Movie prime

മൂന്നു മക്കളെയും ഉൾപ്പെടുത്തി ‘ഫാമിലി കൗൺസിൽ’ രൂപീകരിക്കാനൊരുങ്ങി മുകേഷ് അംബാനി

Mukesh Ambani അംബാനി സഹോദരങ്ങളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരുൾപ്പെടെ കുടുംബാംഗങ്ങൾക്കെല്ലാം തുല്യ പ്രാതിനിധ്യം ഉള്ള കൗൺസിലാണ് രൂപീകരിക്കുന്നത്.വിവിധ കാര്യങ്ങളിൽ കുടുംബാംഗങ്ങൾക്കിടയിൽ ഏകോപനം സാധ്യമാക്കുന്ന ഒരു എക്സിക്യൂട്ടീവ് ബോഡി എന്ന നിലയിലാവും കൗൺസിലിൻ്റെ പ്രവർത്തനം. കുടുംബത്തിന്റെ വിശാലമായ ബിസിനസ്സ് സാമ്രാജ്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻകൂട്ടായ തീരുമാനങ്ങൾ എടുക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം അവസാനത്തോടെ ആസൂത്രണ പ്രക്രിയ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.Mukesh Ambani റിലയൻസ് ഗ്രൂപ്പിന്റെ പിന്തുടർച്ച-ആസൂത്രണ പ്രക്രിയയുടെ ഭാഗമായി ‘ഫാമിലി കൗൺസിൽ’ രൂപീകരിക്കാനൊരുങ്ങി മുകേഷ് അംബാനി.അംബാനി സഹോദരങ്ങളായ ആകാശ്, More
 
മൂന്നു മക്കളെയും ഉൾപ്പെടുത്തി ‘ഫാമിലി കൗൺസിൽ’ രൂപീകരിക്കാനൊരുങ്ങി മുകേഷ് അംബാനി

Mukesh Ambani

അംബാനി സഹോദരങ്ങളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരുൾപ്പെടെ കുടുംബാംഗങ്ങൾക്കെല്ലാം തുല്യ പ്രാതിനിധ്യം ഉള്ള കൗൺസിലാണ് രൂപീകരിക്കുന്നത്.വിവിധ കാര്യങ്ങളിൽ കുടുംബാംഗങ്ങൾക്കിടയിൽ ഏകോപനം സാധ്യമാക്കുന്ന ഒരു എക്സിക്യൂട്ടീവ് ബോഡി എന്ന നിലയിലാവും കൗൺസിലിൻ്റെ പ്രവർത്തനം. കുടുംബത്തിന്റെ വിശാലമായ ബിസിനസ്സ് സാമ്രാജ്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻകൂട്ടായ തീരുമാനങ്ങൾ എടുക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം അവസാനത്തോടെ ആസൂത്രണ പ്രക്രിയ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.Mukesh Ambani

റിലയൻസ് ഗ്രൂപ്പിന്റെ പിന്തുടർച്ച-ആസൂത്രണ പ്രക്രിയയുടെ ഭാഗമായി ‘ഫാമിലി കൗൺസിൽ’ രൂപീകരിക്കാനൊരുങ്ങി മുകേഷ് അംബാനി.അംബാനി സഹോദരങ്ങളായ ആകാശ്, ഇഷ, അനന്ത് എന്നിവരുൾപ്പെടെ എല്ലാ കുടുംബാംഗങ്ങൾക്കും കൗൺസിലിൽ തുല്യ പ്രാതിനിധ്യം നൽകും.കുടുംബത്തിന്റെ വിശാലമായ ബിസിനസ്സ് സാമ്രാജ്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ
കൂട്ടായ തീരുമാനങ്ങൾ എടുക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷ് ഓൺലൈൻ ന്യൂസ് പോർട്ടലായ ലൈവ് മിൻ്റാണ് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.

റിലയൻസിന്റെ തുടർച്ചയായ ആസൂത്രണത്തിന്റെ ഭാഗമായാണ് ഈ നീക്കം. കുടുംബത്തിലെ ഒരു മുതിർന്ന അംഗവും മൂന്ന് മക്കളും മെൻ്റർമാരും ഉപദേഷ്ടാക്കളും കൗൺസിലിൽ ഉണ്ടാകും. ആർ‌ഐ‌എല്ലിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കൗൺസിൽ പ്രധാന പങ്ക് വഹിക്കും. ബിസിനസ്സിൻ്റെ ഓരോ വിഭാഗത്തിനും മുൻകൂട്ടി തീരുമാനിക്കുന്ന രീതിയിൽ പ്രാതിനിധ്യം നൽകും. കുടുംബവുമായും ബിസിനസ്സുമായും ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കാൻ ഫോറം സഹായിക്കും. അടുത്ത വർഷം അവസാനത്തോടെ ആസൂത്രണ പ്രക്രിയ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ 80 ബില്യൺ ഡോളറിലധികം ആസ്തികളാണ് അംബാനിക്കുള്ളത്. ആർ‌ഐ‌എല്ലിന്റെ ഭാവിയെക്കുറിച്ച് കുടുംബത്തിനൊന്നടങ്കമുള്ള കൂട്ടായ കാഴ്ചപ്പാട് ഉറപ്പുവരുത്താനാണ് അംബാനി ആഗ്രഹിക്കുന്നത്. കുടുംബാംഗങ്ങൾക്ക് ഒരു പൊതുവേദിയുണ്ടാകണം. അടുത്ത തലമുറ ആർഐഎല്ലിനെ
ഏറ്റെടുക്കുമ്പോൾ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് അവ പരിഹരിക്കുകയാണ് ലക്ഷ്യം. പിതാവ് ധീരുഭായി അംബാനിയുടെ മരണശേഷം സഹോദരൻ അനിൽ അംബാനിയുമായി ഉടലെടുത്ത സ്വത്ത് തർക്കത്തിൽ നിന്ന് മുകേഷ് അംബാനി ചില പാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.

