Movie prime

ഫ്യൂച്ചർ ഗ്രൂപ്പിനെ സ്വന്തമാക്കാനൊരുങ്ങി റിലയൻസ്

Reliance ഫ്യൂച്ചർ റീട്ടെയിൽ ബാസ്കറ്റ് (എഫ്ബിബി, ബിഗ് ബസാർ, ഫുഡ് ഹാൾ, സെൻട്രൽ), ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ലിമിറ്റഡ്, ഫ്യൂച്ചർ സപ്ലൈ ചെയിൻ സൊല്യൂഷൻസ് എന്നിവയ്ക്ക് കീഴിലുള്ള മുഴുവൻ ബിസിനസുകളുടെയും നിയന്ത്രണം കിഷോർ ബിയാനിക്ക് നഷ്ടപ്പെടും Reliance മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) കിഷോർ ബിയാനിയുടെ കീഴിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിനെ കൈപ്പിടിയിലാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇരു കമ്പനികൾക്കും ഇടയിലുള്ള കരാർ പ്രാവർത്തികമായാൽ ഫ്യൂച്ചർ റീട്ടെയിൽ ബാസ്കറ്റ് (എഫ്ബിബി, ബിഗ് ബസാർ, ഫുഡ് ഹാൾ, സെൻട്രൽ), More
 
ഫ്യൂച്ചർ ഗ്രൂപ്പിനെ സ്വന്തമാക്കാനൊരുങ്ങി റിലയൻസ്

Reliance

ഫ്യൂച്ചർ റീട്ടെയിൽ ബാസ്കറ്റ് (എഫ്ബിബി, ബിഗ് ബസാർ, ഫുഡ് ഹാൾ, സെൻട്രൽ), ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ലിമിറ്റഡ്, ഫ്യൂച്ചർ സപ്ലൈ ചെയിൻ സൊല്യൂഷൻസ് എന്നിവയ്ക്ക് കീഴിലുള്ള മുഴുവൻ ബിസിനസുകളുടെയും നിയന്ത്രണം കിഷോർ ബിയാനിക്ക് നഷ്ടപ്പെടും Reliance

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) കിഷോർ ബിയാനിയുടെ കീഴിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിനെ കൈപ്പിടിയിലാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇരു കമ്പനികൾക്കും ഇടയിലുള്ള കരാർ പ്രാവർത്തികമായാൽ ഫ്യൂച്ചർ റീട്ടെയിൽ ബാസ്കറ്റ് (എഫ്ബിബി, ബിഗ് ബസാർ, ഫുഡ് ഹാൾ, സെൻട്രൽ), ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ലിമിറ്റഡ്, ഫ്യൂച്ചർ സപ്ലൈ ചെയിൻ സൊല്യൂഷൻസ് എന്നിവയ്ക്ക് കീഴിലുള്ള മുഴുവൻ ബിസിനസുകളുടെയും നിയന്ത്രണം കിഷോർ ബിയാനിക്ക് നഷ്ടപ്പെടും. അവ മുകേഷ് അംബാനിയുടെ കൈപ്പിടിയിലാവുകയും ചെയ്യും.

മൂന്ന് എന്റിറ്റികളും ലയിപ്പിക്കുകയും സംയോജിത ബിസിനസ്സ് റിലയൻസ് ഏറ്റെടുക്കുകയും ചെയ്യും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ എഫ്എംസിജി ബിസിനസ്സിന്റെയും ഗ്രൂപ്പിനു കീഴിലുള്ള മറ്റ് ചില ചെറിയ കമ്പനികളുടെയും നിയന്ത്രണം മാത്രമാവും ബിയാനിക്കുണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ഫാഷൻ, ജനറൽ ഗുഡ്സ്, പലചരക്ക് സാധനങ്ങൾ എന്നിങ്ങനെ റീറ്റെയ്ൽ മേഖലയിൽ ഉടനീളം ആധിപത്യം ചെലുത്താൻ ഇതോടെ റിലയൻസിന് കഴിയും. ഇക്കാര്യത്തിൽ റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള ചർച്ചകൾ വിപുലമായ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് (എജി‌എം) മുമ്പായി അന്തിമ കരാറിൽ ഒപ്പിടാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജൂലൈ 15-നാണ് വാർഷിക പൊതുയോഗം.

വർധിച്ച കടബാധ്യത മൂലം വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ബിയാനിയുടെ ഹോൾഡിംഗ് എന്റിറ്റികളിലൊന്ന് ഈ വർഷം ആരംഭത്തിൽ തന്നെ റിലയൻസുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. ഒരിക്കൽ റീറ്റെയ്ൽ മേഖലയിലെ രാജ്യത്തിൻ്റെ പോസ്റ്റർ ബോയ് ആയിരുന്നു ഫ്യൂച്ചർ ഗ്രൂപ്പ് മേധാവി കിഷോർ ബിയാനി. വിപണിയിലെ കഴുത്തറപ്പൻ മത്സരവും ഓൺലൈൻ മേഖലയിൽ നിന്നുള്ള കനത്ത വെല്ലുവിളികളും വ്യാപാര മേഖലയിലെ പ്രതിസന്ധികളും മറ്റും വളർച്ചയിൽ തിരിച്ചടികൾ ഉണ്ടാക്കി.

കടബാധ്യത മൂലമുള്ള പ്രതിസന്ധികൾ പരിഹരിക്കാനായി മറ്റ് നിരവധി നിക്ഷേപകരുമായി അദ്ദേഹം ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള റീറ്റെയ്ൽ ഭീമനായ ആമസോൺ പോലുള്ള വമ്പന്മാർ ഫ്യൂച്ചർ ഗ്രൂപ്പിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ റിലയൻസുമായുള്ള സമഗ്രമായ കരാർ ഫ്യൂച്ചർ ഗ്രൂപ്പ് നേരിടുന്ന പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കാണുമെന്നാണ് കമ്പനി കരുതുന്നത്.

ഫ്യൂച്ചർ റീറ്റെയ്ലിൽ നിരവധി ഫോർമാറ്റുകളിലായി 1,500-ഓളം റീറ്റെയ്ൽ സ്റ്റോറുകൾ ഉണ്ട്. ബിഗ് ബസാർ, എസോൺ, ഫുഡ്ഹാൾ, ഫാഷൻ അറ്റ് ബിഗ് ബസാർ (എഫ്ബിബി), നീലഗിരിസ്, ഈസിഡേ തുടങ്ങിയ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, സെൻട്രൽ, ബ്രാൻഡ് ഫാക്ടറി തുടങ്ങിയ ബ്രാൻഡുകൾക്ക് കീഴിൽ മുന്നൂറോളം സ്റ്റോറുകളാണ് ഫ്യൂച്ചർ ലൈഫ്സ്റ്റൈലിന് ഉള്ളത്.