെ ഡിജിറ്റലാക്കാൻ സിസ്‌കോയും കേരള ഐടി മിഷനും

തിരുവനന്തപുരം: രാജ്യത്തെ ഡിജിറ്റൈസേഷന് ആക്സിലറേഷന് (സിഡിഎ) പരിപാടിയുടെ ഭാഗമായി സിസ്കോ കേരള ഐടി മിഷനുമായി സഹകരിച്ച് കേരളത്തിലെ കാര്ഷികസമൂഹത്തിലേക്ക് ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും ഡാറ്റാ സയന്സിന്റെയും നേട്ടങ്ങളെത്തിക്കാൻ ധാരണാ പത്രം ഒപ്പുവച്ചു. ആദ്യ ഘട്ടത്തില് കണ്ണൂര് ജില്ലയിലെ 15 പഞ്ചായത്തുകളില് പദ്ധതി നടപ്പിലാക്കും. ധാരണാപത്രം അനുസരിച്ച് സിസ്കോ അഗ്രി-ഡിജിറ്റല് ഇന്ഫ്രാസ്ട്രക്ച്ചര് നിര്മ്മിക്കും. ഗ്രാമീണ വിവരകേന്ദ്രങ്ങളും സ്ഥാപിക്കും. ഇവയിലൂടെ കണ്ണൂരിലെ കാര്ഷിക, മല്സ്യത്തൊഴിലാളികള്ക്ക് ഇ-പഠനവും ഉപദേശങ്ങളും നല്കും. വിവര കേന്ദ്രങ്ങളിലൂടെ കര്ഷകര്ക്ക് ആവശ്യമായ സര്ക്കാര്വിവരങ്ങളും, നയങ്ങളുംമനസിലാക്കാം. More
 
കേരള കാര്‍ഷിക മേഖലയെ ഡിജിറ്റലാക്കാൻ സിസ്‌കോയും കേരള ഐടി മിഷനും

തിരുവനന്തപുരം: രാജ്യത്തെ ഡിജിറ്റൈസേഷന്‍ ആക്‌സിലറേഷന്‍ (സിഡിഎ) പരിപാടിയുടെ ഭാഗമായി സിസ്‌കോ കേരള ഐടി മിഷനുമായി സഹകരിച്ച് കേരളത്തിലെ കാര്‍ഷികസമൂഹത്തിലേക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ഡാറ്റാ സയന്‍സിന്റെയും നേട്ടങ്ങളെത്തിക്കാൻ ധാരണാ പത്രം ഒപ്പുവച്ചു.
ആദ്യ ഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയിലെ 15 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. ധാരണാപത്രം അനുസരിച്ച് സിസ്‌കോ അഗ്രി-ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിര്‍മ്മിക്കും. ഗ്രാമീണ വിവരകേന്ദ്രങ്ങളും സ്ഥാപിക്കും. ഇവയിലൂടെ കണ്ണൂരിലെ കാര്‍ഷിക, മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇ-പഠനവും ഉപദേശങ്ങളും നല്‍കും.

വിവര കേന്ദ്രങ്ങളിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ സര്‍ക്കാര്‍വിവരങ്ങളും, നയങ്ങളുംമനസിലാക്കാം. വിപണിയിലെ ട്രെന്‍ഡുകള്‍, കൃഷി സംബന്ധമായ സംശയങ്ങള്‍, നിരക്കുകള്‍,പ്രായോഗിക വീഡിയോകള്‍ തുടങ്ങിയവയെല്ലാം മനസിലാക്കാം.പദ്ധതിക്ക് മലബാര്‍ ഇന്നവേഷന്‍ മേഖല, കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ്,കാര്‍ഷിക വകുപ്പ്, ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് പഞ്ചായത്തുകള്‍ തുടങ്ങിയവയുടെപിന്തുണയുണ്ടാകും.
“സാങ്കേതികവിദ്യയുടെ സ്വാധീനം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പരിവര്‍ത്തനം ചെയ്യാനുംജീവിതനിലവാരം ഉയര്‍ത്താനും സാമ്പത്തിക വികസനം വളര്‍ത്താനും കഴിയും. ഡിജിറ്റൈസേഷന്‍ വഴി വലുതും, ചിതറിക്കിടക്കുന്ന ജനസംഖ്യയ്ക്ക് വിവര സേവനങ്ങള്‍എത്തിക്കുന്നതിന് ചെലവ് കുറഞ്ഞ മാര്‍ഗ്ഗം നല്‍കിക്കൊണ്ട് ഒരു പ്രധാന പങ്ക് വഹിക്കാമെന്നുംഞങ്ങള്‍ വിശ്വസിക്കുന്നു. കാര്‍ഷികമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നവരില്‍ മുന്‍പന്തിയിലാണ് കേരളം, ഈ സംരംഭത്തില്‍ അവരുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍അഭിമാനിക്കുന്നു,” സിസ്‌കോയിലെ പബ്ലിക് അഫയേഴ്‌സ് & സ്ട്രാറ്റജിക് എന്‍ഗേജ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഹരിഷ് കൃഷ്ണന്‍ പറഞ്ഞു.

“സുസ്ഥിര സാമ്പത്തിക വളര്‍ച്ച, സാങ്കേതിക മുന്നേറ്റങ്ങള്‍, എല്ലാവരുടെയും മികച്ച ജീവിതനിലവാരം എന്നിവയുള്ള സംസ്ഥാനത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുക എന്നതാണ് കേരളസര്‍ക്കാരിന്റെ ദര്‍ശനം. കൃഷി, അക്വാകള്‍ച്ചര്‍, നൈപുണ്യവികസനം എന്നിവയില്‍ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ ഓരോ കര്‍ഷകനെയുംഡിജിറ്റലായി ശാക്തീകരിക്കാമെന്ന് വിഭാവനം ചെയ്യുന്നു. ഈ പരിവര്‍ത്തനപദ്ധതിക്കായി സിസ്‌കോയുമായി പങ്കാളിയാകാനും ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍നിരയിലേക്ക്സംസ്ഥാനത്തെ എത്തിക്കുന്നതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” ഐ ടി സെക്രട്ടറി ശിവശങ്കര്‍ എം, പറഞ്ഞു.