വിവിധ കാര്യങ്ങളിൽ കുടുംബാംഗങ്ങൾക്കിടയിൽ ഏകോപനം സാധ്യമാക്കുന്ന ഒരു എക്സിക്യൂട്ടീവ് ബോഡി എന്ന നിലയിലാവും ഫാമിലി കൗൺസിലിൻ്റെ പ്രവർത്തനം. വൈവിധ്യമാർന്ന ബിസിനസ്സുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവരുന്ന മറ്റ് ബിസിനസ്സ് കുടുംബങ്ങളെ ഇക്കാര്യത്തിൽ അംബാനി മാതൃകയാക്കും.

റീറ്റെയ്ൽ, ഡിജിറ്റൽ, ഊർജം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുടെ നിയന്ത്രണം മൂന്ന് മക്കളുടെ പേരിലുമായി വിഭജിക്കും. 2014 ഒക്ടോബറിൽ ആകാശും ഇഷയും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെയും, റിലയൻസ് റീറ്റെയ്ൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെയും ബോർഡുകളിൽ ഡയറക്ടർമാരായി ചേർന്നിരുന്നു. ഇളയവനായ ആനന്ദിനെ കഴിഞ്ഞ മാർച്ചിൽ ജിയോ പ്ലാറ്റ്ഫോം ബോർഡിൻ്റെ അഡീഷണൽ ഡയറക്ടറായി നിയമിച്ചിരുന്നു. ആകാശ്, ഇഷ എന്നിവരും ജിയോ പ്ലാറ്റ്ഫോമിൻ്റെ ബോർഡിലുണ്ട്. ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ഡയറക്ടർ കൂടിയാണ് ഇഷാ അംബാനി. ആകാശും ആനന്ദും യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിലും ദക്ഷിണേഷ്യൻ പഠനത്തിലുമാണ് ഇഷയുടെ ബിരുദം.

അടുത്ത കാലത്ത് നടന്ന പുന:സംവിധാനങ്ങൾ വഴി മുകേഷ് അംബാനിയും ഭാര്യ നിതയും മൂന്ന് മക്കളും ആർ‌ഐ‌എല്ലിലെ ഓഹരി പങ്കാളിത്തം പുന:ക്രമീകരിച്ചിരുന്നു. മാർച്ചിൽ പ്രൊമോട്ടർമാരായ തത്ത്വം എന്റർപ്രൈസസ് എൽ‌എൽ‌പി, സമർ‌ജിത് എന്റർ‌പ്രൈസസ് എൽ‌എൽ‌പി എന്നിവ മറ്റൊരു ഗ്രൂപ്പ് സ്ഥാപനമായ ദേവർഷി കൊമേഴ്‌സ്യൽസ് എൽ‌എൽ‌പിയിൽ നിന്ന് ആർ‌ഐ‌എല്ലിന്റെ 3.2 ശതമാനം ഓഹരികൾ ഏറ്റെടുക്കുകയും ചെയ്തു.പ്രൊമോട്ടർക്കും പ്രൊമോട്ടർ ഗ്രൂപ്പിലെ അംഗങ്ങൾക്കും ഇടയിൽ ഇന്റർ-സെ ട്രാൻസ്ഫർ വഴി പ്രൊമോട്ടർ ഗ്രൂപ്പ് ഹോൾഡിംഗ് പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇടപാട് നടന്നത്. ആർ‌ഐ‌എല്ലിലെ ഓഹരികളുടെ എണ്ണം,മുകേഷ് അംബാനി കുടുംബത്തിലെ ഓരോ അംഗത്തിനും തുല്യമാക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.

ഫാമിലി കൗൺസിൽ എന്നത് ഒരു ‘മെൽറ്റിങ്ങ് പോട്ട് ‘ പോലെയാണെന്ന് നിയമ സ്ഥാപനമായ എസ്‌എൻ‌ജി & പാർട്ണേഴ്സിൻ്റെ
മാനേജിംഗ് പാർട്ണർ ആയ രാജേഷ് നാരായൺ ഗുപ്ത പറഞ്ഞു. കുടുംബത്തിലെ മുഴുവൻ പേരുടേയും വ്യത്യസ്തമായ ആശയങ്ങളും നിർദേശങ്ങളും അവിടെ ഒത്തുചേരും. ഒന്നിച്ച് ലയിക്കും. അഭിപ്രായ ഭിന്നതകൾ പരിഹരിച്ച്, സുതാര്യതയും പങ്കാളിത്തവും ഉറപ്പാക്കി, പൊതുക്ഷേമം ലാക്കാക്കി, തികച്ചും ജനാധിപത്യപരമായ തീരുമാനങ്ങൾ അതിൽനിന്ന് ഉരുത്തിരിയും.