Movie prime

സ്വിഗ്ഗിയുടെ പിക് അപ്പ് & ഡ്രോപ്പ് സേവനങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി പുതിയ സേവനമേഖലയിലേക്ക്. പിക് അപ്പ് ആൻഡ് ഡ്രോപ്പ് സേവനങ്ങളാണ് പുതിയതായി സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നത്. സ്വിഗ്ഗി ഗോ എന്നപേരിലാണ് ഇത് അറിയപ്പെടുക. വീട്ടിലുള്ള വസ്ത്രങ്ങൾ ലോൺഡ്രിയിൽ എത്തിക്കുക, ഓഫീസിലോ ഷോപ്പിലോ മറന്നുവെച്ച താക്കോൽ വീട്ടിലെത്തിക്കുക, വീട്ടിൽ നിന്നുള്ള ഭക്ഷണം ബന്ധുവീട്ടിൽ എത്തിക്കുക, ഡോക്യുമെന്റുകളോ മറ്റു വസ്തുക്കളോ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കുക തുടങ്ങി അല്ലറചില്ലറ ആവശ്യങ്ങൾക്കെല്ലാം ഇനിമുതൽ സ്വിഗ്ഗിയുടെ സേവനം പ്രയോജനപ്പെടുത്താം. അർബൻ ഉപയോക്താക്കളുടെ ജീവിത നിലവാരം ഉയർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് കമ്പനിയുടെ More
 
സ്വിഗ്ഗിയുടെ പിക് അപ്പ് & ഡ്രോപ്പ് സേവനങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി പുതിയ സേവനമേഖലയിലേക്ക്. പിക് അപ്പ് ആൻഡ് ഡ്രോപ്പ് സേവനങ്ങളാണ് പുതിയതായി സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നത്. സ്വിഗ്ഗി ഗോ എന്നപേരിലാണ് ഇത് അറിയപ്പെടുക. വീട്ടിലുള്ള വസ്ത്രങ്ങൾ ലോൺഡ്രിയിൽ എത്തിക്കുക, ഓഫീസിലോ ഷോപ്പിലോ മറന്നുവെച്ച താക്കോൽ വീട്ടിലെത്തിക്കുക, വീട്ടിൽ നിന്നുള്ള ഭക്ഷണം ബന്ധുവീട്ടിൽ എത്തിക്കുക, ഡോക്യുമെന്റുകളോ മറ്റു വസ്തുക്കളോ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കുക തുടങ്ങി അല്ലറചില്ലറ ആവശ്യങ്ങൾക്കെല്ലാം ഇനിമുതൽ സ്വിഗ്ഗിയുടെ സേവനം പ്രയോജനപ്പെടുത്താം.

അർബൻ ഉപയോക്താക്കളുടെ ജീവിത നിലവാരം ഉയർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീഹർഷ മാജെട്ടി പറഞ്ഞു. ബെംഗളൂരു നഗരത്തിലാണ് സ്വിഗ്ഗി ഗോ സേവനങ്ങൾ ആദ്യം ലഭ്യമാക്കുക. പിന്നീടിത് രാജ്യത്തെ മുന്നൂറു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. സ്വിഗ്ഗിയുടെ നിലവിലുള്ള ഡ്രൈവർമാരുടെ വരുമാനത്തിലും ഇതുവഴി
വർധനവുണ്ടാകുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

325 നഗരങ്ങളിലായി 1,30,000 റെസ്റ്റോറന്റ് പങ്കാളികളാണ് ഡെലിവറി ആപ്പിനുള്ളത്. നിലവിലുള്ള ഡെലിവറി പങ്കാളികളെ ഉപയോഗിച്ചാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നതും. പങ്കാളികൾക്കെല്ലാം ഇൻഷുറൻസ്, മെഡിക്കൽ ആക്സിഡന്റ് കവറേജുകൾ ഏർപ്പെടുത്തുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.