Movie prime

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി ലഭ്യമാക്കാന്‍ കെഎസ് യുഎം – എച്ച്ഡിഎഫ്സി ധാരണ

സംസ്ഥാനത്തെ സ്റ്റാര്ട്ടപ്പുകള്ക്ക് സ്മാര്ട്ട് സൊലൂഷനായ സ്മാര്ട്ടപ്പിലൂടെ ബാങ്കിംഗ് സേവനങ്ങള് ലഭ്യമാക്കാന് കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ് യുഎം) പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്സിയുമായി ധാരണയായി.സ്മാര്ട്ട് ധനകാര്യ ഉപകരണങ്ങള്, സ്മാര്ട്ട് സേവന മാര്ഗനിര്ദേശങ്ങള്, സാങ്കേതികവിദ്യ എന്നിവയിലൂടെ സ്റ്റാര്ട്ടപ്പ് ലക്ഷ്യങ്ങള് സാധ്യമാക്കുന്നതാണ് സ്മാര്ട്ട് സൊലൂഷനായ സ്റ്റാര്ട്ടപ്പ്. എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റാര്ട്ടപ്പുകള്ക്കായി വികസിപ്പിച്ച ഈ എന്ഡ് ടു എന്ഡ് ബാങ്കിംഗ് സൊലൂഷനില് കോര്പ്പറേറ്റ് സാലറി അക്കൗണ്ടുകള്, ഫോറെക്സ് സേവനത്തിനുള്ള മാര്ഗനിര്ദേശങ്ങള്, പെയ്മെന്റുകള്, കളക്ഷന് സൊലൂഷനുകള്, പോയിന്റ് ഓഫ് സെയില് ടെര്മിനല്സ് (പിഒഎസ്), വിപണന കേന്ദ്രത്തിനുള്ള നോഡല് അക്കൗണ്ടുകള് More
 
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി ലഭ്യമാക്കാന്‍ കെഎസ് യുഎം – എച്ച്ഡിഎഫ്സി ധാരണ

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്മാര്‍ട്ട് സൊലൂഷനായ സ്മാര്‍ട്ടപ്പിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്സിയുമായി ധാരണയായി.സ്മാര്‍ട്ട് ധനകാര്യ ഉപകരണങ്ങള്‍, സ്മാര്‍ട്ട് സേവന മാര്‍ഗനിര്‍ദേശങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലൂടെ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതാണ് സ്മാര്‍ട്ട് സൊലൂഷനായ സ്റ്റാര്‍ട്ടപ്പ്.

എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വികസിപ്പിച്ച ഈ എന്‍ഡ് ടു എന്‍ഡ് ബാങ്കിംഗ് സൊലൂഷനില്‍ കോര്‍പ്പറേറ്റ് സാലറി അക്കൗണ്ടുകള്‍, ഫോറെക്സ് സേവനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പെയ്മെന്‍റുകള്‍, കളക്ഷന്‍ സൊലൂഷനുകള്‍, പോയിന്‍റ് ഓഫ് സെയില്‍ ടെര്‍മിനല്‍സ് (പിഒഎസ്), വിപണന കേന്ദ്രത്തിനുള്ള നോഡല്‍ അക്കൗണ്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കെഎസ് യുഎം സിഇഒ ഡോ സജി ഗോപിനാഥും എച്ച്ഡിഎഫ്സി ബാങ്ക് ദക്ഷിണ ബ്രാഞ്ച് ബാങ്കിംഗ് മേധാവി അരുണ്‍ മെദിരാറ്റയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഈ ദൗത്യത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും ആഗോളതലത്തില്‍ അവയെ വികസിപ്പിക്കുന്നതിനും അവയുടെ മൂല്യനിര്‍ണയത്തിനും എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം ലഭിക്കുമെന്ന് ഡോ സജി ഗോപിനാഥ് പറഞ്ഞു. ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം ധനകാര്യ സേവനങ്ങള്‍ നേടിയെടുക്കുന്നതിനും മറ്റു സൗകര്യങ്ങള്‍ക്കുമായി എച്ച്ഡിഎഫ്സി ബാങ്കിനെ ബന്ധപ്പെടാന്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎം നിര്‍ദേശം നല്‍കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബാങ്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കാളികള്‍ക്കു മുന്നില്‍ സൊലൂഷനുകള്‍ അവതരിപ്പിക്കുന്നതിനും ഇതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബാങ്ക് മുന്‍കൈ എടുക്കും.ധാരണയുടെ അടിസ്ഥാനത്തില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല സ്മാര്‍ട്ട് ബൈ പ്ലാറ്റ്ഫോമിലൂടെ ബാങ്കിലെ ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്യമാക്കുമെന്നും അരുണ്‍ മെദിരാറ്റ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംസ്കാരത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണിതെന്നും സംസ്ഥാനത്തോടുള്ള പ്രതിബദ്ധതയുടെ മറ്റൊരു സൂചനയാണിതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അവസരം ലഭ്യമാക്കിയ കെഎസ് യുഎമ്മിന് നന്ദി രേഖപ്പെടുത്തി.

എച്ച്ഡിഎഫ്സിയുമായി ധനകാര്യ ഇടപാടുകളുള്ള എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്‍കുബേഷനും ആക്സിലറേഷനും സഹായം ലഭ്യമാക്കും. വര്‍ക്ക് സ്പെയ്സ് പങ്കുവയ്ക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ് സേവനങ്ങള്‍, പേറ്റന്‍റ് ഫയല്‍ചെയ്യല്‍. ഉള്ളടക്ക രചന, ടാക്സ്, നിയമോപദേശം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന വാണിജ്യ സേവനങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിലക്കിഴിവില്‍ ലഭ്യമാക്കുന്ന തേര്‍ഡ് പാര്‍ട്ടി അലയന്‍സുകളും ബാങ്കിനുണ്ട്.

വളര്‍ച്ചയും ദൃശ്യതയും ഉറപ്പുവരുത്തുന്നതിനായി ബാങ്കിന്‍റെ നാനൂറ് ലക്ഷത്തിലധികം ഉപഭോക്താക്കളിലേക്കെത്താവുന്ന സ്മാര്‍ട്ട് ബൈ പ്ലാറ്റ്ഫോമില്‍ സ്റ്റാര്‍ട്ടപ്പുകളെ എച്ച്ഡിഎഫ്സി ലിസ്റ്റ് ചെയ്യും.മാര്‍ഗനിര്‍ദേശക പരിപാടികളിലൂടെ സീനിയര്‍ മാനേജ്മെന്‍റിന്‍റെ മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ ബാങ്ക് പിന്തുണയ്ക്കും. കെഎസ് യുഎമ്മുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പുകളെ നിരീക്ഷിക്കുന്നതിനായി ഫിന്‍ടെക് ഇന്നൊവേഷന്‍ സെന്‍റര്‍ രൂപീകരിക്കുകയും കോര്‍പ്പറേറ്റ് ഇന്നൊവേഷന്‍ പ്രോഗ്രാമുകള്‍ നടത്തുകയും ചെയ്യും.