Movie prime

കരകൗശല തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: കരകൗശല മേഖലയിലെ തൊഴിലാളികള്ക്ക് കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു. വിജ്ഞാപനം ഗസറ്റില് പ്രസിദ്ധീകരിക്കുന്ന തീയതി മുതല് പുതുക്കിയ കൂലി നിരക്കുകള് പ്രാബല്യത്തില് വരും.കലാശില്പ നിര്മ്മാണ പ്രവര്ത്തന മേഖലയിലെ ലോഹം, ലോഹസങ്കരം, മരം, മൃഗങ്ങളുടെ കൊമ്പുകള്, സിമന്റ്, കളിമണ്ണ്, പ്ലാസ്റ്റിക്, പ്ലാസ്റ്റര് ഓഫ് പാരീസ്, സ്റ്റോണ് തുടങ്ങിയവ കൊണ്ടുള്ളത് എന്നീ മേഖലയിലെ കൂലിയാണ് പുതുക്കി നിശ്ചയിച്ചത്. അതിവിദഗ്ദ്ധ വിഭാഗം-എ)മാസ്റ്റര് ക്രാഫ്സ്റ്റ്മാന്, ചീഫ് ആര്ട്ടിസ്റ്റ് – പുതുക്കിയ വേതന നിരക്ക് – 720/രൂപ, (ബി) ക്രാഫ്റ്റ്സ്മാന് ആര്ട്ടിസ്റ്റ് – More
 
കരകൗശല തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: കരകൗശല മേഖലയിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു. വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പുതുക്കിയ കൂലി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.കലാശില്പ നിര്‍മ്മാണ പ്രവര്‍ത്തന മേഖലയിലെ ലോഹം, ലോഹസങ്കരം, മരം, മൃഗങ്ങളുടെ കൊമ്പുകള്‍, സിമന്റ്, കളിമണ്ണ്, പ്ലാസ്റ്റിക്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, സ്റ്റോണ്‍ തുടങ്ങിയവ കൊണ്ടുള്ളത് എന്നീ മേഖലയിലെ കൂലിയാണ് പുതുക്കി നിശ്ചയിച്ചത്.

അതിവിദഗ്ദ്ധ വിഭാഗം-എ)മാസ്റ്റര്‍ ക്രാഫ്സ്റ്റ്മാന്‍, ചീഫ് ആര്‍ട്ടിസ്റ്റ് – പുതുക്കിയ വേതന നിരക്ക് – 720/രൂപ, (ബി) ക്രാഫ്റ്റ്സ്മാന്‍ ആര്‍ട്ടിസ്റ്റ് – 650/, വിദഗ്ദ്ധ വിഭാഗം- ക്രാഫ്റ്റ്സ് അസിസ്റ്റന്റ്, ആര്‍ട്ട് അസിസ്റ്റന്റ്, മോള്‍ഡേഴ്സ്, ഡൈ മേക്കേഴ്സ്,കാര്‍വിംഗ് വര്‍ക്കേഴ്സ്- 580/, അര്‍ദ്ധവിഭാഗം- പോളിഷര്‍, കട്ടര്‍, ക്രാഫ്റ്റ്സ്, ആര്‍ട്ട് ഹെല്‍പ്പര്‍ -510/, ഓഫീസ് ജീവനക്കാര്‍-മാനേജര്‍-16,850/, സൂപ്പര്‍വൈസര്‍ -15,030/,അക്കൗണ്ടന്റ്, ക്ലാര്‍ക്ക്,ക്യാഷ്യര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്, റിസപ്ഷനിസ്റ്റ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍ കീപ്പര്‍, ഡ്രൈവര്‍ -11,740/, സ്റ്റോര്‍ അസിസ്റ്റന്റ് , പായ്ക്കര്‍, പ്യൂണ്‍, വാച്ച്മാന്‍, ഹെല്‍പ്പര്‍ -11,630/, ക്ലീനര്‍, സ്വീപ്പര്‍ – 11,400/ എന്നിങ്ങനെയാണ് കൂലി പുതുക്കിയത്.

ദിവസ വേതനക്കാര്‍ക്ക് മേല്‍ക്കാണിച്ച അടിസ്ഥാനവേതനത്തിനു പുറമേ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ (199899=100) 300 പോയിന്റിന് മുകളില്‍ വരുന്ന ഓരോ പോയിന്റിനും ഒരു രൂപാ നിരക്കിലും മാസശമ്പളക്കാര്‍ക്ക് 26/ രൂപാ നിരക്കിലും ക്ഷാമബത്ത നല്‍കും. ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിലോ ഒരു തൊഴിലുടമയുടെ കീഴിലോ 5 വര്‍ഷമോ അതില്‍ കൂടുതലോ സേവന കാലം പൂര്‍ത്തിയാക്കിയവര്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഓരോ 5 വര്‍ഷത്തെ സേവനകാലയളവിനും പുതുക്കിയ അടിസ്ഥാന വേതനത്തിന്റെ 5% നിരക്കില്‍ പരമാവധി 15% പരിധിയില്‍ സര്‍വ്വീസ് വെയിറ്റേജായി അടിസ്ഥാന വേതനത്തില്‍ ഉള്‍പ്പെടുത്തി അനുവദിക്കും.

ഏതെങ്കിലും തൊഴിലാളിക്ക് ഈ വിജ്ഞാപനത്തില്‍ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതന നിരക്ക് നിലവില്‍ ലഭിക്കുന്നിടത്ത് അപ്രകാരമുള്ള ഉയര്‍ന്ന നിരക്ക് തന്നെ തുടര്‍ന്നും ലഭിക്കും.
ഏതെങ്കിലും വിഭാഗത്തില്‍ പീസ് റേറ്റോ കരാര്‍ നിരക്കോ നടപ്പാക്കുന്നിടത്ത് പുതുക്കിയ കൂലി നിശ്ചയിച്ച നിരക്കില്‍ 8 മണിക്കൂര്‍ ജോലിയുള്ള മിനിമം വേതനം ലഭിക്കും. മാസവേതനം നിശ്ചയിച്ചിട്ടുള്ള വിഭാഗക്കാരുടെ ദിവസ വേതനം ക്ഷാമബത്ത അടക്കമുള്ള മൊത്തം മാസവേതനത്തെ 26 കൊണ്ട് ഭാഗിച്ചും ദിവസ വേതനം നിശ്ചയിച്ച വിഭാഗക്കാരുടെ മാസവേതനം ക്ഷാമബത്ത അടക്കമുള്ള മൊത്തം ദിവസവേതനത്തെ 26 കൊണ്ട് ഗുണിച്ചുമാണ് കണക്കാക്കുന്നത്. ഏതെങ്കിലും വിഭാഗം ജീവനക്കാരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത്തരം ജീവനക്കാര്‍ക്ക് സമാന പദവിയിലുള്ള ജീവനക്കാര്‍ക്ക് നിശ്ചയിച്ച രീതിയിലുള്ള വേതനം ലഭിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്ന് ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്.