Movie prime

24x7x365 ആർ‌ടി‌ജി‌എസ് സംവിധാനം ഡിസംബർ മുതൽ

RTGS ഡിസംബർ മുതൽ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ലഭ്യമായ ആർടിജിഎസ് ഫണ്ട് ട്രാൻസ്ഫർ സംവിധാനം രാജ്യത്ത് നിലവിൽ വരുമെന്ന് റിസർവ് ബാങ്ക്. നിലവിൽ ബാങ്കുകളുടെ പ്രവൃത്തി സമയങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ആർടിജിഎസിന് കീഴിൽ കൈമാറ്റം ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ തുക രണ്ടു ലക്ഷമാണ്. 24x7x365 അടിസ്ഥാനത്തിൽ തത്സമയ പേയ്മെന്റ് സംവിധാനമുള്ള വളരെ കുറച്ച് രാജ്യങ്ങളിൽ ഡിസംബറോടെ ഇന്ത്യയും ഉൾപ്പെടുമെന്ന് റിസർവ് ബാങ്ക് മേധാവി ശക്തികാന്ത് ദാസ് അറിയിച്ചു.RTGS ഏതെങ്കിലും ബാങ്കിൻ്റെ ഒരു More
 
24x7x365 ആർ‌ടി‌ജി‌എസ് സംവിധാനം ഡിസംബർ മുതൽ

RTGS

ഡിസംബർ മുതൽ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ലഭ്യമായ ആർടിജിഎസ് ഫണ്ട് ട്രാൻസ്ഫർ സംവിധാനം രാജ്യത്ത് നിലവിൽ വരുമെന്ന് റിസർവ് ബാങ്ക്. നിലവിൽ ബാങ്കുകളുടെ പ്രവൃത്തി സമയങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ആർ‌ടി‌ജി‌എസിന് കീഴിൽ കൈമാറ്റം ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ തുക രണ്ടു ലക്ഷമാണ്. 24x7x365 അടിസ്ഥാനത്തിൽ തത്സമയ പേയ്‌മെന്റ് സംവിധാനമുള്ള വളരെ കുറച്ച് രാജ്യങ്ങളിൽ ഡിസംബറോടെ ഇന്ത്യയും ഉൾപ്പെടുമെന്ന് റിസർവ് ബാങ്ക് മേധാവി ശക്തികാന്ത് ദാസ് അറിയിച്ചു.RTGS

ഏതെങ്കിലും ബാങ്കിൻ്റെ ഒരു ശാഖയിൽ അക്കൗണ്ടുള്ള ഒരാൾക്ക്, മറ്റൊരു ബാങ്കിൻ്റെ ഏതെങ്കിലും ശാഖയിലെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കുന്നതാണ് ഇന്റർ ബാങ്ക് ട്രാൻസ്ഫർ. പണമടയ്ക്കുന്നയാളുടെ അക്കൗണ്ടിൽനിന്ന് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറാനുള്ള സൗകര്യമാണിത്. രണ്ട് സംവിധാനങ്ങളാണ് ഇന്റർ ബാങ്ക് ട്രാൻസ്ഫറിനായി നിലവിലുള്ളത്. ഒന്ന്, ആർ‌ടി‌ജി‌എസ് അഥവാ തത്സമയ മൊത്ത സെറ്റിൽമെൻ്റ്(റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻ്റ്). രണ്ട്, നെഫ്റ്റ് അഥവാ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ. റിസർവ് ബാങ്കിൻ്റെ നിയന്ത്രണത്തിലാണ്
രണ്ട് സംവിധാനങ്ങളും പ്രവർത്തിക്കുന്നത്.

ആർ‌ടി‌ജി‌എസ് സമ്പ്രദായത്തിൽ, പണമടയ്ക്കുന്ന ബാങ്ക് ഫണ്ട് കൈമാറ്റം ചെയ്യുന്ന അതേ നിമിഷത്തിൽ ഗുണഭോക്തൃ ബാങ്കിൽ ഫണ്ടുകൾ ലഭിക്കും. അതായത് തത്സമയമാണ് ഇടപാടുകൾ നടക്കുന്നത്. ഫണ്ട് ട്രാൻസ്ഫർ സന്ദേശം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഗുണഭോക്തൃ ബാങ്ക് അത് ബെനിഫിഷ്യറി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത് കൊടുക്കണം എന്നാണ് നിയമം.

2019 ഡിസംബർ മുതൽ 24x7x365 അടിസ്ഥാനത്തിൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(നെഫ്റ്റ്) സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര ബിസ്നസ് സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കും വേഗത്തിലും തടസ്സമില്ലാത്തതുമായ തത്സമയ ഫണ്ട് ട്രാൻസ്ഫർ ആവശ്യമാണ് എന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് 2020 ഡിസംബർ മുതൽ ആർ‌ടി‌ജി‌എസ് സംവിധാനം മുഴുവൻ സമയവും ലഭ്യമാക്കാൻ തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് മേധാവി അറിയിച്ചു.

പരമാവധി രണ്ടുലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് അവധി ദിവസങ്ങളിൽ പോലും ലഭ്യമായ ഒരു തത്സമയ പേയ്‌മെന്റ് സംവിധാനമാണ് ഐഎംപിഎസ്. രണ്ടു ലക്ഷം രൂപ വരെ മാത്രമേ കൈമാറാനാവൂ എന്നതാണ് ഇതിൻ്റെ ന്യൂനത. ഇതിൽ കുറഞ്ഞ പരിധിയില്ല.