Movie prime

നിർമല സീതാരാമന്റെ ആദ്യ ബജറ്റ് സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് ഊന്നൽ നൽകും

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് സാമ്പത്തിക രംഗത്തെ ഘടനാപരമായ പരിഷ്കരണങ്ങളിലും തൊഴിൽവളർച്ചയിലും ഊന്നൽ നല്കുന്നതാവുമെന്ന് വിലയിരുത്തലുകൾ. ഭൂമി, തൊഴിൽ, മൂലധനം, സംരംഭകത്വം എന്നീ മേഖലകൾ കേന്ദ്രീകരിച്ചുള്ള പരിഷ്കാരങ്ങൾ ആദ്യ ബജറ്റിൽ ഇടം പിടിക്കുമെന്നാണ് സൂചന. പുതിയ സർക്കാരിനെ സംബന്ധിച്ച് മുൻഗണന നൽകേണ്ട രണ്ടു സുപ്രധാന മേഖലകളാണ് ഘടനാപരമായ പരിഷ്കാരങ്ങളും തൊഴിൽവളർച്ചയും. രണ്ടിനും മതിയായ പ്രാധാന്യം നൽകിയാവും സാമ്പത്തികശാസ്ത്ര ബിരുദധാരി കൂടിയായ സീതാരാമൻ തന്റെ കന്നിബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ More
 
നിർമല സീതാരാമന്റെ ആദ്യ ബജറ്റ് സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് ഊന്നൽ നൽകും

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് സാമ്പത്തിക രംഗത്തെ ഘടനാപരമായ പരിഷ്കരണങ്ങളിലും തൊഴിൽവളർച്ചയിലും ഊന്നൽ നല്കുന്നതാവുമെന്ന് വിലയിരുത്തലുകൾ. ഭൂമി, തൊഴിൽ, മൂലധനം, സംരംഭകത്വം എന്നീ മേഖലകൾ കേന്ദ്രീകരിച്ചുള്ള പരിഷ്കാരങ്ങൾ ആദ്യ ബജറ്റിൽ ഇടം പിടിക്കുമെന്നാണ് സൂചന.

പുതിയ സർക്കാരിനെ സംബന്ധിച്ച് മുൻഗണന നൽകേണ്ട രണ്ടു സുപ്രധാന മേഖലകളാണ് ഘടനാപരമായ പരിഷ്കാരങ്ങളും തൊഴിൽവളർച്ചയും. രണ്ടിനും മതിയായ പ്രാധാന്യം നൽകിയാവും സാമ്പത്തികശാസ്ത്ര ബിരുദധാരി കൂടിയായ സീതാരാമൻ തന്റെ കന്നിബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ജനപ്രിയ ഘടകങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു.

പൂർണ ബജറ്റിൽ സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ വികസനത്തിനും കൂടുതൽ ഇടം നൽകാനിടയുണ്ട്. പലിശനിരക്ക് കുറച്ച് ഉപഭോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്കായി സർക്കാർ ബാങ്കുകളിൽ, പ്രത്യേകിച്ച് പൊതുമേഖലയിൽ സമ്മർദ്ദം ചെലുത്തും. സമീപ ഭാവിയിൽ റിസർവ് ബാങ്കിന്റെ വായ്പാ നയത്തിലും കാര്യമായ മാറ്റങ്ങൾ വരാനിടയുണ്ട്.

ഗ്രാമീണ ഇന്ത്യയെ മുൻനിർത്തി നിരവധി പദ്ധതികൾ വിഭാവനം ചെയ്യും. 2024 ഓടെ അഞ്ച് ട്രില്യൺ അമേരിക്കൻ ഡോളറിന്റെ സമ്പദ് ശക്തിയാക്കി രാജ്യത്തെ മാറ്റാനാണ് പദ്ധതിയെന്ന്‌ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തിനു നൽകുന്ന ഊന്നൽ വഴി സ്റ്റീൽ, സിമന്റ് മേഖലയുടെ വളർച്ചയോടൊപ്പം അസംഘടിത മേഖലയിലെ തൊഴിൽ വളർച്ചയും ലക്ഷ്യമിടുന്നുണ്ട്.