Movie prime

വായ്പകൾക്ക് മൊറട്ടോറിയം ആവശ്യപ്പെട്ട് നിവേദനം

കോവിഡ് സമ്പദ് രംഗത്തെ നിശ്ചലമാക്കിയ സാഹചര്യത്തില് രാജ്യത്തുള്ള എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് വിദേശത്തുള്ള പ്രവാസി ഇന്ത്യക്കാരുടെയും എല്ലാത്തരം വായ്പകള്ക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ ധനകാര്യമന്ത്രി നിർമ്മല സീതാരാമന് നിവേദനം സമർപ്പിച്ചു. നിലവിൽ കോവിഡ് എല്ലാ രംഗത്തും മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തിൽ ഇന്ത്യയിലേതുപോലെ തന്നെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ പേരും വിവിധ ബാങ്കുകളിൽ നിന്ന് വായ്പകൾ എടുത്തവരാണ്. ലോകമെമ്പാടും കോവിഡ് 19 പരക്കുന്നതിന്റെ More
 

കോവിഡ് സമ്പദ് രംഗത്തെ നിശ്ചലമാക്കിയ സാഹചര്യത്തില്‍ രാജ്യത്തുള്ള എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് വിദേശത്തുള്ള പ്രവാസി ഇന്ത്യക്കാരുടെയും എല്ലാത്തരം വായ്പകള്‍ക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ ധനകാര്യമന്ത്രി നിർമ്മല സീതാരാമന്‌ നിവേദനം സമർപ്പിച്ചു. നിലവിൽ കോവിഡ് ‍ എല്ലാ രംഗത്തും മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തിൽ ഇന്ത്യയിലേതുപോലെ തന്നെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ പേരും വിവിധ ബാങ്കുകളിൽ നിന്ന് വായ്പകൾ എടുത്തവരാണ്.

ലോകമെമ്പാടും കോവിഡ് 19 പരക്കുന്നതിന്റെ തീവ്രത കുറക്കുന്നതിന് ഭൂരിഭാഗം രാജ്യങ്ങളിലെ ഗവണ്മെന്റുകളും ജോലി ചെയ്യുന്നതിനും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊഴിൽ ചെയ്യ്തു ബാങ്കുകളിൽ നിന്നും എടുത്ത വായ്‌പകൾ തിരിച്ചടക്കുന്നതിനും അതിന്റെ പലിശ നൽകി ജപ്തി ഒഴിവാക്കുന്നതും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ച്, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായവും പിന്തുണയുമില്ലാതെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ അവസ്ഥ പരിഗണിക്കുമ്പോൾ ഇത് അസാധ്യവുമാണ്.

നിലവിലെ ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് രാജ്യത്തുള്ള എല്ലാ പൗരന്മാരുടെയും പ്രതേകിച്ച് വിദേശത്ത് ജോലി ചെയ്യുന്ന മുഴുവൻ പ്രവാസി ഇന്ത്യക്കാരുടെയും എല്ലാ വായ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുള്ള ആവശ്യവുമായി പ്രവാസി ഇന്ത്യക്കാർക്ക് നിയമ സഹായം നൽകുന്ന സന്നദ്ധ സംഘടനായ പ്രവാസി ലീഗൽ സെൽ കേന്ദ്രസർക്കാരിന് നിവേദനം നൽകിയത്.ബ്രിട്ടനിൽ ധനകാര്യമന്ത്രി ഇതിനകം രാജ്യത്തെ പൗരന്മാർ എടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചു. വാടക അടക്കുന്നതിൽ നിന്നും ജനങ്ങളെ താത്കാലികമായി ഒഴിവാക്കാനുള്ള ആലോചനകൾ പ്രാദേശിക നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നു. യൂറോപ്യൻ യൂണിയനും യുഎസും സമാനമായ നടപടികൾക്ക് ഒരുങ്ങുകയാണ്.