Movie prime

വിപുലമായ വളർച്ചയ്ക്ക് പദ്ധതിയിട്ട് ഇനാപ്പ്; പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിനെ നിയമിച്ചു

InApp തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ മൂന്നിരട്ടി വളർച്ച എന്ന ലക്ഷ്യം മുൻനിർത്തി ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനാപ്പ് വിപുലമായ വളർച്ചാ പദ്ധതികൾ അവതരിപ്പിച്ചു . അന്താരാഷ്ട്ര സോഫ്റ്റ്വെയർ സേവന രംഗത്ത് രണ്ടു പതിറ്റാണ്ടോളം പരിചയമുള്ള ഇനാപ്പ് ആഗോളതലത്തിലുള്ള വികസനവും വളർച്ചയുമാണ് ലക്ഷ്യമിടുന്നത് . ഇതിന്റെ ഭാഗമായി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.InApp വാണിജ്യ സേവന രംഗത്ത് വിജയം കൈവരിക്കാൻ “കസ്റ്റമേഴ്സ് ഫസ്റ്റ് ” എന്ന കാഴ്ചപ്പാടിൽ നിന്നുള്ള പ്രവർത്തനങ്ങളാവും ഇനാപ്പ് സ്വീകരിക്കുക എന്ന് പുതിയതായി നിയമിതനായ എക്സിക്യൂട്ടീവ് വൈസ് More
 
വിപുലമായ വളർച്ചയ്ക്ക് പദ്ധതിയിട്ട് ഇനാപ്പ്; പുതിയ എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്റിനെ നിയമിച്ചു

InApp

തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ മൂന്നിരട്ടി വളർച്ച എന്ന ലക്ഷ്യം മുൻനിർത്തി ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനാപ്പ് വിപുലമായ വളർച്ചാ പദ്ധതികൾ അവതരിപ്പിച്ചു . അന്താരാഷ്ട്ര സോഫ്റ്റ്‌വെയർ സേവന രംഗത്ത് രണ്ടു പതിറ്റാണ്ടോളം പരിചയമുള്ള ഇനാപ്പ് ആഗോളതലത്തിലുള്ള വികസനവും വളർച്ചയുമാണ് ലക്ഷ്യമിടുന്നത് . ഇതിന്റെ ഭാഗമായി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.InApp

വാണിജ്യ സേവന രംഗത്ത് വിജയം കൈവരിക്കാൻ “കസ്റ്റമേഴ്സ് ഫസ്റ്റ് ” എന്ന കാഴ്ചപ്പാടിൽ നിന്നുള്ള പ്രവർത്തനങ്ങളാവും ഇനാപ്പ് സ്വീകരിക്കുക എന്ന് പുതിയതായി നിയമിതനായ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ്സൺ ജോൺസൺ പറഞ്ഞു . ഈ ലക്ഷ്യം മുൻനിർത്തി ബിസിനസ്സിൽ പലതരത്തിലുള്ള പുനർക്രമീകരണങ്ങളും നടത്തേണ്ടതുണ്ട് . പല മേഖലകളിലുള്ള പുതിയ പ്രതിഭകളെ കണ്ടെത്തി നിയമിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട് .

ബിസിനസ്സ് – വിപണി വികസനം , “ടേൺ എറൗണ്ട്സ്”, ത്വരിത ഗതിയിലുള്ള വളർച്ച, മാർക്കറ്റിംഗ് തന്ത്രങ്ങൾ, തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ പ്രവർത്തി പരിചയമുള്ള വ്യക്തിത്വമാണ് ജയ്സൺ ജോൺസൺ. ഇനാപ്പിന്റെ ദീർഘകാല ഉപഭോക്താകളായിരുന്ന എംപൾസ് സോഫ്റ്റ് വെയർ -ന്റെ സി.ഇ.ഒ ആയിരുന്നു അദ്ദേഹം. ഏഴുവർഷം കൊണ്ട് അഞ്ചിരട്ടി വരുമാന വർദ്ധനവ് എം പൾസിന് കൈവരിക്കാൻ സാധിച്ചതിൽ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത് . അതിനുശേഷം എംപൾസ് സോഫ്റ്റ് വെയറിനെ ജെ ഡി എം ഗ്രൂപ്പ് ഏറ്റെടുക്കുന്നതിലേയ്ക്ക് നയിച്ചത് അദ്ദേഹത്തിന്റെ സംഭാവനകളാണ്.

ഏറ്റെടുക്കലിനുശേഷം ഈ അടുത്തകാലം വരെ ജെ ഡി എം ഗ്രൂപ്പി ന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ജെ ഡി എം ഗ്രൂപ്പിനു കീഴിലുള്ള നാലു മെയിന്റനൻസ് സോഫ്റ്റ്‌വെയർ കമ്പനികളെ നയിച്ചിരുന്നത് അദ്ദേഹമായിരുന്നു . യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നുള്ള എംബി എ ബിരുദധാരിയാണ് ജയ്സൺ.
പ്രതിഭാസമ്പന്നരായ ഒരു സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജയ്സൺ അഭിപ്രായപ്പെട്ടു. “ഒരു കമ്പനി എത്രത്തോളം വിജയകരമാണെന്ന് മനസ്സിലാക്കാൻ അതിന്റെ ഉപയോക്താവ് ആയിരിക്കുന്നതാണ് ഏറ്റവും നല്ലത് . ഒന്നിച്ച് നിന്നപ്പോൾ സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികം നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്കായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതിവേഗം മാറുന്ന വ്യവസായ മേഖലയിൽ മുൻപന്തിയിൽ തുടരാൻ കാഴ്ച്ചപ്പാടിൽ പുനർവിചിന്തനം വേണമെന്നും നിരന്തരമായി പുതിയ കാര്യങ്ങൾ ചെയ്‌തു കൊണ്ടിരിക്കുകയും വേണമെന്ന് ഇനാപ്പിന്റെ സിഇഒ വിജയകുമാർ അഭിപ്രായപെട്ടു . വളർച്ചക്ക് ആക്കം കൂട്ടും വിധം കാര്യക്ഷമത വർദ്ധിപ്പിക്കാനും ഫലപ്രാപ്തി പരമാവധിയാക്കാനുമുളള അർപ്പണബോധമാണ് പ്രകടിപ്പിക്കേണ്ടത് . മൂന്ന് വർഷത്തിനുള്ളിൽ മൂന്നിരട്ടി വളർച്ച‌ കൈവരിക്കുക എന്ന ലക്ഷ്യം നേടാൻ ജയ്സന്റെ അനുഭവ സമ്പത്തും പ്രവർത്തന പാടവവും സഹായിക്കും എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു .