Movie prime

രണ്ട് വ്യത്യസ്ത ഡിജിറ്റൽ വാലറ്റ് ഉല്പന്നങ്ങളുമായി ലെ ഒക്സെൽ ഇന്ത്യ

തിരുവനന്തപുരം: പലവ്യഞ്ജനങ്ങളിലും ഇന്ധന വിലയിലും വമ്പിച്ച ഇളവുകൾ വാഗ്ദാനം ചെയ്യുന്ന പെട്രോ കാർഡ്, സൂപ്പർ ഷോപ്പി കാർഡ് എന്നീ രണ്ട് വ്യത്യസ്ത ഡിജിറ്റൽ വാലറ്റുകളുമായി ലെ ഒക്സൽ ഇന്ത്യ. യു എ ഇ സ്വദേശിയായ ഹാഷിം കഡൂര അഡ്വൈസറി ചെയർമാൻ ആയുള്ള കമ്പനിയാണ് ഓൺലൈൻ വ്യാപാര രംഗത്തെ സാധ്യതകളും നേട്ടങ്ങളും പൂർണമായും ഉപയോക്താക്കളിലെത്തിച്ച് വിപണിയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിടുന്നത്. പലചരക്കുൽപ്പന്നങ്ങളും ഇന്ധനവും ബൾക്കായി (ഉയർന്ന അളവിൽ) വാങ്ങുന്ന കസ്റ്റമേഴ്സിന് വൻനേട്ടമാണ് പെട്രോ, സൂപ്പർ ഷോപ്പി കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്. More
 
രണ്ട് വ്യത്യസ്ത ഡിജിറ്റൽ വാലറ്റ് ഉല്പന്നങ്ങളുമായി ലെ ഒക്സെൽ ഇന്ത്യ

തിരുവനന്തപുരം: പലവ്യഞ്ജനങ്ങളിലും ഇന്ധന വിലയിലും വമ്പിച്ച ഇളവുകൾ വാഗ്ദാനം ചെയ്യുന്ന പെട്രോ കാർഡ്, സൂപ്പർ ഷോപ്പി കാർഡ് എന്നീ രണ്ട് വ്യത്യസ്ത ഡിജിറ്റൽ വാലറ്റുകളുമായി ലെ ഒക്സൽ ഇന്ത്യ. യു എ ഇ സ്വദേശിയായ ഹാഷിം കഡൂര അഡ്വൈസറി ചെയർമാൻ ആയുള്ള കമ്പനിയാണ് ഓൺലൈൻ വ്യാപാര രംഗത്തെ സാധ്യതകളും നേട്ടങ്ങളും പൂർണമായും ഉപയോക്താക്കളിലെത്തിച്ച് വിപണിയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിടുന്നത്.

പലചരക്കുൽപ്പന്നങ്ങളും ഇന്ധനവും ബൾക്കായി (ഉയർന്ന അളവിൽ) വാങ്ങുന്ന കസ്റ്റമേഴ്സിന് വൻനേട്ടമാണ് പെട്രോ, സൂപ്പർ ഷോപ്പി കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്. ഇന്നൊവേഷനും ഡിജിറ്റൽ സാങ്കേതിക വിദ്യയും ഉപയുക്തമാക്കി അടിസ്ഥാന ആവശ്യങ്ങൾ അനായാസം നിറവേറ്റുന്നതിലാണ് കമ്പനിയുടെ ഊന്നൽ. ഉന്നത ഗുണനിലവാരമുള്ള ഉല്‌പന്നങ്ങൾ പരമാവധി കുറഞ്ഞ വിലയിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലും സ്വന്തമാക്കാനുള്ള ഉപയോക്താവിന്റെ ആഗ്രഹത്തെ ലെ ഒക്സൽ ഇന്ത്യ യാഥാർഥ്യമാക്കും.

