Movie prime

മിനി ഫാബ് ലാബും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്‍ററും പാലക്കാട്

പാലക്കാട്ടെ ഹാര്ഡ് വെയര്, സ്റ്റാര്ട്ടപ്പ് മേഖലകള്ക്ക് കരുത്തേകാന് മിനി ഫാബ് ലാബും സ്റ്റാര്ട്ടപ്പ് ഇന്കുബേഷന് സെന്ററും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വ്യാവസായിക മേഖല സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയ്ക്ക് മിനി ഫാബ് ലാബും ഇന്കുബേഷന സെന്ററും മുതല്ക്കൂട്ടാകും. ജനുവരി 25 ശനിയാഴ്ച രാവിലെ 11 മണിക്ക് കെഎസ്യുഎം പാലക്കാട് ഗവ പോളിടെക്നിക്കില് സംഘടിപ്പിക്കുന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന് മിനി ഫാബ് ലാബിന്റെയും പാലക്കാട് ഇന്കുബേഷന് സെന്റര് ഫോര് സ്റ്റാര്ട്ടപ്സ്(പിക്സ്) -ന്റെയും ഉദ്ഘാടനം നിര്വഹിക്കും. More
 
മിനി ഫാബ് ലാബും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്‍ററും പാലക്കാട്

പാലക്കാട്ടെ ഹാര്‍ഡ് വെയര്‍, സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ക്ക് കരുത്തേകാന്‍ മിനി ഫാബ് ലാബും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്‍ററും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യാവസായിക മേഖല സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയ്ക്ക് മിനി ഫാബ് ലാബും ഇന്‍കുബേഷന സെന്‍ററും മുതല്‍ക്കൂട്ടാകും. ജനുവരി 25 ശനിയാഴ്ച രാവിലെ 11 മണിക്ക് കെഎസ്യുഎം പാലക്കാട് ഗവ പോളിടെക്നിക്കില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മിനി ഫാബ് ലാബിന്‍റെയും പാലക്കാട് ഇന്‍കുബേഷന്‍ സെന്‍റര്‍ ഫോര്‍ സ്റ്റാര്‍ട്ടപ്സ്(പിക്സ്) -ന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം കൊച്ചിയില്‍ ആരംഭിക്കുന്ന സൂപ്പര്‍ ഫാബ് ലാബിന്‍റെയും ഉദ്ഘാടനം സ്വിച്ചോണ്‍ ചെയ്ത് അദ്ദേഹം നിര്‍വഹിക്കും.

സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ വി കെ ശ്രീകണ്ഠന്‍ എംപി, സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ പി ഇന്ദിരാ ദേവി, പാലക്കാട് ഗവ. പോളിടെക്നിക് പ്രിന്‍സിപ്പല്‍ എം ചന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

വ്യവസായ സംരംഭങ്ങള്‍ക്ക് ഏറെ പേരു കേട്ട പാലക്കാട് ജില്ലയിലെ സംരംഭകര്‍ക്ക് മിനി ഫാബ് ലാബ് മുതല്‍ക്കൂട്ടാകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. പുതിയ സംരംഭങ്ങളെ സഹായിക്കാന്‍ എല്ലാ ജില്ലയിലും സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം വളര്‍ത്തിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഹാര്‍ഡ് വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംരംഭകര്‍ക്കും മിനി ഫാബ് ലാബിന്‍റെ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

ത്രിഡി പ്രിന്‍റിംഗ് കൂടാതെ, സിഎന്‍ജി മില്ലിംഗ്, സര്‍ക്യൂട്ട് പ്രൊഡക്ഷന്‍, പ്രിസിഷന്‍ മില്ലിംഗ് തുടങ്ങിയവ മിനിഫാബ് ലാബില്‍ സാധ്യമാകും. ഐഐടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പാലക്കാട് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള സാധ്യത വലുതാണ്. ഈ സാധ്യതയെ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ഇന്‍കുബേറ്ററിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.