Movie prime

ബഹിരാകാശ ഉച്ചകോടി: ശ്രദ്ധയാകര്‍ഷിച്ച് നൂതന സ്റ്റാര്‍ട്ടപ്പുകള്‍

രാജ്യത്തെ ബഹിരാകാശ വ്യവസായത്തില് വ്യക്തിമുദ്ര പതിപ്പിച്ച കാവ സ്പേസ്, ബെര്ലിന് സ്പെയ്സ് ടെക്നോളജി, ധ്രുവ സ്പേസ് എന്നീ സ്റ്റാര്ട്ടപ്പുകള് കോവളം റാവീസ് ബീച്ച് റിസോര്ട്ടില് സ്പെയ്സ് പാര്ക്ക് സംഘടിപ്പിച്ച ആഗോള ഉച്ചകോടിയായ ‘എഡ്ജ് 2020’ ല് ശ്രദ്ധനേടി. 2019 ല് മുംബൈ ആസ്ഥാനമായി ക്രിസ് നായരും ബാല എമ്മും ആരംഭിച്ച സ്റ്റാര്ട്ടപ്പാണ് കാവ സ്പേസ്. വന്കിട കോര്പ്പറേറ്റ് ഉപഭോക്താക്കള്ക്കായി ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളുടെ രൂപീകരണത്തിനാണ് ഈ സ്റ്റാര്ട്ടപ് ഊന്നല് നല്കുന്നത്. “തങ്ങളുടെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള് More
 
ബഹിരാകാശ ഉച്ചകോടി: ശ്രദ്ധയാകര്‍ഷിച്ച് നൂതന സ്റ്റാര്‍ട്ടപ്പുകള്‍

രാജ്യത്തെ ബഹിരാകാശ വ്യവസായത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാവ സ്പേസ്, ബെര്‍ലിന്‍ സ്പെയ്സ് ടെക്നോളജി, ധ്രുവ സ്പേസ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ കോവളം റാവീസ് ബീച്ച് റിസോര്‍ട്ടില്‍ സ്പെയ്സ് പാര്‍ക്ക് സംഘടിപ്പിച്ച ആഗോള ഉച്ചകോടിയായ ‘എഡ്ജ് 2020’ ല്‍ ശ്രദ്ധനേടി.

2019 ല്‍ മുംബൈ ആസ്ഥാനമായി ക്രിസ് നായരും ബാല എമ്മും ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് കാവ സ്പേസ്. വന്‍കിട കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കായി ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളുടെ രൂപീകരണത്തിനാണ് ഈ സ്റ്റാര്‍ട്ടപ് ഊന്നല്‍ നല്‍കുന്നത്.

“തങ്ങളുടെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ധനകാര്യ മേഖലയിലും കൃഷി, പ്രതിസന്ധി കൈകാര്യം ചെയ്യല്‍ എന്നിവയ്ക്കുമായും ഉപയോഗിക്കുന്നുണ്ടെന്നും ചില സര്‍ക്കാര്‍ വകുപ്പുകളും ഇവ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കാവാ സ്പെയിസിന്‍റെ സ്ഥാപകരില്‍ ഒരാളായ ക്രിസ് നായര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനും മറ്റു കമ്പനികള്‍ക്കുമായി ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നേടിയിട്ടുണ്ട്. പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടില്‍ പേ ടി എം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയില്‍ നിന്ന് സ്ഥാപനത്തിന് ഫൗണ്ട് നേടാനായതായും അദ്ദേഹം വ്യക്തമാക്കി.

ചെറിയ ഉപഗ്രഹ സംവിധാനങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും പ്രാമുഖ്യം നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ബെര്‍ലിന്‍ സ്പെയിസ് ടെക്നോളജി (ബിഎസ്ടി). ബിഎസ്ടിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും സാങ്കേതിക കൈമാറ്റ പരിപാടികളിലൂടേയും പരിശീലന പരിപാടികളിലൂടേയും വികസിപ്പിച്ചതാണെന്ന് ബിഎസ്ടി പ്രതിനിധി ടോം സെഗ്രെറ്റ് പറഞ്ഞു.

ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിലെ നവാഗത സ്റ്റാര്‍ട്ടപ്പാണ് ഹൈദരാബാദിലുള്ള ധ്രുവ സ്പേസ്. സഞ്ജയ് നെക്കന്തിയും ചൈതന്യ ഡോറയും ചേര്‍ന്ന് ആരംഭിച്ച ധ്രുവ സ്പേസ് ചെറിയ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കല്‍, വിക്ഷേപണം എര്‍ത്ത് സ്റ്റേഷനുകള്‍ നിരീക്ഷണം എന്നിവയ്ക്ക് അന്തിമ പരിഹാരങ്ങള്‍ നല്‍കുന്നുണ്ട്. മുംബൈ ഏഞ്ചല്‍സ് നെറ്റ്വര്‍ക്കും മറ്റ് ഏയ്ഞ്ചല്‍ നിക്ഷേപകരും അടുത്തിടെ നടത്തിയ ഏയ്ഞ്ചല്‍ ഫണ്ടിംഗിലൂടെ 5 കോടി രൂപ സമാഹരിച്ചു.