Movie prime

വോഡാഫോണ്‍ ഐഡിയ റീചാര്‍ജിലൂടെ അധിക വരുമാനത്തിന് വഴിയൊരുക്കി പേടിഎം

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ പേടിഎം രാജ്യത്തെ റീട്ടെയില് സ്റ്റോറുകളോടും വ്യക്തികളോടും വോഡാഫോണ് ഐഡിയ റീചാര്ജിലൂടെ അധിക വരുമാനം നേടുകയും അതുവഴി കുടിയേറ്റ തൊഴിലാളികള്ക്ക് അനായാസം ടോപ്-അപ്പ് ചെയ്യാന് അവസരം ഒരുക്കാനും അഭ്യര്ത്ഥിച്ചു. മൊബൈല് റീചാര്ജ് കടകള്, പലചരക്ക് സ്റ്റോറുകള്, പാല് ബൂത്തുകള്, ഫാര്മസികള് തുടങ്ങി വ്യക്തികളോടും വരെ അവരുടെ ഔട്ട്ലെറ്റുകളിലൂടെ വൊഡാഫോണ് ഐഡിയ പ്രീപെയ്ഡ് മൊബൈല് റീചാര്ജ് സൗകര്യമൊരുക്കി അധിക വരുമാനം നേടാനാണ് അറിയിച്ചിരിക്കുന്നത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണില് കുടുങ്ങിയ ലക്ഷക്കണക്കിന് കുടിയേറ്റ More
 
വോഡാഫോണ്‍ ഐഡിയ റീചാര്‍ജിലൂടെ അധിക വരുമാനത്തിന് വഴിയൊരുക്കി പേടിഎം

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം രാജ്യത്തെ റീട്ടെയില്‍ സ്റ്റോറുകളോടും വ്യക്തികളോടും വോഡാഫോണ്‍ ഐഡിയ റീചാര്‍ജിലൂടെ അധിക വരുമാനം നേടുകയും അതുവഴി കുടിയേറ്റ തൊഴിലാളികള്‍ക്ക് അനായാസം ടോപ്-അപ്പ് ചെയ്യാന്‍ അവസരം ഒരുക്കാനും അഭ്യര്‍ത്ഥിച്ചു. മൊബൈല്‍ റീചാര്‍ജ് കടകള്‍, പലചരക്ക് സ്റ്റോറുകള്‍, പാല്‍ ബൂത്തുകള്‍, ഫാര്‍മസികള്‍ തുടങ്ങി വ്യക്തികളോടും വരെ അവരുടെ ഔട്ട്‌ലെറ്റുകളിലൂടെ വൊഡാഫോണ്‍ ഐഡിയ പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ് സൗകര്യമൊരുക്കി അധിക വരുമാനം നേടാനാണ് അറിയിച്ചിരിക്കുന്നത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായിരിക്കും ഈ നീക്കം.

‘റീചാര്‍ജ് സാത്തി’ എന്ന പരിപാടിയിലൂടെയാണ് പേടിഎം, വൊഡാഫോണ്‍ ഐഡിയ മൊബൈല്‍ ഫോണ്‍ ടോപ്-അപ്പിന് സൗകര്യമൊരുക്കുന്നത്. ഇതിലൂടെ വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും ഈ ലോക്ക്ഡൗണ്‍ കാലത്ത് അധിക വരുമാനം നേടാനും സാധിക്കും. പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വൊഡാഫോണ്‍ ഐഡിയ നമ്പറുകളുടെ റീചാര്‍ജ് ആരംഭിക്കാം.

വോഡാഫോണ്‍ ഐഡിയ റീചാര്‍ജിലൂടെ അധിക വരുമാനത്തിന് വഴിയൊരുക്കി പേടിഎം

ഇത് ആരംഭിക്കാനായി വ്യക്തികള്‍ ആധാര്‍, പാന്‍ നമ്പര്‍ പോലുള്ള അധിക വിവരങ്ങളൊന്നും നല്‍കേണ്ടതില്ല. ഏതെങ്കിലും വൊഡാഫോണ്‍ ഐഡിയ റീചാര്‍ജ് ചെയ്യുന്നതോടെ ഉപഭോക്താവ് തനിയെ റീചാര്‍ജ് സാത്തിയില്‍ അംഗമാകുന്നു. ആദ്യത്തെ അഞ്ച് റീചാര്‍ജ് കഴിയുമ്പോള്‍ ഉപഭോക്താവിന് 40 രൂപ കാഷ്ബാക്ക് ലഭിക്കുന്നു. തുടര്‍ന്ന് 100രൂപയ്ക്കു മുകളിലുള്ള എല്ലാ റീചാര്‍ജിനും നാലു ശതമാനം കാഷ്ബാക്ക് ലഭിക്കും.

ലോക്ക്ഡൗണ്‍ മൂലം വലിയൊരു വിഭാഗത്തിന് കടകളില്‍ നിന്നും അവരുടെ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും തൊഴിലിനായി കുടുംബത്തില്‍ നിന്നും അകന്നു കഴിയുന്ന പലര്‍ക്കും വീട്ടിലുള്ളവരുമായി ഇതു കാരണം ബന്ധപ്പെടാനാകുന്നില്ലെന്നും ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്നതോടൊപ്പം കടക്കാര്‍ക്കും വ്യക്തികള്‍ക്കും അധിക വരുമാനത്തിനുള്ള ഒരു മാര്‍ഗം കൂടിയാണ് ഒരുക്കുന്നതെന്നും പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് അഭയ് ശര്‍മ പറഞ്ഞു.വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും ഈ ഫോണ്‍ റീചാര്‍ജിലൂടെ പ്രതിമാസം 5000 രൂപ അധിക വരുമാനം ലഭിക്കുമെന്നും കമ്പനി കൂട്ടിചേര്‍ത്തു.