ഉപഭോക്‌താവിനു പണവും സമയവും ലാഭിക്കാൻ കഴിയുന്ന ലെ ഒക്സൽ പെട്രോ കാർഡ് രാജ്യത്തെ നൂതന ഡിജിറ്റൽ വാലറ്റ് സംരംഭമാണ് എന്ന് ലെ ഒക്സൽ ഇന്ത്യ മാനേജിങ് ഡയറക്ടർ വിഷ്ണു വി എസ് പറമ്പിൽ പറഞ്ഞു. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് വാലറ്റ് പ്രവർത്തിക്കുക . “ഓരോ മാസത്തെയും ഇന്ധനച്ചെലവിൽ വലിയ ഇളവുകൾ നേടാൻ വാലറ്റിന്റെ ഉപയോഗം സഹായിക്കും. 100 രൂപ നല്കി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കാർഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ‘ഫുൾ ഫ്യുവൽ’ എന്ന പേരിൽ ഒരു മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്ക് ആജീവനാന്തം പെട്രോൾ സൗജന്യമായി ലഭിക്കും. 2700 രൂപ വാലറ്റിലേക്ക് മാറ്റുന്നതോടെ ഉപയോക്താവിന് 300 രൂപ ബോണസ് പോയിന്റായി ലഭിക്കും. ഇതുപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും 3000 രൂപയുടെ ഇന്ധനം വാങ്ങാം. കാർഡ് ഒരു മാസത്തിനകം കൊറിയറായി കസ്റ്റമറുടെ വിലാസത്തിൽ ലഭിക്കും.

വ്യക്തിഗത ഉപയോക്താക്കൾക്കും കമ്പനികൾക്കും ഏറെ പ്രയോജനപ്രദവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ് ലെ ഒക്സൽ പെട്രോ കാർഡുകൾ. ഡെബിറ്റ് കാർഡുകളേക്കാൾ സുരക്ഷിതവുമാണ്. എ ടി എം കാർഡുകൾ സ്വൈപ്പ് ചെയ്യുന്നതുപോലെ അനായാസം ഉപയോഗിക്കാനും കഴിയും.
ലെ ഒക്സൽ ഇന്ത്യ അവതരിപ്പിക്കുന്ന മറ്റൊരു നൂതന ഉല്പന്നമാണ് സൂപ്പർ ഷോപ്പി ഡിജിറ്റൽ വാലറ്റ്. പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ ഗാർഹിക ഉല്പന്നങ്ങൾ ബൾക്കായി വാങ്ങുമ്പോൾ വമ്പിച്ച ഡിസ്കൗണ്ടുകൾ ലഭിക്കും. വീട്ടിലിരുന്ന് ഓർഡർ ചെയ്യാനും സൗകര്യം പോലെ ഷോപ്പിലെത്തി ശേഖരിക്കാനും കഴിയും. ഓർഡർ നല്കിയ സാധനങ്ങൾ മിതമായ ചെലവിൽ വീട്ടിലെത്തിച്ച് തരുന്നതിനുള്ള സൗകര്യവും ഒരുക്കും.

സൂപ്പർ ഷോപ്പിക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ ഉത്പന്നത്തിന്റെയും മാർക്കറ്റ് വിലയിൽ നിന്നും 40% മുതൽ 60% വരെ ഡിസ്‌കൗണ്ടും, ചില ദിവസങ്ങളിൽ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ ഓഫറായി ഹാപ്പി അവേഴ്സ് ഡിസ്‌കൗണ്ടും ഇതിനു പുറമെ നൽകുന്നുണ്ട്.

സൂപ്പർ ഷോപ്പി കാർഡുകൾ വിജയകരമാക്കാൻ വ്യാപാര സ്ഥാപനങ്ങളുമായി ഫ്രാഞ്ചൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് ലെ ഒക്സൽ ഇന്ത്യ ഡയറക്ടർ ഹാരിസ് റസാഖ് പറഞ്ഞു. “കേരളത്തിലുടനീളം വലിയൊരു ഫ്രാഞ്ചൈസി ശൃംഖലയാണ് ഇതിനായി രൂപപ്പെടുത്തി വരുന്നത്. ഒരു മാസത്തിനുള്ളിൽ നപടി ക്രമങ്ങൾ പൂർത്തിയാക്കും. ഉപയോക്താക്കളുടെ സൗകര്യാർഥം ഓർഡർ ചെയ്ത സാധനങ്ങൾ അവരുടെ തൊട്ടടുത്ത് എത്തിക്കാൻ കഴിയും വിധം വിപുലമായ ഒരു സംവിധാനത്തിനും കമ്പനി രൂപം നല്കുന്നുണ്ട് ” – അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ജൂലൈ 28 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് മാൾ ഓഫ് ട്രാവൻകൂറിൽ വച്ച് ലെ ഒക്സൽ പെട്രോ കാർഡ്, സൂപ്പർ ഷോപ്പി കാർഡ് എന്നിവ അവതരിപ്പിച്ചു.